Image

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞെന്ന്‌ ചെന്നിത്തല

Published on 12 October, 2018
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞെന്ന്‌ ചെന്നിത്തല


തിരുവനന്തപുരം: പ്രളയ കാലത്ത്‌ വാരിക്കോരി വാഗ്‌ദാനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന്‌ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

10,000 പതിനായിരം രൂപ വീതം ദുരിത ബാധിതര്‍ക്ക്‌ അടിയന്തര ആശ്വാസമായി നല്‍കുമെന്ന പ്രഖ്യാപനം പോലും നടപ്പായില്ല, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ ഒരു ലക്ഷം രൂപ പലിശ രഹിത വായ്‌പയായി നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും ആ തുക ലഭിച്ചിട്ടില്ല. വായ്‌പയുടെ തിരച്ചടവ്‌ ഉറപ്പാക്കുന്നത്‌ കുടംബശ്രീ വഴിയായിരിക്കും ഇത്‌ നല്‍കുക എന്നും പറഞ്ഞിരുന്നു.

സ്വയം സഹായ സംഘങ്ങള്‍ക്കും, കുടംബശ്രീകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ്‌ സര്‍ക്കാര്‍ പറഞ്ഞത്‌. എത്ര സ്വയം സഹായസംഘങ്ങള്‍ക്കും, കുടുംബശ്രീയൂണിറ്റുകള്‍ക്കും ഈ സഹായം ലഭ്യമാക്കി എന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Join WhatsApp News
ചെറ്റത്തരം 2018-10-12 05:32:10
 വെറുതെ ചെറ്റത്തരം വിളിച്ചു കൂവാതെ  ചെന്നിതലേ
സബരിമാലയില്‍ ഒരു പോതികെട്ടുമായി  പോയി അയ്യപ്പനോട്‌ പറയു എല്ലാം ഒന്ന് നേരെ ആക്കാന്‍.
കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന കുറെ ആറാട്ട് മുണ്ടന്മാര്‍ 
വീട് ഇല്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്ക്‌  വാചകം അടിക്കാതെ 
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക