Image

37 വര്‍ഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 02 October, 2018
37 വര്‍ഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് നവയുഗം യാത്രയയപ്പ് നല്‍കി.
ദമ്മാം: മൂന്നര പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന മുതിര്‍ന്ന നേതാവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റുമായ  സൈഫുദ്ദീന്, നവയുഗം സാംസ്‌ക്കാരികവേദി  വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റി  പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വെച്ച്, നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം സൈഫുദ്ദീന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. 

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ഉണ്ണി പൂച്ചെടിയല്‍, ഹനീഫ വെളിയംകോട്, മിനി ഷാജി, സുമി ശ്രീലാല്‍, നിസ്സാം കൊല്ലം, ശ്രീലാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഇത്രയും കാലം തനിയ്ക്ക് ജീവിതം നല്‍കിയ ഈ രാജ്യത്തോടുള്ള കടപ്പാട് മറക്കാന്‍ കഴിയില്ലെന്ന് സൈഫുദ്ദീന്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. 

ചടങ്ങിന് നവയുഗം ദമ്മാം സിറ്റിമേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ സ്വാഗതവും, മേഖല വൈസ് പ്രസിഡന്റ് സലാം നന്ദിയും പറഞ്ഞു.

തിരുവനന്തപുരം കണിയാപുരം സ്വദേശിയായ സൈഫുദീന്‍ 1981ലാണ്  പ്രവാസിയായി സൗദി അറേബ്യയില്‍ എത്തിയത്. സൗദി അറേബ്യന്‍ സമൂഹത്തിന്റെ ചരിത്രപരമായ വളര്‍ച്ച നേരിട്ട് കണ്ട,  നീണ്ട 37 വര്‍ഷത്തെ പ്രവാസത്തിനിടയില്‍, വിവിധ കമ്പനികളില്‍ െ്രെഡവര്‍ മുതല്‍ പര്‍ച്ചേസ് മാനേജര്‍ വരെയുള്ള പോസ്റ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ മടങ്ങാനുള്ള തീരുമാനമെടുത്തത്. നവയുഗത്തിന്റെ സജീവപ്രവര്‍ത്തകനും, ദമ്മാം മേഖല വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം, ദമ്മാമിലെ സാമൂഹ്യ സാംസ്‌ക്കാരിക,ജീവകാരുണ്യമേഖലകളില്‍ നിത്യസാന്നിധ്യമായിരുന്നു.

സ്വന്തമായി എന്തെങ്കിലും ബിസിനെസ്സ് നടത്തി, ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നാട്ടില്‍ ശിഷ്ടജീവിതം നയിയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.



37 വര്‍ഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് നവയുഗം യാത്രയയപ്പ് നല്‍കി.37 വര്‍ഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് നവയുഗം യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക