Image

ശബരിമല സ്‌ത്രീ പ്രേവേശനം : കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

Published on 11 October, 2018
ശബരിമല സ്‌ത്രീ പ്രേവേശനം : കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌


ശബരിമല സ്‌ത്രീപ്രവേശന വിഷയം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ രാഷ്‌ട്രീയ പടയൊരുക്കത്തിന്‌ ഏതറ്റം വരെയും പോകാന്‍ സംസ്ഥാനത്തെ എന്‍ഡിഎ നേതാക്കള്‍ക്ക്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കള്‍ക്ക്‌ ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ നേരിട്ടാണ്‌ നിര്‍ദേശം നല്‍കിയത്‌.

എന്‍ഡിഎ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ചില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തമിഴ്‌നാട്‌, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടു. തമിഴ്‌നാട്‌ ബിജെപി പ്രസിഡന്റ്‌ തമിഴിസൈ സൗന്ദരരാജന്‍ ബുധനാഴ്‌ച മാര്‍ച്ചില്‍ പങ്കെടുത്തത്‌ അമിത്‌ഷായുടെ അടിയന്തര നിര്‍ദേശ പ്രകാരമാണ്‌.

സ്‌ത്രീകളെ മുന്നില്‍ നിര്‍ത്തി പ്രകോപനം സൃഷ്‌ടിക്കാന്‍ നീക്കമുണ്ടെന്ന്‌ പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്‌ നല്‍കി. സംസ്ഥാനത്ത്‌ ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ്‌ കരുതുന്നത്‌.

പരിവാര്‍ സംഘടനകളിലെ അഞ്ചംഗ വനിതാ സംഘമാണ്‌ ഹര്‍ജിക്ക്‌ പിന്നിലെന്ന്‌ വ്യക്തമായിരുന്നു. ഹര്‍ജി നല്‍കിയവര്‍ക്ക്‌ ബിജെപി അധ്യക്ഷന്‍ അമിത്‌ഷായുമായി അടുത്ത ബന്ധവുമുണ്ട്‌.

വിശ്വാസികളെ ഇളക്കിവിട്ട്‌ പ്രശ്‌നം രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ നടന്ന ഗൂഢാലോചനയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌. ശബരിമല പ്രശ്‌നം രാഷ്‌ട്രീയ വിഷയമാക്കുന്നതില്‍ കേരളത്തിലെ ബിജെപിക്ക്‌ കഴിഞ്ഞില്ലെന്ന്‌ ഞായറാഴ്‌ച കേന്ദ്ര നേതൃത്വം വിമര്‍ശിച്ചു.

ഹൈന്ദവ സംഘടനകളുടെ വികാരവുമായി ഒത്തുപോകാന്‍ സംസ്ഥാന നേതൃത്വത്തിന്‌ കഴിഞ്ഞില്ലെന്നും അമിത്‌ഷാ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ്‌ പിഎസ്‌ ശ്രീധരന്‍പിള്ളയെ നേരിട്ട്‌ വിളിച്ചാണ്‌ അമിത്‌ ഷാ ശകാരിച്ചത്‌.

തുടര്‍ന്നാണ്‌ തിരക്കിട്ട്‌ തിങ്കളാഴ്‌ച കൊച്ചിയില്‍ ബിജെപി കോര്‍ കമ്മിറ്റിയും എന്‍ഡിഎ യോഗവും ചേര്‍ന്നത്‌. ഈ യോഗങ്ങളിലാണ്‌ പന്തളത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചത്‌. പ്രകോപനത്തിനായി എന്ത്‌ നടപടിയും സ്വീകരിക്കുന്നതില്‍ മടി വേണ്ടെന്നാണ്‌ അമിത്‌ഷായുടെ നിര്‍ദേശം.

തമിഴ്‌നാട്‌, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്ന്‌ ബിജെപി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത്‌ എത്തിച്ചേരുമെന്ന്‌ പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‌ വിവരം കിട്ടിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി മാര്‍ച്ച്‌ സൂക്ഷ്‌മമായി നിരീക്ഷിക്കാനാണ്‌ തീരുമാനം.ശബരിമലയില്‍ എത്തുന്ന സ്‌ത്രീകളെ തടയാനും സംഘപരിവാര്‍ ശ്രമിച്ചേക്കുമെന്ന്‌ ഇന്റലിജന്‍സ്‌ വിവരമുണ്ട്‌.

Join WhatsApp News
Ninan Mathulla 2018-10-12 06:18:58

BJP came to power by dividing people and injecting racial and religious poison into human minds. Where there is no issue they will create an issue and convert that to votes by making the issue political. Again the issue is turned into an attack on Hinduism, and thus get the votes of all those who primarily identify themselves as a Hindu. Based on reports it is clear that BJP helped to get this vote from Supreme Court for women admission in Sabarimala, and now they use this issue to come to power in Kerala. They are organizing marches and protests to present the Supreme Court decision as an attack on Hindus; thus unifying all Hindus to vote for them to come to power in Kerala.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക