Image

ശബരിമല സ്‌ത്രീ പ്രവേശനം: കോണ്‍ഗ്രസ്‌ വിശ്വാസികള്‍ക്കൊപ്പമെന്ന്‌ ഉമ്മന്‍ ചാണ്ടി

Published on 09 October, 2018
ശബരിമല സ്‌ത്രീ പ്രവേശനം: കോണ്‍ഗ്രസ്‌ വിശ്വാസികള്‍ക്കൊപ്പമെന്ന്‌ ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ നിലപാടുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി രംഗത്ത്‌.

കോണ്‍ഗ്രസ്‌ വിശ്വാസികള്‍ക്കൊപ്പമാണ്‌ നിലകൊള്ളുന്നതെന്നും ശബരിമല സ്‌ത്രീ പ്രവേശന വിഷയം രാഷ്ട്രീയവത്‌കരിക്കാന്‍ താത്‌പര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട്‌ സമരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട്‌ എതിര്‍ത്ത ബിജെപി സംസ്ഥാന പ്രസിഡന്‍റ്‌ പി.എസ്‌. ശ്രീധരന്‍ പിള്ളയുടെ നല്ല സര്‍ട്ടിഫിക്കറ്റ്‌ തങ്ങള്‍ക്ക്‌ വേണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക