Image

കോറല്‍ സ്പ്രിങ്‌സില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 October, 2018
കോറല്‍ സ്പ്രിങ്‌സില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
ഫ്‌ലോറിഡ:  ഏഴാമത് സീറോ മലബാര്‍  നാഷണല്‍  കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍  കിക്കോഫ്  സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്‌സ് അവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ കാത്തലിക്  ദേവാലയത്തില്‍ ഒക്‌റ്റോബര്‍  7  ഞായറാഴ്ച രാവിലെ വി. കുര്‍ബാനക്ക് ശേഷം നടന്നു.

രൂപതാ  സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ  മാര്‍ ജോയ് ആലപ്പാട്ട് ഇടവകയിലെ ആദ്യ രജിസ്‌ട്രേഷന്‍ മുന്‍ സിസിഡി  കോഓര്‍ഡിനേറ്റര്‍ ജിമ്മി എമ്മാനുവേലില്‍ നിന്നും സ്വീകരിച്ചു. രൂപതാ ചാന്‍സലര്‍ ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ഹൂസ്റ്റണില്‍ നിന്നും എത്തിയ കണ്‍വന്‍ഷന്‍ എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

വിശ്വാസത്തിനു  വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ ഏവരും,  പ്രത്യകിച്ചു  യുവജങ്ങള്‍ സീറോ മലബാര്‍ വിശ്വാസവും പൈതൃകവും പ്രഘോഷിക്കപെടുന്ന ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത  മാര്‍. ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു. 
 
കണ്‍വന്‍ഷന്‍  ഫൈനാന്‍സ് ചെയര്‍ ബോസ് കുര്യന്‍ നാല് ദിവസത്തെ കണ്‍വന്‍ഷന്‍ പരിപാടികളെ പറ്റി വിശദീകരിച്ചു. കണ്‍വന്‍ഷന് യൂത്ത് കോഓര്‍ഡിനേറ്റര്‍ തരുണ്‍ മത്തായി യുവജനങ്ങളെ അഭിസംബോധന ചെയ്തു.  കണ്‍വന്‍ഷനില്‍ യുവജന പ്രോഗ്രാമുകളെ പറ്റി വിവരിച്ച തരുണ്‍, യുവജനങ്ങളേവരേയും കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍  ഹൂസ്റ്റണിലേക്ക്  ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

കണ്‍വന്‍ഷന്റെ പ്രത്യക റാഫിള്‍ ടിക്കറ്റ്  കിക്കോഫ് ചടങ്ങില്‍ മാര്‍ ജോയ് ആലപ്പാട്ട്  നിര്‍വഹിച്ചു. ആദ്യ റാഫിള്‍ സജി സക്കറിയ്ക്ക് മാര്‍ .ആലപ്പാട്ട് കൈമാറി. 

കണ്‍വന്‍ഷന്റെ ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ്  ടോം ആന്റണി സെഞ്ചോയ്, ജോസഫ് ജോസ് ചാഴൂര്‍ , ജോയ് കുറ്റിയാനി തുടങ്ങിയവരും, ട്രസ്റ്റിമാരായ ആന്റണി തോട്ടത്തില്‍, ബിനോയ് ജോര്‍ജ് , സ്‌കറിയ പോരുന്നക്കരോട്ട് , മനോജ് എബ്രഹാം,  പാരീഷ്  കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

ഉദ്ഘാടനത്തില്‍ തന്നെ അന്‍പതോളം കുടുംബങ്ങള്‍ ഇടവകയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത് വന്‍ വിജയമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.  കണ്‍വന്‍ഷന്‍ എക്‌സിക്യു്ട്ടീവ് കമ്മറ്റി വൈസ് ചെയര്‍മാന്‍  ജോസ് മണക്കളം കിക്കോഫ് വിജയമാക്കിയ ഏവര്‍ക്കും നന്ദി പ്രകടിപ്പിച്ചു.

സീറോ മലബാര്‍ രൂപതാ  മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്   കണ്‍വന്‍ഷന്‍ രക്ഷാധികാരിയായി  ഹൂസ്റ്റണ്‍ ഫൊറോനായുടെ ആതിഥേയത്തില്‍  കണ്‍വന്‍ഷന്‍ കണ്‍വീനറും ഫൊറോനാ വികാരിയുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിന്റെ  നേതൃത്വത്തില്‍   ഹൂസ്റ്റണില്‍  2019 ആഗസ്ത് ഒന്ന് മുതല്‍ നാല് വരെയാണ്  ഏഴാമത് സീറോ മലബാര്‍ നാഷണല്‍  കണ്‍വന്‍ഷന്‍.

കോറല്‍ സ്പ്രിങ്‌സില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തുകോറല്‍ സ്പ്രിങ്‌സില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക