Image

സ്വപ്നത്തില്‍ കണ്ട താടിക്കാരന്‍ (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 05 October, 2018
സ്വപ്നത്തില്‍ കണ്ട താടിക്കാരന്‍ (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
അയാള്‍നിദ്രയില്‍ നിന്നുണര്‍ന്ന ഉടനെകൈ, കാല്‍, മുഖം, മൂക്ക്ഒക്കെ ആകാംക്ഷയോടെതൊട്ടുനോക്കി. എല്ലാംയഥാസ്ഥാനത്തുണ്ട്.ഇവയെല്ലാംഎവിടെയായിരുന്നുകുറച്ചു മുമ്പ്? അപ്പോഴാണ് അയാളോര്‍ത്തത്കുഷ്ടരോഗാശുപത്രി സ്വപ്നം കണ്ടതുംതാന്‍ അവിടെത്തെ അംഗവിഹീനനായ ഒരു രോഗിയായിരുന്നതും.

അസ്വസ്ഥതയ്ക്കന്ം ശമനം വന്നപ്പോള്‍വീണ്ടുംഉറങ്ങാന്‍ ശ്രമിച്ചു.
രാവിലെഎഴുന്നേറ്റ്,ഝടുതിയില്‍തഴെയിറങ്ങിഫോണ്‍ ചെയ്യാന്‍.ഫോണ്‍ ഒരു സെക്കന്റ്‌കൈയില്‍പിടിച്ചുഎന്തോഓര്‍ത്തു. പെട്ടെന്ന്‌ഫോണ്‍ താഴെവച്ചിട്ട്അടുക്കളയിലേക്കുചെന്നു.
ഭാര്യമക്കള്‍ക്കുപ്രാതല്‍ഒരുക്കുകയായിരുന്നു.ഒരു നിമിഷംശങ്കിച്ചു. ഭാര്യയോട്‌സ്വപ്നത്തെപ്പറ്റി പറഞ്ഞാലോ? വേണ്ട.പറഞ്ഞാല്‍ഒരിക്കലുംഅവള്‍അംഗീകരിക്കില്ല. ഇതിനേക്കാള്‍ചെറിയകാര്യങ്ങള്‍ക്കുപോലുംമര്‍ക്കടമുഷ്ടി പിടിച്ചിട്ടുളളആളാണ്. എങ്കിലുംധൈര്യംശേഖരിച്ചു പറയാന്‍ തീരുമാനിച്ചു. കടുംകഷായംകുടിക്കുന്ന മട്ടില്‍ഒറ്റവീര്‍പ്പില്‍ആ സ്വപ്നസാരംഅവളെ ധരിപ്പിച്ചു.
മറുപടിക്കുവൈകുന്നുവെന്ന്‌തോന്നിയപ്പോള്‍അയാള്‍അടുത്തസോഫയില്‍ഇരുന്നു.ഭാര്യകുട്ടികള്‍ക്കുപ്രഭാതഭക്ഷണംകൊടുത്തിട്ട്ഗൗരവത്തില്‍സോഫയുടെഅറ്റത്ത്‌വന്നിരുന്നു. അവരുടെയിടയില്‍ മൗനം മലപോലെവളര്‍ന്നു. നിമിഷങ്ങളുടെസാന്ദ്രമൗനത്തിനു ശേഷംഅവള്‍ചോദിച്ചു: 'നിങ്ങളൊര് കിനാ കണ്ടെന്ന്‌വെച്ച്‌നല്ലൊരുജോലിവിട്ാ?'
അയാള്‍സ്വരംതാഴ്ത്തിക്കൊണ്ട്:'ഇന്നലെ രാത്രി കണ്ടസ്വപ്നത്തില്‍ഞാന്‍ കുഷ്ടംപിടിച്ച്‌കൈകാല്‍മുരടിച്ച്‌വിഷമിച്ച്കിടക്കുകയായിരുന്നു. അപ്പോള്‍ പളളീലച്ചനെപ്പോലെവെളളവസ്ത്രംധരിച്ച ഒരാള്‍വന്ന്പറഞ്ഞു:'വിഷമിക്കണ്ട. ആഴ്ചയില്‍ രണ്ട് മൂന്ന്മണിക്കൂര്‍ആതുരസേവചെയ്താല്‍മതി.'
ആ വിശദീകരണംഅവള്‍ക്കിഷ്ടമായില്ല.അവളുടെ ശബ്ദമുയര്‍ന്നു:'വീടിന്‍െറ മോര്‍ഗേജ്, കുട്ട്യേള്‍ടെ ഫീസ്, ങ്ങ്‌ളെസ്റ്റുഡന്റ്‌ലോണ്, ഒക്കെ ഇളളപ്പളാജോലിവിട്ണത്!'
ആഴ്ചയില്‍അഞ്ചുദിവസംഫുള്‍ടൈമുംശനിയാഴ്ചപാര്‍ട്ടൈമായുംജോലിയുണ്ട്.ശനിയാഴ്ചത്തെജോലി ഉപേക്ഷിച്ച് നഴ്‌സിംങ്‌ഹോംഅന്തേവാസികളെഉച്ചയ്ക്ക്ഊട്ടിക്കണമെന്നുംബാക്കിനേരംപൊതുകാര്യങ്ങളില്‍ഏര്‍പ്പെടണമെന്നുംഞായറാഴ്ചകുടുംബത്തോടൊപ്പംചെലവഴിക്കണമെന്നുമാണ്‌വിചാരമെന്ന്പറയാന്‍ ഭാവിച്ചെങ്കിലുംവാക്കുകള്‍മറ്റൊരുതരത്തിലായിരുന്നുപുറത്ത്‌വന്നത്:'സ്വപ്നത്തിലെവെളുത്ത താടിക്കാരന് ഞാന്‍ വാക്ക്‌കൊടുത്തുപോയി.'
അവളുടെഒച്ച വീണ്ടും ഉച്ചത്തിലായി: 'വാക്കുകൊടുത്തുപോയിപോലും! എന്ത്‌വാക്ക്ാകൊടുത്തത്? ആര്‍ക്ക്ാകൊടുത്തത്? നിങ്ങക്ക് നൊസ്സുണ്ടോ,ഏതെങ്കിലുംപേക്കിനാവ്കണ്ടെന്ന്‌വെച്ച്‌ജോലി വിടാന്‍, പ്രത്യേകിച്ച്‌ജോലിക്ക് ബുദ്ധിമുട്ടുളളപ്പോള്‍?'
അയാള്‍മറുപടി പറയാതെ വീടിന്‍െറ പുറകു(Patio)വശത്തെ മതിലിലെപൂപ്പാത്രത്തില്‍തൂക്കിയിട്ടിരുന്ന കടുംചുവപ്പുംവെളുപ്പുംവയലറ്റുംനിറത്തിലുളളപൂക്കളില്‍നോക്കിയിരുന്നു. അയാള്‍ക്കുവേനലില്‍വിരിയുന്ന നിറപ്പകിട്ടാര്‍ന്ന പൂക്കളെനോക്കിയിരിക്കുന്നത്ഇഷ്ടമാണ്. ഒരിക്കല്‍ആ പൂക്കളുടെവര്‍ണ്ണപ്പകിട്ടില്‍ആകൃഷ്ടനായി അതിന്‍െറ അടുത്തുചെന്ന്അതിനെവാസനിച്ചു. അയാള്‍ നിരാശനായി. അവയ്‌ക്കൊരുസൗരഭ്യവുമില്ലായിരുന്നു.
പൂച്ചെടികള്‍പുറത്ത് മാത്രമല്ല,വീടിന്‍െറ ഓരോമൂലയിലുമുണ്ട്.ചെടികള്‍വീട്ടില്‍വെയ്ക്കുന്നത്അയാളുടെമകന്റെവിനോദമാണ്.പക്ഷെ മകന്റെഅമ്മ,വീട്ടിലെവിടെയുംചെടികളാണെന്ന്പരാതിപ്പെടുമ്പോള്‍ അവന്‍ പറയും:തളിരിലകള്‍കാണുന്നതുംതൊടുന്നതുംഎനിക്കിക്കഷ്ടമാണ്.പുത്തന്‍ ദളങ്ങള്‍വിടര്‍ന്ന്‌വികസിക്കുന്നത്‌വീടിന്നൈശ്വര്യമാണ്.
ഭാര്യകോപിച്ചിരിക്കുന്നു. കോപിക്കുമ്പോള്‍അവളുടെകവിളിണകള്‍ക്കുഅഴകേറുന്നത് ഭാവനയില്‍കാണാമെങ്കിലും,പൂക്കളില്‍ നട്ട കണ്ണ് പറിച്ചെടുത്ത് ഭാര്യയുടെസൗന്ദര്യത്തിന്‍െറ പ്രഭ ചിതറുന്നത്ചുംബിച്ചെടുക്കാന്‍ ആഗ്രഹംതോന്നിയെങ്കിലും, അതിനു തുനിഞ്ഞില്ല.
നെഞ്ചിന്‍െറ ഭാഗത്ത്‌ചെറിയമുറുക്കം അനുഭവപ്പെട്ടപ്പോള്‍,ഡോക്ടര്‍ഓര്‍മ്മിപ്പിച്ചത് ഓര്‍ത്തു: 'ഹൃദ്രോഗവുംകൊളസ്‌ട്രോളുംഉളളപ്പോള്‍ മന:ക്ലേശംഒഴിവാക്കണം.'
സോഫയില്‍ ഇരിക്കുമ്പോള്‍ ജോലിക്കുപോകാന്‍ തയ്യാറാകേണ്ട സമയംആയിക്കൊണ്ടിരുന്നു.പക്ഷേ, എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ആറുവയസായമകള്‍വന്നു പറഞ്ഞു:അവളുടെകേടായസൈക്കിള്‍ശരിയാക്കി കൊടുക്കാന്‍.
അവളോട്ഒന്നും പറയാതെഅവളെചേര്‍ത്തുപിടിച്ചു മൂര്‍ദ്ധാവില്‍ ഒരുമ്മ കൊടുത്തു. അവളുടെസാമീപ്യംഅയാള്‍ക്കുഅവാച്യമായആശ്വാസംതോന്നി. അവളെ ഗൗനിക്കുന്നില്ലെന്ന്മനസിലായപ്പോള്‍അവള്‍ഗൗരവത്തില്‍പുറത്തുപോകാനൊരുങ്ങുമ്പോള്‍ അമ്മ അലറി:: 'ടെല്‍യുവര്‍ ബ്രദേഴ്‌സ്.'
അയാള്‍ജോലിക്കുപോകാന്‍ ധൃതി പിടിച്ചൊരുങ്ങുമ്പോള്‍ ഓര്‍ത്തു: ഇനി മുതല്‍ജോലിക്കുവരില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ഇവിടെഎന്തൊക്കെനടന്നേനെ!
Join WhatsApp News
Sudhir Panikkaveetil 2018-10-05 22:36:24
ദൈനംദിന ജീവിതത്തിലെ സംഘർഷങ്ങൾ 
മനസ്സിനേൽപ്പിക്കുന്ന ക്ഷതങ്ങൾക്ക് സാന്ത്വനവുമായി 
ഉപബോധമനസ്സ്  പ്രവർത്തിക്കുന്നു. സ്വപ്നത്തിൽ 
കണ്ട താടിക്കാരൻ കഥയിലെ നായകൻ തന്നെ.
സൗന്ദര്യമുള്ള പൂക്കൾക്ക് സൗരഭ്യമില്ലെന്ന 
തിരിച്ചറിവ്  ഭാര്യയുടെ സ്വഭാവവിശേഷത്തോട് 
യോജിപ്പിക്കുന്നു കഥാക്രുത്ത്. വളരെ 
കയ്യടക്കത്തോടെ രചന നിർവഹിച്ച കഥ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക