Image

തുലാവര്‍ഷം രാത്രിയോടെ എത്തിയേക്കും; അഞ്ചു ജില്ലകളില്‍ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

Published on 07 October, 2018
തുലാവര്‍ഷം രാത്രിയോടെ എത്തിയേക്കും; അഞ്ചു ജില്ലകളില്‍ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത


അറബിക്കടലില്‍ ലക്ഷദ്വീപിന്‌ അടുത്ത്‌ നിലകൊണ്ട ന്യൂനമര്‍ദം അതിന്യൂനമര്‍ദമായി രൂപപ്പെട്ടു. ഇത്‌ ഇന്നു രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ്‌ നിഗമനം. ചുഴലിക്കാറ്റ്‌ കേരളത്തെ ബാധിക്കില്ലെങ്കിലും ചൊവ്വാഴ്‌ച വരെ സംസ്ഥാനത്ത്‌ കനത്ത മഴയ്‌ക്കും ചിലയിടങ്ങളില്‍ കാറ്റിനും സാധ്യതയുണ്ട്‌.

വയനാട്‌, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന്‌ അതിശക്തമായ മഴ പെയ്യുമെന്നാണ്‌ കാലാവസ്ഥാ പ്രവചനം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്‌.

എല്ലാ കലക്ടര്‍മാരോടും ജാഗ്രത തുടരാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ നിന്ന്‌ 730 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറു ഭാഗത്ത്‌ ഇന്നലെ ഉച്ചയ്‌ക്കു രണ്ടരയോടെയാണു ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയത്‌. ഇത്‌ അര്‍ധരാത്രിയില്‍ അതിതീവ്ര ന്യൂനമര്‍ദമായി. ഇന്ന്‌ ചുഴലിക്കാറ്റായി മാറി ഒമാന്‍, യെമന്‍ തീരങ്ങളിലേക്കു നീങ്ങും.

മിനിക്കോയിക്ക്‌ 750 കിലോമീറ്റര്‍ വടക്ക്‌ പടിഞ്ഞാറും ഒമാന്‌ 1500 തെക്ക്‌ കിഴക്കായും ആണ്‌ ഇപ്പോള്‍ അതിന്യൂന മര്‍ദത്തിന്റെ കേന്ദ്രം. കടലിലെ താപനില അനുകൂലമായാല്‍ ചുഴലിക്കാറ്റായും മാറും. ബുധനാഴ്‌ചയോടെ ഒമാനും യമനും മധ്യേ തീരം തൊടാനാണ്‌ സാധ്യത.

മണിക്കൂറില്‍ 90100 കിലോമീറ്റര്‍ വേഗത്തിലാകും ചുഴലിക്കാറ്റിന്റെ പുറപ്പാടെങ്കിലും ഒമാന്‍ തീരത്തോട്‌ അടുക്കുന്നതോടെ ശക്തി കുറയും. തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളിലും മഴ തുടരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക