Image

ശബരിമല സമരത്തിനെതിരെ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ

Published on 10 October, 2018
ശബരിമല സമരത്തിനെതിരെ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ


ന്യൂഡല്‍ഹി:ശബരിമല വിധിക്കെതിരെ സ്‌ത്രീകളടക്കം നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ രംഗത്ത്‌. സുപ്രീം കോടതി വിധിക്കെതിരെ സ്‌ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത്‌ എന്തിനാണെന്ന്‌ മനസിലാകുന്നില്ല, ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക്‌ പോകാന്‍ മതി.

ഇതിനായി ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നവരെ എതിര്‍ക്കുന്നതെന്തിനാണ്‌. പോകുന്നതും പോകാതിരിക്കുന്നതും അവരുടെ അവകാശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമലയില്‍ പ്രവേശിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരുടെയും ഇതിനെതിരെ പ്രതിഷേധിക്കുന്നവരുടെയും അവകാശങ്ങള്‍ തുല്യമാണെന്നും രേഖാ ശര്‍മ വിശദീകരിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ല. സ്‌ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നിലപാടും നിലനില്‍ക്കില്ലെന്നും രേഖ ശര്‍മ വ്യക്തമാക്കി.

നേരത്തെ, ശബരിമലയില്‍ പോകുന്ന സ്‌ത്രീകള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈനും ആവശ്യപ്പെട്ടിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക