Image

പ്രളയകെടുതി അരങ്ങിലെത്തിച്ച് റിയാദ് കലാഭവന്‍, മണിവീണയാണെന്റെ കേരളം ശ്രദ്ധേയമായി.

Published on 08 October, 2018
പ്രളയകെടുതി അരങ്ങിലെത്തിച്ച് റിയാദ് കലാഭവന്‍, മണിവീണയാണെന്റെ കേരളം ശ്രദ്ധേയമായി.
റിയാദ്: പ്രളയം കൊണ്ട് മുറിവേറ്റ കേരള ജനതയുടെ അതിജീവനത്തിന്റെ നാള്‍വഴികളില്‍ കൂടി കടന്നുപോവുകയും, അതില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ തുടര്‍ പ്രയാണത്തിന് ചൂണ്ടു പലകകളാവണമെന്ന സന്ദേശം പകര്‍ന്നുകൊണ്ട് റിയാദ് കലാഭവന്‍ അണിയിചൊരുക്കിയ മണിവീണയാണെന്റെ കേരളം എന്ന ദൃശ്യാവിഷ്‌കാരം ഏവരെടെയും കണ്ണ് നനയിക്കുന്നതായി മാറി യഥാര്‍ത്തത്തില്‍ കേരളം നേരിട്ട് പ്രളയകൊടുതിയും നാം അതിനെ നേരിട്ടരീതിയും പ്രളയാനന്തരത്തിന് ശേഷമുള്ള അതിജീവനവും ലോകത്തിനെതന്നെ മാതൃകയാകുന്ന തരത്തില്‍ പ്രവാസിമണ്ണില്‍ ആവിഷ്‌കരിച്ചപ്പോള്‍ ഖിലാഫത്ത് നാടകത്തിന് ശേഷം  റിയാദ് കലാഭവന്റെ കലാചരിത്രത്തില്‍ ഒരു പൊന്‍തൂവലായി മാറി.വിജയകുമാര്‍ രചന നിര്‍വഹിച്ച് കലാഭവന്‍ ചെയര്‍മാന്‍ കൂടിയായ ഷാരോണ്‍ ഷെരീഫ് സംവിധാനം നിര്‍വഹിക്കുകയും ചെയ്തിരിക്കുന്നു.

ഒരുമണിക്കൂര്‍ നീണ്ടുനിന്ന ദൃശ്യാവിഷ്‌കാരത്തില്‍ തിരുവാതിര, ദേശഭക്തിഗാനം, താണ്ടവ നൃത്തം, തുടങ്ങി കേരളത്തിന്റെ സാംസ്‌കാരികത ഉള്‍കൊള്ളുന്ന നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിയിരുന്നു. ദൃശ്യാവിഷ്‌ക്കരണത്തില്‍ വേഷമിട്ട് മുനീര്‍ മണക്കാട്ട്, മജു അഞ്ചല്‍, ഹരി കായംകുളം, ഷിജു എന്‍ .വി., സെലിന്‍ സാഗര, ജോര്‍ജ് കുട്ടി മാക്കുളം മുഹമ്മദ് ഖാന്‍ , വിജയ്, മാവേലിയായി സാബു ഫിലിപ്പ് വേഷമിട്ടു  പ്രകാശനിയന്ത്രണം സക്കീര്‍ ഹുസൈന്‍ ശബ്ദം എ6 മിഡിയ, പ്രൊജക്റ്റര്‍ നിയന്ത്രണം അജി അനിരുദ്ധന്‍, എഡിറ്റിംഗ് ജെ എം സ്റ്റുഡിയോ ജോസ് കടമ്പനാട്. തിരുവാതിരയിലും  സംഘഗാനത്തിലും അണിനിരന്നവര്‍ ജോസ്മി, എലിസബത്ത് അനില്‍. പ്രതീന ജഗദീഷ്, ജിഷ റെനി ആന്‍ഡ്രൂസ്, സിന്ധു ഷാജി, ഷിനു നവ്യന്‍, നിമ്മി നിധി, ഷാലിമ മുഹമ്മദ് റാഫി, ഷീല രാജു, ജിജി ബിനു, എന്നിവര്‍ അണിനിരന്നു.

ദൃശ്യാവിഷ്‌കാരത്തിനു മുന്‍പായി നടന്ന ഗാനസന്ധ്യ ഗിരിദാസ് തസ്‌നീം റിയാസ്, കൂടാതെ ജിമിക്കി കമ്മല്‍ എന്ന ഗാനം ആലപിച്ച് മലയാളികളുടെ പ്രിയങ്കരനായ സൗദി ഗായകന്‍ ഹാഷിം അബ്ബാസ് എന്നിവര്‍ നയിച്ചു.തുടര്‍ന്ന് നടന്ന  പ്രൗഡ ഗംഭിരമായ സാംസ്‌ക്കാരിക സമേളനത്തിന് റിയാദ് കലാഭവന്‍ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു.സമ്മേളനം ഡോ: സൈദ് അന്‍വര്‍ കുര്‍ഷിദ് (കിംഗ് അബ്ദുല്‍ അസിസ് മെഡിക്കല്‍ സിറ്റി നാഷണല്‍ ഗാര്‍ഡ് റിയാദ് ) ഉദ്ഘാടനം ചെയ്തു. ജവാസാത്ത് റിയാദ് മേധാവി ആദില്‍ ബക്കര്‍ മുഖ്യ അതിഥി ആയിരുന്നു ചടങ്ങില്‍ .ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രസംഗം നടത്തി. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മസറൂക്ക് ബര്‍ക്കത്ത്, (ജവസാത് ഉദ്യോഗസ്ഥന്‍) സത്താര്‍ കായംകുളം (ഫോര്‍ക ചെയര്‍മാന്‍ ) ശിഹാബ് കൊട്ടുക്കാട്, ജോസഫ് അതിരുങ്കല്‍, സബീന എം സാലി ജലീല്‍ തിരൂര്‍ സുധീര്‍ കുമ്മിള്‍ ബഷീര്‍ പാങ്ങോട് (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം) ഷാജഹാന്‍ കല്ലമ്പലം ,വിജയന്‍ നെയ്യാറ്റിന്‍കര, അയൂബ് കരൂപടന്ന, കുഞ്ചു സി നായര്‍, റാഫി കൊയിലാണ്ടി. ഗഫൂര്‍ ,രാജന്‍ നിലമ്പൂര്‍, ഡോ: എലിസബത്ത്, ഷക്കീല വഹാബ് ആനി സാമുവല്‍ മൈമൂന ടീച്ചര്‍ ,വല്ലി ജോസ് എന്നിവര്‍ സംസാരിച്ചു. കൂടാതെ റിയാദിലെ നിരവധി സംഘടനാ പ്രതിനിധികളും ദൃശ്യാവിഷ്‌ക്കാരം കാണുന്നതിനായി എത്തിയിരുന്നു. 

റിയാദിലെ അറിയപെടുന്ന ചിത്രകാരി കലാഭവന്‍ വനിതാവേദി വൈസ് പ്രസിഡണ്ട് ഷിനു നവ്യന്‍ ലൈവ് ആയി മണിവീണയാണെന്റെ കേരളം എന്ന് ആലേഖനം ചെയ്ത കേരളത്തിന്റെ ചിത്രം  വിസ്മയകരമായിവരച്ചതും ശ്രദ്ധേയമായിരുന്നു .ഒപ്പം റിയാദ് കലാഭവന്‍ ഭാരവാഹികള്‍ ,വനിതാവേദി ഭാരവാഹികള്‍ , കലാഭവന്‍ വളണ്ടിയര്‍മാര്‍  എന്നിവരെ സദസ്സിന് പരിചയപെടുത്തി. സജി കൊല്ലം സ്വാഗതവും, ജോര്‍ജ് കുട്ടി മാക്കുളം നന്ദിയും പറഞ്ഞു. 

പരിപാടികള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ ഷാജഹാന്‍ കല്ലമ്പലം, രാജന്‍ കാരിച്ചാല്‍ സക്കീര്‍ ഹുസൈന്‍, ഷിജു, വിജയന്‍ നെയ്യാറ്റിന്കര, മുജീബ്, പീറ്റര്‍ കോതമംഗലം, അയൂബ് കരൂപടന്ന, മുനീര്‍, സോണി കുട്ടനാട്, എസ്.പി.ഷാനവാസ്, സെലിന്‍ സാഗര, കെ.കെ സാമുവല്‍, വിക്കി സാമുവല്‍ മാവേലിക്കര, വല്ലി ജോസ്, ജുമൈല റഷീദ്, ജിജി ബിനു, ഷീല രാജു എന്നിവരും ഇരുപത്തിയഞ്ച് അംഗ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനത്തിന് റിഷി ലത്തീഫ്, മുജീബ് ചാവക്കാട്, നൗഫര്‍, സല്‍മാന്‍ ഫാരീസ് പദ്മനാഭന്‍, കമാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 



പ്രളയകെടുതി അരങ്ങിലെത്തിച്ച് റിയാദ് കലാഭവന്‍, മണിവീണയാണെന്റെ കേരളം ശ്രദ്ധേയമായി.
സാംസ്‌കാരിക സമ്മേളനം ഡോ:സൈദ് അന്‍വര്‍ കുര്‍ഷിദ് (കിംഗ് അബ്ദുല്‍ അസിസ് മെഡിക്കല്‍ സിറ്റി നാഷണല്‍ ഗാര്‍ഡ്)
പ്രളയകെടുതി അരങ്ങിലെത്തിച്ച് റിയാദ് കലാഭവന്‍, മണിവീണയാണെന്റെ കേരളം ശ്രദ്ധേയമായി.
മുഖ്യ അതിഥി ജവാസാത് റിയാദ് മേധാവി ആദില്‍ ബക്കര്‍
പ്രളയകെടുതി അരങ്ങിലെത്തിച്ച് റിയാദ് കലാഭവന്‍, മണിവീണയാണെന്റെ കേരളം ശ്രദ്ധേയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക