Image

ഓണാട്ടുകര ഫെസ്റ്റ് 2019 ഫ്‌ലയര്‍ പുറത്തിറക്കി

Published on 05 October, 2018
ഓണാട്ടുകര ഫെസ്റ്റ് 2019 ഫ്‌ലയര്‍ പുറത്തിറക്കി

കുവൈത്ത്: ചെട്ടികുളങ്ങര അമ്മ സേവാ സമതി കുവൈറ്റ് കുംഭഭരണി മഹോത്സവവുമായി ബന്ധപെട്ടു നടത്തുന്ന ഓണാട്ടുകര ഫെസ്റ്റ് 2019 ന്റെ ഫ്‌ലയര്‍ പുറത്തിറക്കി. 

2019 ഫെബ്രുവരി ഒന്നിന് (വെള്ളി) രാവിലെ 9ന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന മഹോത്സവം താള വട്ടങ്ങളുടെ തമ്പുരാന്‍ വിജയരാഘവകുറുപ്പും സംഘവും അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടുകള്‍ക്ക് കുവൈറ്റ് ശ്രീ ഭദ്രാ കുത്തിയോട്ട സമിതിയിലെ ചെറുപ്പക്കാര്‍ ചുവടു വയ്ക്കുന്നു അതോടൊപ്പം ഓണാട്ടുകരയുടെ വാനമ്പാടി കുമാരി ശിവഗംഗ അവതരിപ്പിക്കുന്ന ഗാനാഞ്ജലി ,കഞ്ഞി സദ്യ ,താലപ്പൊലി, പ്രശസ്ത വാദ്യ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പാണ്ടിമേളം,അമ്മന്‍കുടം, കാവടിയാട്ടം കെട്ടുകാഴ്ച എന്നിവയോടു കൂടി ഓണാട്ടുകര ഫെസ്റ്റ് 2019 സമാപിക്കും . 

പ്രസിഡന്റ് സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രക്ഷാധികാരികളായ പ്രേംസണ്‍ കായംകുളം,സനില്‍ രവീന്ദ്രന്‍,ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നടുവിലേമുറി,അനില്‍ കാക്കനാട്,പ്രോഗ്രാം കണ്‍വീനര്‍ മണികണ്ഠന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി ജ്യോതിരാജ് സ്വാഗതവും ട്രഷറര്‍ ആര്യ മണികണ്ഠന്‍ നന്ദിയും പറഞ്ഞു. 



പ്രീശസ്ത ഗൈനക്കോളജിസ്‌റ് ഡോക്ടര്‍ സരിത പ്രോഗ്രാം ഫ്‌ളൈര്‍ കണ്‍വീനര്‍ മണികണ്ഠനു നല്‍കി 
പ്രകാശനം ചെയ്തു .റാഫിള്‍ കൂപ്പണ്‍ ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നാടുവിലേമുറി സമിതി മുന്‍ പ്രസിഡന്റ് അനില്‍ നടക്കാവിനു നല്‍കി പ്രകാശനം ചെയ്തു . 
തുടര്‍ന്ന് ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ട പാട്ടും ചുവടും ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്‍മാര്‍ നടത്തുകയും. ഭക്ത ജനങ്ങള്‍ക്ക് അമ്മയ്!യുടെ കഞ്ഞി സദ്യയും വിതരണം ചെയ്തു. പരിപാടികള്‍ക്ക് പ്രമോദ് കാരാഴ്മ, സുഭാഷ് ചെറിയനാട്, അഖില്‍ എസ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക