Image

മരിക്കാത്ത പ്രണയം (കവിത: ജോസ് വല്ലരിയാന്‍)

Published on 30 September, 2018
മരിക്കാത്ത പ്രണയം (കവിത: ജോസ് വല്ലരിയാന്‍)
എന്നോ കൈവിട്ടു പോയ
എന്നിലെ നിന്റെ ഓര്‍മ്മകള്‍
ഒരുപിടി സ്വപനങ്ങളായി
ഇന്നെന്റെ ഉറക്കം നഷ്ടമാക്കുന്നു ...

നിന്റെ ഓര്‍മ്മകള്‍ എന്നുമെനിക്ക്
ഒരിക്കലും തിരിച്ചു കിട്ടാത്ത
നഷ്ടങ്ങളുടെ ഓര്‍മ്മകള്‍
മാത്രമായിരുന്നു ....

നിനക്കൊപ്പം അന്ന് ഞാന്‍
കേട്ട കിളികളുടെ കൊഞ്ചലുകളും
നിനക്കൊപ്പം ഞാന്‍ നുകര്‍ന്ന
പൂക്കളുടെ സൗരഭ്യവും
ഇന്നെനിക്കു ഓര്‍മ്മകള്‍
മാത്രമായിരിക്കുന്നു ....

അസ്തമയ സൂര്യനെ പോലെ
അന്ന് നീ എന്നില്‍ നിന്നും
നടന്നു നീങ്ങി എന്റെയുള്ളില്‍
നിന്റെ മായാത്ത ചെറു
പുഞ്ചിരി ബാക്കിയാക്കി ...

എങ്കിലും എന്റെ സ്വപ്നങ്ങളില്‍
ഇന്നും ഞാന്‍ കാണുന്നു നിന്റെ
കണ്ണുകളിലെ എന്നോടുള്ള
പ്രണയത്തിന്റെ തിളക്കവും ...
കേള്‍ക്കുന്നു ഞാനിന്നു
നിന്റെ ചുണ്ടുകളില്‍ നിന്നും
ഒഴുകി എന്റെ കാതുകളില്‍ എത്തുന്ന
പ്രണയത്തിന്റെ സംഗീതവും ...

ഇന്ന് ഞാന്‍ നിനക്കായി
എഴുതുന്നു എന്റെ ഹൃദയത്തില്‍
ഇന്നും എരിഞ്ഞു തീരാത്ത
പ്രണയാഗ്‌നി വെളിച്ചത്തില്‍
നിനക്കായി ഒരു പ്രണയ കവിത .....
Join WhatsApp News
vayanakaaran 2019-01-06 09:53:39
ശ്രീ ജോസ് വല്ലരിയാൻ ..നല്ല കവിത...നിങ്ങൾ 
ഒരു അമേരിക്കൻ മലയാളി കവിയാണോ?
Donald 2019-01-06 10:14:08
അമേരിക്കയിൽ വന്ന് അവസരങ്ങൾ ഉണ്ടായിട്ടും അത് പ്രയോചനപെടുത്താതെ 
പഴയ പ്രണയത്തെക്കുറിച്ചു കവിത എഴുതുന്നവൻ മലയാളി അല്ലാതെ ആരാണ് വായനക്കാരാ ? അമേരിക്കൻ ആയിരുന്നെങ്കിൽ ട്രംപിനെപ്പോലെ ഇപ്പോൾ മൂന്നാല് വിവാഹം എങ്കിലും കഴിച്ച് ഒരഞ്ചാറ് പുള്ളാരുമായി  മറ്റുള്ളവർക്ക് പാരയായി പൊന്നാടയും ഫലകവും ഒക്കെ കഴുത്തിൽ തൂക്കി ഏതെങ്കിലും സങ്കടനയുടെ പ്രസിഡണ്ടടായി കറങ്ങിയേനെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക