Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-21: ഏബ്രഹാം തെക്കേമുറി)

Published on 08 October, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-21: ഏബ്രഹാം തെക്കേമുറി)
ഫോര്‍ഡ് എസ്‌കോര്‍ട്ടില്‍ ടൈറ്റസു് നാല്‍ക്കവലയില്‍ വന്നിറങ്ങുമ്പോള്‍ ബാബു അംബാസിഡറുമായി അവിടെ കാത്തു നില്‍ക്കുകയായിരുന്നു. സെലീനയോടു് ഗുഡു് ബൈ പറഞ്ഞു് കാറിന്ള്ളിലേയ്ക്കു് കയറിയിരുന്നു. എല്ലാ സ്വസ്ഥതയും നഷ്ടപ്പെട്ട ഒരു മനസിന്റെ ഉടമയായി മൂകതയെ ഏറ്റുവാങ്ങി താടിക്കു് കൈയ്യും കൊടുത്തിരുന്നു് സിഗരറ്റു് പുകച്ചു തള്ളി.
വിരസതയകറ്റാന്‍ അന്നത്തെ ദിനപ്പത്രത്തിലേക്കു് കണ്ണും നട്ടിരിക്കുമ്പോള്‍ ‘അനാഥാലയത്തില്‍ റെയ്ഡു്, രേഖകള്‍ പോലീസു് കസ്റ്റഡിയില്‍’ വലിയ തലക്കെട്ടു് കണ്ണില്‍പെട്ടു.
“എന്താടാ ബാബൂ ഈ അനാഥാലയത്തിലെ റെയ്ഡു്?”
“അച്ചായാ അതു് ഇപ്പോഴത്തെ വനിതാക്ഷേമവകുപ്പിന്റെ ശുപാര്‍ശപ്രകാരം അഗതിമന്ദിരങ്ങളും , അനാഥാലയങ്ങളുമെല്ലാം റെയ്ഡു് ചെയ്യുക. കാരണം വലിയ വീടുകളിലെ അവിഹിതത്തിന്റെ രക്തസാക്ഷികളാണുപോലും അനാഥാലയത്തില്‍ വളരുന്ന കുട്ടികളില്‍ കൂടുതലും. അതുകൊണ്ടു് രേഖകള്‍ പിടിച്ചെടുത്തു് പരിശോധിച്ചു് അത്തരം കുട്ടികളെ അവരുടെ മാതാപിതാക്കന്മാരെ അഥവാ ഉത്തരവാദിത്വപ്പെട്ടവരെ കണ്ടെത്തി ഏല്‍പ്പിക്കുക. യൗവനാരംഭത്തിലെ വിക്രിയകളാല്‍ അവിഹിതമായി ജനിച്ചതുകൊണ്ടു് ലക്ഷങ്ങളുടെ അവകാശികളായവര്‍ അനാഥരായി പരിണമിക്കപ്പെടുന്നതു് അനീതിയല്ലേ അച്ചായാ?. പോലീസിന്റെ ആദ്യപരിശോധനയില്‍ തന്നെ 90 കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തിയെന്നാണു് റിപ്പോര്‍ട്ടു്. അതു് മിന്നല്‍പ്പരിശോധന. അല്ലെങ്കില്‍ അയ്യോ. . കൊള്ളാം. ഈ ഫയലുകളൊക്കെ മുക്കിയേനേം. സര്‍ക്കാര്‍ഫയലുകള്‍പോലും ഇപ്പോള്‍ ഓടയിലെ ചെളിവെള്ളത്തില്‍ നിന്നും പെറുക്കിഎടുത്തു് ചീഫ് സെക്രട്ടറിക്കെതിരേ ചില കേസുകള്‍. പിന്നാ ഇതൊക്കെ. . ?”
“എന്താ ഇങ്ങനെ ഉണ്ടാകാന്‍ കാരണം?”
“കാരണമോ. . ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ ഇപ്പോള്‍ തട്ടിപ്പും വെട്ടിപ്പുമൊക്കെ സാധാരണയാ. നടത്തിപ്പുകാരില്‍ പലരും ഈ അക്കിടി പറ്റി സമൂഹത്തില്‍നിന്നും അല്‍പ്പകാലത്തേക്കു് മുങ്ങിപ്പിന്നെ ഇത്തരം സങ്കേതത്തില്‍ ഇപ്പോള്‍ പൊങ്ങിയിട്ടുണ്ടു്. അനാഥരെ സംരക്ഷിക്കുന്നതില്‍ തല്‍പ്പരരായിട്ടുള്ളവര്‍ക്കു് ശ്രേഷ്ഠസ്ഥാനവുമല്ലേ സമൂഹത്തില്‍.?”
“അതു ശരി. കുഴപ്പമെവിടാണെന്നു കണ്ടുപിടിച്ചു് പരിഹാരം ഉണ്ടാക്കേണ്ടതിന്പകരം അധികം കുഴപ്പക്കാരെ സൃഷ്ടിക്കുന്ന സാമൂഹ്യവ്യവസ്ഥിതി.”
“ശരിയാണച്ചായാ. . . ഈ വനിതാക്കമ്മീഷന്ംകൂടി രംഗത്തുവന്നതോടെ പഴഞ്ചൊല്ലുപോലും ഇനി പുതുചൊല്ലായി രൂപപ്പെടും. പണ്ടൊക്കെ ‘ഇല ചെന്നു മുള്ളേല്‍ വീണാലും മുള്ളു ചെന്നു് ഇലേല്‍ വീണാലും കിഴിയുന്നതു് ഇല’യെന്നായിരുന്നു. ഇന്നിപ്പോള്‍ ഒടിയുന്നതജ് മുള്ളു് എന്നായി. അച്ചായനറിയാമോ, ഇന്ത്യാ മഹാരാജ്യത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വേശ്യാസംഘടനയുണ്ടെന്ന സത്യം.”
“അറിയാം. അവര്‍ക്കുമില്ലേടാ ബാബൂ അവകാശങ്ങള്‍. ജോലിസ്ഥിരത ഉറപ്പുവരുത്തുക, വിമര്‍ശനങ്ങള്‍ ഒഴിവാക്കുക, തുല്യവേതനം നടപ്പിലാക്കുക. . . .”
“അച്ചായാ , ആകെ പൊല്ലാപ്പായി. ജാഥ വരുന്നു. ഇതു കടന്നുപോകാതെ ഇനി മുന്നോട്ടു് പോകാനാവില്ല.” ബാബു സൈഡൊതുക്കി കാര്‍ പാര്‍ക്കു് ചെയ്തു.
“മാനവശേഷി തന്‍ ആധാരം ഈ വനിതകളല്ലേ സര്‍ക്കാരേ, ഉറപ്പു വരുത്തുക സംവരണം മൂന്നിനൊന്നു സര്‍ക്കാരേ,” മുദ്രാവാക്യം വാനിലലയടിച്ചുയരുന്നു.
നിയമസഭയിലേക്കും, ലോകസഭയിലേക്കും തുടങ്ങി സമസ്ത മേഖലകളിലും മൂന്നിനൊന്നു സംവരണം വനിതകള്‍ക്കു നേടാന്ള്ള സമരം. ആയിരക്കണക്കിന് വനിതകള്‍ ഉടുത്തൊരുങ്ങി സാരിത്തലപ്പുമെടുത്തുകുത്തി അന്തരീക്ഷത്തോടു് മുഷ്ടിയുദ്ധം നടത്തുന്നു.
‘വര്‍ണ്ണവര്‍ക്ഷജാതിലിംഗ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം ചെയ്യുന്നതിന്ം, തൊഴില്‍ നേടുന്നതിന്ം രാഷ്ട്രീയക്കളരിയില്‍ പയറ്റുന്നതിന്ം എല്ലാവര്‍ക്കും തുല്യപ്രാതിനിധ്യം കല്‍പ്പിച്ചിട്ടുള്ളതായ ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കേ ‘സംവരണം’ എന്ന പേരില്‍ വിവരദോഷികള്‍ അള്ളിപ്പിടിച്ചു് അധികാര സ്ഥാനങ്ങളില്‍ കയറിപ്പറ്റിയതല്ലേ ഇന്നത്തെ ഈ നാടിന്റെ അധോഗതി? സ്വാതന്ത്ര്യം നേടി അന്‍പതു വര്‍ഷം കഴിഞ്ഞ നാട്ടില്‍ സംവരണം നിലനിര്‍ത്തുന്നതു് അധോഗതിയുടെ ലക്ഷണമാണു്. എം. എസു്. സുബ്ബലക്ഷ്മിക്കു് ഭാരതരത്‌നം ലഭിച്ചതും, അരുന്ധതി റോയ് ബുക്കര്‍പ്രൈസു് നേടിയതും, കല്‍പ്പന ബഹിരാകാശത്തുപോയതും സംവരണത്തിന്റെ ബലത്തിലോ? ഇന്ദിരാഗാന്ധി രാജ്യം ഭരിച്ചിരുന്നതു് സംവരണത്തിന്റെ വെളിച്ചത്തിലോ?’ ചിന്തകളീവിധം കാടുകയറവേ —
“എടാ ബാബൂ നിനക്കൊരു കഥ കേള്‍ക്കണോ? പണ്ടു് ജവഹര്‍ലാല്‍ നെഹ്‌റു ദേശീയപര്യടനം നടത്തവേ നമ്മുടെ നാട്ടിലും വന്നു. അന്നു് ഞാന്‍ വളരെ ചെറുതാ. വലിയ സ്വീകരണമാണു്. ഒരു തുറന്ന ജീപ്പില്‍ ഇരു കൈകളും കൂപ്പി പൂമാലയുമണിഞ്ഞു് നെഹ്‌റു നില്‍ക്കുന്നതു് നമ്മുടെ കവലയിലെ കയ്യാലപ്പുറത്തു നിന്നുകൊണ്ടാണു് ഞാന്‍ കണ്ടതു്. അവസാനം അന്നൊരു പാണന്‍ കുട്ടപ്പന്ണ്ടായിരുന്നു. ഹീനജാതിയെ പ്രതിനിധീകരിച്ചു് അയാള്‍ക്കും മാലയിടാന്‍ അവസരം കൊടുത്തിരുന്നു. ഏറ്റവും ഒടുവില്‍ അയാളുടെ പേരു വിളിച്ചു. സ്‌റ്റേജില്‍ കയറി പൂമാലയിട്ടയുടനെ ഈ കുട്ടപ്പന്‍ ഒരു ചോദ്യം.
‘ഇനിയും ആരെങ്കിലും പാണന്മാര്‍ മാലയിടാന്ണ്ടോ?’ പൊതുജനം എന്തു വിചാരിച്ചു?
ചോദ്യം കേട്ട ബാബു പറഞ്ഞു “അയാള്‍ പാണനാണെന്നു്. അല്ലെങ്കില്‍ മാലയിട്ടവരെല്ലാം പാണന്മാര്‍ ആണെന്നു്.”
“ഇതാടാ സംവരണം. പൊതുജന സമക്ഷം ഞാനിതിന്ു് അര്‍ഹനല്ലെന്നും, ഞാനിതു് പിടിച്ചെടുത്തതാണെന്നു പലപ്പോഴും വെളിപ്പെടുത്തുന്ന പ്രക്രിയയാണു് ഈ സംവരണം. സ്കൂളുകളില്‍ ലംസംഗ്രാന്റു് കൊടുക്കുന്നതു മുതല്‍ ‘നീ ഹീനജാതിയാണു്, നീ അബലനാണു്, നീയൊന്നും ഇതിനൊന്നും അര്‍ഹരല്ല, ഇതൊക്കെ മേല്‍ക്കോയ്മക്കാരായ ഞങ്ങളുടെ സന്മനസു് കൊണ്ടു് കഞ്ഞി വിളമ്പുകയാണെന്ന മുദ്രയിടീലല്ലേടാ?. ജാതിയെ വെറും ജാതീയമായി ഹീനമായി മുദ്രയിടുന്നതും വര്‍ക്ഷത്തെ വര്‍ക്ഷീയമായി ഒറ്റപ്പെടുത്തി നിര്‍ത്തുന്നതും, സ്ത്രീലിംഗം ബലഹീനമെന്നു മുദ്രയടിക്കപ്പെടുന്നതുമായ ഈ സംവരണം കിരാതയുഗത്തിന്റെ തുടര്‍ച്ചകളല്ലേടാ ബാബൂ?”
“ശരിയാണച്ചായാ. ഇതാരു മനസിലാക്കുന്നു?”
“ഇംഗ്‌ളീഷ്ഭാഷയിലൊരു ചൊല്ലുണ്ടു്. എനിവേ യുവര്‍ വൈഫ് ഈസു് നൈസു്. ഇതു പറയുന്നതു് ഇന്നലെ രാത്രി വീട്ടില്‍ അന്തിയുറങ്ങിയ സുഹൃത്താണു്. ഇതിന്റെയര്‍ത്ഥം അവളുടെ സൗന്ദര്യമല്ല, അവളൊരുക്കിയ ഭക്ഷണവുമല്ല, അവളില്‍ നിന്നു ലഭിച്ച പരിചരണമോ, അതുപോലെ സ്വാഭാവികമായ മന്ഷ്യമൂല്യങ്ങളൊന്നുമല്ല. പിന്നെയോ, പാതിരാത്രിയില്‍ ഭര്‍ത്താവിനെ ഉറക്കിക്കിടത്തി തന്നോടൊപ്പം വന്നു് ലൈംഗീകസുഖം പങ്കിട്ടെടുത്തു് തനിക്കൊരു രസം നല്‍കിയ സ്ത്രീ എന്നര്‍ത്ഥത്തിലുള്ള ഒരു അംഗീകാരം. ‘എനിവേ യുവര്‍ വൈഫ് ഈസു് നൈസു്’. ഇത്ര മാത്രമേയുള്ളെടാ ഈ സംവരണത്തിന്റെ പ്രസക്തി.”
ജാഥ ഇഴഞ്ഞുനീങ്ങുകയാണു്. റോഡിന്റെ ഇരുവശങ്ങളിലും യുവകോമളന്മാര്‍ ആലിംഗബന്ധരായി നിന്നു് കാഴ്ച കാണുകയാണു്. അന്തരീക്ഷത്തിലേക്കുയരുന്ന കൈകളുടെ ഉത്ഭവസ്ഥാനങ്ങളെ നോക്കി അളവെടുപ്പു് നടത്തുന്നു. ഒരുത്തന്‍ മറ്റവന്റെ ചെവിയില്‍ മന്ത്രിക്കുന്നു. 36 സി. പിന്നാലെ വരുന്നതു് 44 ബി. കോളേജു് കുമാരികളെ കാണുമ്പോള്‍ കോഡു‘ാഷ. എക്ലിപ്‌സു് ചിലര്‍ ഗുഡ്‌മോര്‍ണിംഗ്.
ഇതെല്ലാം കേട്ടു് ഉയര്‍ത്തിയ ചില കൈകള്‍ താഴുകയും ചുരുണ്ടുകൂടിയ സാരിത്തലപ്പു് വിടര്‍ത്തിയിടുകയും ചെയ്യുന്നു.
ജാഥ നീങ്ങിക്കഴിഞ്ഞു.
“ഹോ ഒരാശ്വാസമായി.” പിടിച്ചു നിര്‍ത്തിയ മൂത്രശങ്ക തുറന്നു വിടാന്‍ അവസരം ലഭിച്ചാലുണ്ടാകുന്ന ആശ്വാസമായിരുന്നു ബാബുവിന്്.
പരിശുദ്ധഭാവം പൂണ്ടു കിടക്കുന്ന ആകാശത്തിന്‍കീഴില്‍ മദ്ധ്യാഹ്‌നസൂര്യന്റെ ചുവന്ന രശ്മികള്‍ ആഴ്ന്നിറങ്ങുന്നു. ഇരുണ്ട തണല്‍മരങ്ങളുടെ നിഴല്‍പ്പാടുകളെ പിന്തള്ളിക്കൊണ്ടു് ലക്ഷ്യസ്ഥാനത്തേക്കു് അംബാസിഡര്‍ കുതിച്ചു.
നീണ്ടുനിവര്‍ന്നു്കിടക്കുന്ന നാഷണല്‍ ഹൈവേയുടെ സിരകളിലെങ്ങും യുവത്വത്തിന്റെ പ്രസരിപ്പു്. തെരുവുകളില്‍ ആളിളക്കം. ഉച്ചഭാഷിണിയുടെ മത്‌സരങ്ങള്‍. കാസറ്റുകളുടെ മായാപ്രപഞ്ചം. ലോട്ടറി ടിക്കറ്റു് വില്‍പ്പനക്കാര്‍ ഭാഗ്യവാന്മാരെ തിരയുന്ന അധരചര്‍വ്വണങ്ങള്‍.
പെരുവഴിയുടെ ഇരുപുറവും വീക്ഷിച്ചു് ടൈറ്റസു് ബാക്‌സീറ്റില്‍ മലര്‍ന്നു കിടന്നു. അങ്ങകലെ നിന്നും അടിക്കുന്ന കാറ്റില്‍ പട്ടണത്തോടടുക്കുന്നവെന്നതിന്റെ ദുര്‍ഗന്ധം ഉണ്ടായിരുന്നു. പരിസര ശുചീകരണത്തെ വിസ്മരിച്ചു് ഭരിക്കുന്ന മുനിസിപ്പാലിറ്റികള്‍. ഹോട്ടലുകളിലെ എച്ചിലുകളും, അഴുക്കുചാലിലെ മലിനജലവും നടുറോഡില്‍കൂടിപ്പോലും ഒഴുകുന്നു ഓരോ നാല്‍ക്കവലയിലും. അറെപ്പും വെറുപ്പും തോന്നുന്നു.
സര്‍വസമൃദ്ധിയുടെയും സൗഭാഗ്യങ്ങളില്‍ അമേരിക്കയില്‍ ജീവിക്കുമ്പോഴും മനസിന്റെ കോണില്‍ എന്തോ ഒരു ശൂന്യത. ജന്മനാടും, പാരമ്പര്യങ്ങളും. സ്വാര്‍ത്ഥ്യതാല്‍പ്പര്യങ്ങളെ സംരക്ഷിക്കാന്ള്ള വ്യാമോഹം. ഞാന്‍ പിറന്ന നാടും ഞാന്‍ പറഞ്ഞ ഭാഷയും എന്റെ സംസ്കാരവും ഏറ്റവും സമ്പന്നമെന്ന ആത്മപ്രശംസ. പൊല്ലാപ്പുകളുടെ വിഴുപ്പു്ഭാണ്ഡം സ്വയമേ തോളിലേറ്റാന്‍ വിധിക്കപ്പെട്ടവര്‍.
നായ് കടലില്‍ ചെന്നാലും നക്കിക്കുടിക്കുംപോലെ അല്‍പ്പന്റെ പദവി അര്‍ദ്ധരാത്രിയിലും അവനെ കുടപിടിപ്പിക്കുന്നു. ഒരു ആയുസിന്റെ ദൈര്‍ഘ്യമെന്തു്? ഭൂതലത്തെ മുഴുവന്‍ മുഷ്ടിയിലൊതുക്കുവാന്‍ വരം ലഭിച്ചിട്ടും ‘ജീവിത’ത്തെ നായുടെ കൈയ്യിലെ പൊതിയാതേങ്ങപോലെ മാത്രം അന്ഭവിക്കുന്നവര്‍. യൗവനാരംഭത്തില്‍ ഉപജീവനം തേടി അന്യനാടിനെ അഭയം കൊണ്ടവര്‍, കാലചക്രത്തിരിവിങ്കല്‍ സ്വന്തസന്തതികള്‍ക്കു് ‘അന്യനാടു്’ ജന്മനാടാക്കി മാറ്റിയവര്‍. സന്തതികളെപ്പോലും കൈവെടിഞ്ഞു് ജന്മനാട്ടില്‍ ഒരു അന്യനായി കഴിയാന്‍ മോഹിക്കുന്നതു് അജ്ഞതയല്ലാതെ മറ്റൊന്നുമല്ല.
യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്താന്‍ ജീവിതായോധനത്തിനിടയില്‍ പലര്‍ക്കും സമയം ലഭിച്ചിട്ടില്ലയെന്നതു മറ്റൊരു സത്യം. ഈ പ്രപഞ്ചം എത്ര വിശാലമാണു്. ഒരിക്കലും. . പിന്നീടു് ഒരിക്കലും. . . . മടങ്ങിവരാതവണ്ണം മറഞ്ഞുപോകുന്ന ജീവിതം.
കാഴ്ചകളുടെ ലോകം, അറിവിന്റെ ലോകം, വിവിധവര്‍ണ്ണങ്ങളുള്ള ജീവിതത്തേരില്‍ പറന്നു് പറന്നു് ലോകസീമകളിലൂടെ സഞ്ചരിച്ചു് സായൂജ്യമടയേണ്ട ജീവിതങ്ങള്‍. ധനസമ്പാദനത്തിന്റെയും സ്വാര്‍ത്ഥതയുടെയും പേരില്‍ ചുരുങ്ങി ഒന്നുമാവാനാകാതെ ഒന്നുമല്ലാതെ സ്വയത്തിന്ള്ളിലെ ബാങ്കു് ബാലന്‍സും നോക്കി പല്ലിളിച്ചു് മക്കളെന്ന അനന്തരതലമുറയെ പഴിപറഞ്ഞു് നീങ്ങിയും നിരങ്ങിയും കാലം തള്ളുന്നവര്‍.
ജന്മസംസ്കാരം എന്ന പദം മന്ഷ്യനെ ഇന്നത്തെ ലോകത്തില്‍ അവന്‍ വസിക്കുന്ന അന്യസ്ഥലങ്ങളില്‍ അവനെ സംസ്കാരമില്ലാത്തവനായി മാറ്റുന്നു. അവിടെ മന്ഷ്യന്‍ മൃഗമായി മുദ്രയടിക്കപ്പെടുന്നു. മന്ഷ്യത്വത്തിന്റെ സൈ്വരതയ്ക്കു് കൈമോശം സംഭവിക്കുന്നു.. അവിടെ അവന്‍ ഏകനായി രൂപാന്തരപ്പെടുന്നു. ഏകാന്തതയുടെ തീരങ്ങളില്‍ വിരസതയുടെ ഓളങ്ങളില്‍ ശൂന്യതാബോധം തഴെച്ചുവളരുന്നു. അവിടെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ജീവിതം താളടിയായിമാറുന്നു.
മാറ്റങ്ങളെ മനസിലാക്കാതെ താന്‍ ഓളപ്പുറത്തിരുന്നാണു് ചൂണ്ടയിടുന്നതെന്നറിയാതെ ഇപ്പം കൊത്തും വലിയ മീന്‍ എന്ന സ്വപ്നലോകത്തു് കഴിയുന്നു. സ്വപ്നങ്ങളല്ലേ ജീവിതത്തിന്റെ നിലനില്‍പ്പു്? യാഥാര്‍ത്ഥ്യങ്ങളെല്ലാം പൊല്ലാപ്പും.
കുത്തൊഴുക്കില്‍ അകപ്പെട്ട കരിയില, അഥവാ ഏതോ മലയുടെ അടിവാരത്തില്‍നിന്നും അടര്‍ന്നുവീണ ഒരു മണല്‍ത്തരി. . . ഇവ രണ്ടും ഒരുപോലെ മലിനജലത്തിനടിമയായി ഒഴുകി ഒഴുകി കാലക്രമത്തിലെവിടെയോ ചെന്നുപതിക്കുംപോലെ ഓരോ ജീവിതവും ഒഴുക്കിനന്സരിച്ചു് ഇന്നു് ഒഴുകുകയാണു്. മാലിന്യമേറിയ രാഷ്ട്രീയ സാമുദായിക മതചാലുകളില്‍കൂടി ഒഴുകി ഒഴുകി മലീനസമായിതീര്‍ന്ന മന്ഷൃജാതി.
എല്ലാ അഴുക്കുകളും കൂടിക്കലര്‍ന്ന ശാന്തമായ സര്‍ക്ഷാസോ കടലില്‍ ലഹരിയുടെ മറവില്‍ സ്വച്ഛന്ദം വിഹരിക്കുന്ന യുവതലമുറ. വഞ്ചനകളുടെ പുഞ്ചിരിയുമായി പിറക്കുന്ന പുതുതലമുറ. അച്ഛനാരെന്നു് അമ്മയ്ക്കുപോലും തിട്ടമില്ലാതെ പിറക്കുന്നവന്ു് നാളത്തെ ലോകത്തില്‍ തനിക്കു മക്കളെവിടെല്ലാമെന്നതിനെപ്പറ്റി ചിന്തിക്കേണ്ടി വരില്ലല്ലോ!.
ആകാശം മറെച്ചുനില്‍ക്കുന്ന ഇരുണ്ട വാകമരങ്ങളുടെ തണലിലുള്ള നിഴല്‍പ്പാടുുകളെ പിന്തള്ളിക്കൊണ്ടു് അംബാസിഡര്‍കാര്‍ അതിവേഗം പായുകയായിരുന്നു.
ഡ്രൈവര്‍ ബാബുവിന്റെ മനസില്‍ വികാരങ്ങളുടെ ഉറഞ്ഞുകൂടല്‍. ആക്‌സിലറേറ്ററിലേക്കു് അമര്‍ത്തിച്ചവുട്ടി. എന്തൊക്കെയോ ഒരു മാനസിക അന്ഭൂതി. സ്വസ്ഥത നിറഞ്ഞ മനസു്. കൈകാലുകള്‍ക്കൊരു ശക്തിതോന്നുംപോലെ. പൊതുവേ താനൊരു വെറും ശുംഭനല്ലെന്ന തോന്നല്‍. പോരായ്മകളായി പലതും ഉണ്ടെങ്കിലും പുരുഷത്വത്തിന്റെ ഏകത്വം സമശിഷ്ടങ്ങളോടു് കിടപിടിക്കാന്‍ പര്യാപ്തമാണെന്ന തോന്നല്‍. ഏതു മഹാന്ം ഒരു ശരീരവും ഒരു ജീവന്ും മാത്രമല്ലേയുള്ളുവെന്ന തത്വബോധം. തലേന്നു രാത്രിയില്‍ മരിച്ചതിന്റെ മരവിപ്പു് ചുണ്ടുകളിലും കൈവിരലുകളിലുമൊക്കെ.
“എന്തായാലും ഇന്നലെ നല്ല ഭംഗിയായി ഉറങ്ങി. ഏറെക്കാലം കൂടിയ ഒന്നു മരിച്ചതു്.”
“എന്നിട്ടിപ്പോള്‍?”
“എന്റെ അച്ചായാ നല്ല മൂഡാ. . . . ഈ പ്രകൃതിക്കുപോലും ഏഴു നിറങ്ങള്‍. അനന്തമായ നീലാകാശത്തിന്റെ കീഴില്‍ അടിച്ചു വരുന്ന ഈ കാറ്റിന്പോലും ഒരു ആത്മാവിന്റെ സാന്നിദ്ധ്യം.”
“അപ്പോള്‍ ഇന്നലെ രാത്രി കഴിച്ചതു നല്ല ബ്രാന്‍ഡാ. അതാ ഇത്തരം തോന്നലുകള്‍ക്കു കാരണം.”
“മനസിലായില്ല.”
“പിന്നെന്തോ മനസിലാക്കിക്കൊണ്ടാ ഇതൊക്കെ വാങ്ങി മോന്തുന്നതു്?”
“ഓ!. . അതു കുടിക്കണമെന്നു തോന്നിയാല്‍പ്പിന്നെ പരാമര്‍ ആണെങ്കിലും കുറച്ചങ്ങു് വിടും.”
“മദ്യപിച്ചതിന്റെശേഷം ഈ പൊല്ലാപ്പില്‍ ചെന്നു ചാടുന്നതിന്റെ മൂലകാരണമതാ. മദ്യം പലതരവും അതിന്റെ പ്രവര്‍ത്തനം പലവിധത്തിലുമാ.”
“അച്ചായന്‍ ഒന്നുകൂടി വിശദമായി പറഞ്ഞാട്ടെ. വിവരമുള്ളവര്‍ പറഞ്ഞെങ്കിലല്ലേയതു് അറിയാന്‍ കഴിയൂ.”
“മദ്യപിച്ചുകഴിഞ്ഞാല്‍ ചിലര്‍ക്കു് അടിപിടി, ചിലര്‍ക്കു് ജാരശങ്കയാല്‍ കുടുംബകലഹം, ചിലര്‍ക്കു് ലൈംഗികോത്തേജനം എന്നുതുടങ്ങി യാതൊരുബോധവുമില്ലാതെ തറയില്‍പ്പോകുക, ഉണരുമ്പോള്‍ തലവേദന, വയറ്റില്‍ വേദന തുടങ്ങിയ ശാരീരികക്‌ളേശങ്ങള്‍ ഇതൊക്കെ ആല്‍ക്കഹോളിക് റിയാക്ഷന്‍ ആണു്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മദ്യം ഒരിക്കലും കഴിക്കരുതു്.
നല്ല മദ്യം മന്ഷ്യനെ ശാരീരികമാനസിക സുഖത്തിലേയ്ക്കു് നയിക്കും. പരിസരംകൂടി നന്നായിരുന്നാല്‍ ലഹരിയുടെ അന്ഭൂതി അതിര്‍വരമ്പുകളില്ലാത്ത ആനന്ദമാണു്. പക്‌ഷേ വിഷം കലര്‍ന്ന മദ്യവും മദ്യപാനിയെ സ്വര്‍ക്ഷരാജ്യത്തിനവകാശിയല്ലാതാക്കുന്ന സമൂഹവും ലഹരികള്‍ക്കു് അടിമയായിപ്പോയവര്‍ക്കു് ഇവിടെ ജീവിതം നിത്യനരകമാക്കി തീര്‍ക്കയാണു്. മദ്യവര്‍ജ്ജനവും, മദ്യനിരോധനവുമെന്നുവേണ്ട നേതാക്കന്മാരും, സംഘടനകളും പെരുകുംതോറും ഓരോവര്‍ഷവും മദ്യപാനികളുടെ സംഖ്യ ഇരട്ടിയായിക്കൊണ്ടിരിക്കുന്നു.
മദ്യത്തെ വെറുക്കുകയും മദ്യപാനിയെ സ്‌നേഹിക്കയും ചെയ്യുന്ന സമൂഹവും , മായമില്ലാത്ത മദ്യം നിര്‍മ്മിച്ചു് പണച്ചാക്കുകള്‍ക്കു വിതരണച്ചുമതല കൊടുക്കാത്ത ഗവര്‍മെന്റും, ഭര്‍ത്താക്കന്മാരെ സ്‌നേഹിക്കയും, ബഹുമാനിക്കയും ചെയ്യുന്ന ഭാര്യമാരും, നിയമത്തെ പന്താടാത്ത ഉദ്യോഗസ്ഥന്മാരും ഉണ്ടായാല്‍ ഈ പൊല്ലാപ്പില്‍ നിന്നും അനേകരെ രക്ഷിക്കാനാവും.
മുന്നോട്ടുനോക്കിയാല്‍ യാതൊരു ഗതിയുമില്ലാത്തവന്‍ ലോകം അവസാനിക്കാന്‍ പോകുന്നുവെന്നു് വിളിച്ചുപറയുംപോലെ, വസിക്കുന്ന സമൂഹത്തോടുള്ള പ്രതികാരദാഹത്താലാണു് അനേകരും ലഹരിയുടെ മറവില്‍ ലോകത്തെ മറക്കുന്നതും അവസാനം അകാലവാര്‍ദ്ധ്യക്യം പ്രാപിച്ചു് കുടുംബഛിദ്രവും ഭവിച്ചു് ഒരു ജന്മം പാഴാക്കിത്തീര്‍ക്കുന്നതു്.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെപ്പറ്റി മന്ഷ്യനെ ബോധവത്ക്കരിക്കേണ്ടതിന് പകരം ലഹരി ഉപയോഗിക്കുന്നവരെ പുറംകാലിന് തട്ടിത്തെറിപ്പിക്കുന്ന വിശുദ്ധന്മാരെന്നഭിമാനിക്കുന്നവരാണു് മരണശേഷം നിത്യത ഉണ്ടെങ്കില്‍ നിത്യനരകത്തിനവകാശികള്‍. കാരണം സനാതനതത്വങ്ങളുപദേശിച്ചു് ഇത്തരക്കാര്‍ കുടുംബകലഹം ഇന്നു് വര്‍ദ്ധിപ്പിക്കയാണു് ചെയ്യുന്നതു്.”ടൈറ്റസു് പറഞ്ഞു നിര്‍ത്തി.
‘എന്തെല്ലാം നല്ല ഉപദേശങ്ങള്‍.’ ബാബു മനസില്‍ ഓര്‍ത്തു.
“അച്ചായന്‍ പള്ളികളില്‍ പ്രസംഗിക്കാറുണ്ടോ?” ബാബുവിന്റെ ചോദ്യം കേട്ട ടൈറ്റസു് കാര്‍സീറ്റില്‍ ഒന്നിളകിയിരുന്നു.
“എടാ ബാബൂ, എന്തുവേണമെങ്കിലും ഉപദേശമായി വിളിച്ചു പറയാവുന്ന ഒരു കാലഘട്ടമാണിതു്. കാരണം കേഴ്‌വിക്കാരന്‍ ഇതു ശ്രദ്ധിക്കുന്നില്ല. പ്രസംഗം അല്ലാതെ പ്രവര്‍ത്തിയില്ലല്ലോ. ‘പൂച്ചെയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം’മെന്ന നിലപാടാണു് എല്ലാവര്‍ക്കും. മെഴുകുപോലും ഉരുക്കാനറിയാത്തവനാണു് എണീറ്റു നില്‍ക്കുന്നതെന്നതു് മറ്റൊരു നഗ്മസത്യവും. ഇന്നത്തെ ക്രിസ്താനിക്കു വേണ്ടതു് സുവിശേഷമല്ല. സ്ഥാനാംലങ്കാരികളുടെ കെട്ടുകഥ കേള്‍ക്കാനാണു് താല്‍പ്പര്യം. അവര്‍ക്കാണെങ്കില്‍ ഏതു വിധേനയും സഭ വളര്‍ത്തണമെന്നല്ലാതെ ‘ആനയ്ക്കു് ഉത്‌സവം നന്നാകണമെന്നില്ലല്ലോ!.
കാലം മുന്നോട്ടു പോകുന്തോറും വ്യക്തിജീവിതങ്ങള്‍ക്കു് മതഗ്രന്ഥങ്ങളിലുള്ള പരിജ്ഞാനം കുറഞ്ഞുവരികയാണു്. നാമധേയവിശുദ്ധവേഷം കെട്ടി നടക്കണമെന്നല്ലാതെ ‘യാഥാര്‍ത്ഥ്യ’മെന്തെന്നു് അന്വേഷിക്കാന്‍ ആരും മിനക്കെടുന്നില്ല. സത്യം വിളിച്ചുപറയുന്നവന്‍ സഭയില്‍പ്പോലും ഇന്നു ഒറ്റപ്പെടുകയും മേല്‍മീശ വച്ചവന്ം, അല്‍പം മുടി നീട്ടിവളര്‍ത്തുകയോ , സാധാരണക്കാരന്വേണ്ടി ശബ്ദമുയര്‍ത്തുകയോ ഒക്കെ ചെയ്യുന്നവനെ രക്ഷിക്കപ്പെടാത്തവനായി മുദ്രയടിക്കയും ചെയ്യും.
ഇത്തരം സമൂഹത്തില്‍ ഞാനെന്തിന്് പ്രസംഗിക്കണം ബാബൂ? സാധാരണ ജനങ്ങള്‍ എത്രയോ നല്ലവര്‍. ഉപജീവനം തേടി അവര്‍ അലയുമ്പോള്‍, അധികാരികള്‍ തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിലേയ്ക്കും, ധനവാന്മാര്‍ തങ്ങളുടെ ആഡംബരത്വം വര്‍ദ്ധിപ്പിക്കുന്നതിലേക്കുമായി നല്ലവരായ ജനങ്ങളെ ചൂഷണം ചെയ്യുകയല്ലേ. എല്ലാ മന്ഷ്യരുടെയും വഴി ഒന്നുതന്നെ. തെറ്റില്‍ നിന്നു് തെറ്റിലേയ്ക്കു്. അഥവാ തെറ്റിനെ ശരിയാക്കി തീര്‍ക്കാനായി വേറൊരു തെറ്റു്. പിടിക്കപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടുന്നു. ചെറുകള്ളന്് പെരുംകള്ളന്‍ ന്യായം വിധിക്കുന്നു. ഇരുവരുടെയും വഴി നാശമത്രേ.”

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക