Image

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ ഫ്‌ലയര്‍ പ്രകാശനം ചെയ്തു

Published on 08 October, 2018
ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ ഫ്‌ലയര്‍ പ്രകാശനം ചെയ്തു

കുവൈത്ത്: കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക് ) പതിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ഫ്‌ലയര്‍ റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു. 

പരിപാടിയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ അല്‍മുള്ള എക്‌സ്‌ചേഞ്ച് പ്രതിനിധി പരേഷ് പറ്റിഡാര്‍ ഫ്‌ലയര്‍ പ്രകാശനവും കുവൈറ്റിലെ പ്രമുഖ റസ്‌റ്റോറന്റ് ശൃംഖല ആയ ഹോട്ട് ആന്‍ഡ് സ്‌പൈസ് പ്രതിനിധി ജറീഷ് റാഫിള്‍ പ്രകാശനവും ചെയ്തു. 

കണ്ണൂര്‍ മഹോത്സവത്തിന്റെ നടത്തിപ്പിനായി ജെ. ബിജു ആന്റണി കണ്‍വീനറായും എം.എന്‍ സലിം, സജിജ മഹേഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും കമ്മിറ്റി രൂപീകരിച്ചു.

നവംബര്‍ 16 നു ഇന്റഗ്രേറ്റഡ് സ്‌കൂള്‍ അബാസിയയില്‍ നടക്കുന്ന കണ്ണൂര്‍ മഹോത്സവത്തില്‍ വനിതാവേദിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് 50 ല്‍ പരം വനിതകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്‍പം ആയ വീരാംഗനയും നാട്ടില്‍ നിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തി സംഗീത നിശയും അരങ്ങേറും. 

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി ഫോക്ക് നല്‍കിയ ആദ്യ ഗഡുവായ അഞ്ചു ലക്ഷത്തിനു പുറമെയുള്ള രണ്ടാം ഗഡു കണ്ണൂര്‍ മഹോത്സവത്തിനു ശേഷം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ ഫോക്ക് പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക