Image

സംവിധായകന്‍ മണിരത്‌നത്തിന്‌ വധ ഭീഷണി

Published on 03 October, 2018
 സംവിധായകന്‍ മണിരത്‌നത്തിന്‌ വധ ഭീഷണി


ചെന്നൈ: പ്രശസ്‌ത സംവിധായകന്‍ മണിരത്‌നത്തിന്‌ വധഭീഷണി. മണിരത്‌നത്തിന്റെ മൈലാപ്പുര്‍ കേശവ പെരുമാള്‍ കോവില്‍ സ്‌ട്രീറ്റിലുള്ള ഓഫീസിലെ ഫോണില്‍ വിളിച്ച്‌ ബോംബ്‌ ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ മണിരത്‌നം പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന്‌ പോലീസും ബോംബ്‌ സ്‌ക്വാഡും ചേര്‍ന്ന്‌ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന്‌ കരുതുന്നതായി പോലീസ്‌ പറഞ്ഞു. ഓഫീസിലേക്ക്‌ ഫോണ്‍ ചെയ്‌തയാളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ്‌ അറിയിച്ചു.
മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രം `ചെക്ക ചിവന്ത വാന' ത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമയിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ചില സംഘടനകള്‍ രംഗത്തുണ്ട്‌. ഭീഷണിക്ക്‌ പിന്നില്‍ ഇവരാണോ എന്നാണ്‌ അന്വേഷിക്കുന്നതെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക