Image

സെന്റ് അല്‍ഫോന്‍സാ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published on 05 October, 2018
സെന്റ് അല്‍ഫോന്‍സാ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

മസ്‌കറ്റ്: മലയാളി കത്തോലിക്കാ പ്രാര്‍ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷം നടന്ന സെന്റ് അല്‍ഫോന്‍സാ എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ക്വിസ് മല്‍സരത്തില്‍ വിജയികളായവര്‍ക്കുള്ള ട്രോഫിയും മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

റുവി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ വിശുദ്ധകുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഫാ.ബിജോ കുടിലില്‍ ഒഎഫ്എം കപ്പൂച്ചിന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

എലിമിനേഷന്‍ റൗണ്ടിലുണ്ടായിരുന്ന 17 ടീമുകളില്‍നിന്നും 8 ടീമുകളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഓരോ ടീമിലും ഒരു ടീം ലീഡറിന്റെ നേതൃത്വത്തില്‍ 5 പേരാണുണ്ടായിരുന്നത്. 
സിനി ആന്റണി നേതൃത്വം നല്‍കിയ ജീസസ് യൂത്ത് ടീമാണ് എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കിയത്. അല്‍നാദാ ഈസ്റ്റ് പ്രാര്‍ഥനാ കൂട്ടായ്മയും (ജസ്റ്റിന്‍ ദാസ്), മുംതാസ് കൂട്ടായ്മയും (ബിജു ജോസഫ്) രണ്ടാം സ്ഥാനം പങ്കിട്ടു. ഡാര്‍സൈറ്റ് സൗത്ത് (തോമസ് എബ്രഹാം), ഹംറിയ ഗ്രൂപ്പുകള്‍ (റോബിന്‍ കെ.പോള്‍) മൂന്നാം സ്ഥാനം പങ്കിട്ടു. 

ക്വിസ് മാസ്റ്റര്‍ മനോജ് മാനുവല്‍ നൂറനാനിക്കലിനെ ചടങ്ങില്‍ ആദരിച്ചു. പ്രാര്‍ഥനാ കൂട്ടായ്മ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ തോമസ് പി. അലക്‌സും ചടങ്ങില്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക