Image

ജ്ഞാനപ്പാനയിലെ പുനര്‍ജ്ജന്മ വീക്ഷണം (രണ്ടാം ഭാഗം:വാസുദേവ് പുളിക്കല്‍)

Published on 29 September, 2018
ജ്ഞാനപ്പാനയിലെ പുനര്‍ജ്ജന്മ വീക്ഷണം (രണ്ടാം ഭാഗം:വാസുദേവ് പുളിക്കല്‍)
പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ പുനര്‍ജ്ജന്മവീക്ഷണം ഹിന്ദുമതതത്വത്തെ അടിസ്ഥാനമാക്കിയാണെന്ന് കാണാന്‍ കഴിയും. പുനര്‍ജ്ജന്മം എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. ജീവിതം ഒന്നേയുള്ളൂ, പിന്നീടൊന്നില്ല എന്നു വിശ്വസിക്കുന്നവരുടെ മതഗ്രന്ഥത്തിലും പുനര്‍ജ്ജന്മത്തെ പറ്റി പരാമര്‍ശമുണ്ട്. ശിഷ്യന്മാരോടൊപ്പം നടന്നു പോകവേ, വഴിയോരത്തിരുന്ന് ഭിക്ഷ യാചിക്കുന്ന കുരുടനെ കണ്ട് ഇയ്യാളുടെ അന്ധതക്കും കഷ്ടതക്കും കാരണം ഈശ്വരനോ ഇയ്യാളുടെ പൂര്‍വ്വികരോ എന്ന് യേശുദേവനോട് ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍, ഇയ്യാളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഉത്തരവാദി മാറ്റാരുമല്ല ഇയ്യാള്‍ തന്നെയാണെന്ന യേശുദേവന്റെ മറുപടി ചെന്നെത്തുന്നത് പുനര്‍ജ്ജന്മ സിദ്ധാന്തത്തിലേക്കാണ്. കഴിഞ്ഞ ജന്മത്തില്‍ വേര്‍പേട്ടുപോയ ആത്മാവുകളുടെ പുനര്‍സംയോഗമാണ് വിവാഹം എന്ന് വിശ്വസിക്കുന്ന യഹൂദമതവിഭാഗക്കാരുണ്ട് (കബാള). ഗ്രീസ്, അലക്‌സാണ്ടറിയ, ഏഷ്യാമൈനര്‍, ഈജിപ്റ്റ് മുതലായ രാജ്യങ്ങളില്‍ ഭാരതത്തില്‍ നിന്നു പോയ ബുദ്ധമത പ്രചാരകരില്‍ നിന്നും പുനര്‍ജ്ജന്മ സിദ്ധാന്തം പ്രചരിക്കാനിടയായി.

ഹിന്ദുമതത്തില്‍ ആവിര്‍ഭവിച്ച പുനര്‍ജ്ജന്മസിദ്ധാന്തം വിവിധ മതങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്തതത്. ജീവിതത്തിലെ വൈവിധ്യത്തിനും വൈരുധ്യത്തിനും യുക്തിപരമായ വ്യാഖ്യാനം നല്‍കാന്‍ പുനര്‍ജ്ജന്മസിദ്ധാന്തത്തിന് സാധിക്കുമെന്നതുകൊണ്ടായിരിക്കാം മനുഷ്യന്റെ ഭിന്ന വാസനകളെ പൂര്‍ണ്ണമായും വിവരിക്കുന്ന ഈ സിദ്ധാന്തം അന്യമതങ്ങള്‍ക്ക് സ്വീകാര്യമായത്. "ഭസ്മാന്തം ശരീരം''. ശരീരം ഭസ്മമായിപ്പോയാലും നിത്യനായ ആത്മാവ് നിലനില്‍ക്കുകയും നമ്മുടെ സമസ്ത കര്‍മ്മങ്ങളുടേയും പാടുകള്‍ വാസനാരൂപത്തില്‍ മനസ്സില്‍ പതിക്കുകയും ചെയ്യുന്നു. പൂര്‍വ്വജന്മത്തിലെ വാസനകള്‍ക്കനുസൃതമായാണ് പുനര്‍ജ്ജന്മമുണ്ടാകുന്നതെന്നും ജീവികള്‍ ജനനമരണചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതുമെന്നാണ് ഭാരതീയ 'ഷിമാര്‍ കണ്ടെത്തിയിട്ടുള്ളത്.

പുനരഭി ജനനം പുനരഭി മരണം
പുനരഭി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ലു ദുസ്താരേ
കൃപയാ പാരേ പാഹി മുരാരേ

ജ്ഞാനപ്പാനയില്‍ പുന്താനം പറയുന്നു,
നമ്മേയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മൂന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ളു കര്‍മ്മങ്ങളൊക്കെയും
പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നുകൊണ്ടും തളക്കുന്നു ജീവനെ
പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രെ ഭേദങ്ങള്‍
രണ്ടിനാലുമെടുത്തു പണി ചെയ്ത
ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

പ്രപഞ്ചത്തിലുള്ള ജീവജാലങ്ങള്‍ അനുഭവിക്കുന്നതും ജനിമൃതിയുടെ ചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതും ഈ ജന്മത്തില്‍ അല്ലെങ്കില്‍ മുജ്ജന്മത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലമാണ്. സത്വരജസ്തമോഗുണങ്ങളോടു കൂടി ജനിക്കുന്ന മനുഷ്യരില്‍ മൂന്നുവിധത്തിലുള്ള കര്‍മ്മങ്ങളുണ്ട്. പുണ്യ-പാപ-മിശ്രകര്‍മ്മങ്ങളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ചങ്ങല സത്വഗുണമാകുന്ന സ്വര്‍ണ്ണമായാലും തമോഗുണമാകുന്ന ഇരുമ്പായാലും രജോഗുണമായ രണ്ടിന്റേയും മിശ്രിതമായിരുന്നാലും ബന്ധനം എന്നും ബന്ധനം തന്നെ. ഈ ബന്ധനത്തില്‍ നിന്ന് മോചനം ലഭിക്കണെമെങ്കില്‍ സര്‍വ്വവും ഇശ്വരനില്‍ സമര്‍പ്പിക്കണം. സാധാരണ വീടുകളില്‍ ചൊല്ലാറുള്ള ഒരു നാടന്‍ ശീലുണ്ട്,
പുണ്യമായതും വേണ്ട, പാപമായതും വേണ്ട
പുണ്യപാപങ്ങള്‍ക്കെല്ലാം പൂര്‍ണ്ണഹേതുഭൂത നീ
ജപമാലയും വേണ്ട ജപപൂജാഫലം വേണ്ട
ഉപചരിക്കുവാന്‍ തവ കൃപയൊന്നെതേ വേണ്ടൂ
അംബ നിന്‍ പാദേ സര്‍വ്വവും സമാര്‍പ്പയാമീ.

കര്‍മ്മഫലങ്ങളില്‍ നിന്നുള്ള മോചനത്തിന് ഇത്തരത്തിലുള്ള സമര്‍പ്പണ മനോഭാവം അനിവര്യമാണ്.

കര്‍മ്മങ്ങള്‍ സംഗങ്ങളിലൊന്നിലും കൂടതെ
കര്‍മ്മഫലങ്ങളില്‍ കാംക്ഷയും കൂടാതെ
കര്‍മ്മങ്ങളെല്ലാം വിധിച്ചവണ്ണം പര-
ബ്രഹ്മണി നിത്യേ സമര്‍പ്പിച്ചു ചെയ്യണം
എന്ന് രാമായണത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ പൊരുളും ഇതു തന്നെ.

കഴിഞ്ഞ ജന്മവാസനകള്‍ എന്തു തന്നെയായിരുന്നാലും മനസ്സിനെ നിയന്ത്രിച്ച് ഈ ജന്മത്തിലെ ജീവിതക്രമം ചിട്ടപ്പെടുത്തി സത്വരജസ്തമോഗുണങ്ങളില്‍ നിന്ന് വിട്ടുമാറി കര്‍മ്മനാശം വരുത്താന്‍ സാധിക്കുമെന്നും ഹിന്ദുമതതത്വം അനുശാസിക്കുന്നുണ്ട്. മനസ്സാണ് മനുഷ്യന്റെ ബന്ധത്തിനും മോക്ഷത്തിനും കാരണം. ലോകത്തിലുള്ള ഓരോ മനസ്സും സര്‍വ്വവ്യാപകമായ മനസ്സിന്റെ അംശമാണ് - സൃഷ്ടിസ്ഥിതിലയത്തിനു കാരണമായ ആനന്ദസ്വരൂപനായ പരമാത്മാവിന്റെ അംശം. ജീവാത്മാവ് പരമാത്മവുമായി ലയം പ്രപിച്ച് മോക്ഷം നേടുക എന്നതാണ് ജീവിത ലക്ഷ്യം. പരമാത്മാവിലേക്കുള്ള ജീവാത്മാവിന്റെ അനസ്യൂതമായ യാത്രക്കിടയിലുള്ള സമയമാണ് ജീവിതം. ഈശ്വരന്‍ പൂര്‍ണ്ണനാണ്. ജീവാന്മാക്കള്‍ പൂര്‍ണ്ണനെ പ്രാപിക്കുമ്പോള്‍ പൂര്‍ണ്ണത അനുഭവപ്പെടുന്നു, ജനനമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത അനന്തസും - പൂര്‍ണ്ണത അനുഭവിക്കുന്നു. അതാണ്
മോക്ഷം - സംസാരദുഃത്തില്‍ നിന്ന് എന്നന്നേക്കുമായി മോചനം നല്‍കുന്ന അനശ്വരവും അനന്തവുമായ സും. ആ അവസ്ഥയില്‍ "ആഴണം വാഴണം നിത്യം വാഴണം വാഴണം സും' എന്നതായിരിക്കണം പരമമായ ലക്ഷ്യം. പരമാത്മാവിനെ ഒരു വലിയ സര്‍ക്കിള്‍ ആയി സങ്കല്‍പിച്ചുകൊണ്ട് അതില്‍ നിന്നു അടര്‍ന്നു പോകുന്ന ആര്‍ക്കുകളാണ് ജീവാത്മാക്കള്‍ എന്ന് പാശ്ചാത്യ കവി റോബര്‍ട്ട് ബ്രൗണിഗ് പുനര്‍ജ്ജന്മാശയം രണ്ടു വരി കവിതയിലൂടെ അവതരിപ്പിക്ലിരിക്കുന്നത് ഈ സിദ്ധാന്തം പാശ്ചാത്യരെ എത്രമാത്രം ആകര്‍ഷിക്ലിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. പൂര്‍ണ്ണത്തില്‍ (പരമാത്മാവില്‍) നിന്നുത്ഭവിക്ല് പൂര്‍ണ്ണത്തില്‍ തന്നെ ലയം പ്രാപിക്കുന്ന ഒരു പ്രക്രിയ.
ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുതച്യതേ
പൂര്‍ണ്ണസ്യാ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവ ശിഷ്യതേ
ജീവാത്മാവിന്റെ പൂര്‍ണ്ണത്തിലേക്കുള്ള യാത്ര പൂര്‍ണ്ണമാകണമെങ്കില്‍ ചിലപ്പോള്‍ ജന്മജന്മാന്തരങ്ങള്‍ വേണ്ടി വരും. അതുകൊണ്ട് ജനിമൃതികള്‍ സംഭവിച്ചുകൊണ്ടേയിരിക്കും.

നരകത്തില്‍ കിടക്കുന്ന ജീവന്‍ പോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലെ
നരജാതിയില്‍ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‍പ്പോട്ടു പോയവര്‍
സുഖിച്ചീടുന്നു സത്യലോകത്തോളം
സല്‍ക്കര്‍മ്മംകൊണ്ടു മേല്‍പ്പോട്ടു പോയവര്‍
സ്വര്‍ഗ്ഗത്തിലിരുന്നു സുഖിക്കുന്നു.

ജനിമൃതികളുടെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നതും കര്‍മ്മഫലങ്ങള്‍ക്കനുസൃതമായി മനുഷ്യര്‍ ജനിമൃതിയുടെ വലയത്തില്‍ അകപ്പെട്ടുപോകുന്നതും പുന്താനം വിവരിക്കുന്നു. കാമ ക്രോധ ലോഭങ്ങള്‍ മനുഷ്യരെ നരകത്തിന്റെ ഗോപുരവാതിലില്‍ എത്തിക്കുന്നു. സ്വാര്‍ത്ഥമതികള്‍ ദുഷ്ക്കര്‍മ്മങ്ങളുടെ ഫലമയി നരകത്തില്‍ വീണ് യതന അനുഭവിച്ചതിനു ശേഷം ആത്മശുദ്ധീകരണത്തിനു വേണ്ടി വീണ്ടും ഭൂമിയില്‍ എത്തുന്നു. പുനര്‍ജ്ജനിച്ച് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നുവെങ്കില്‍ അവര്‍ സ്വര്‍ഗ്ഗത്തിലെത്തി സുിക്കുന്നു. സ്വര്‍ഗ്ഗമാണ് പരമമായ സുവാസസ്ഥലമെന്ന് വിശ്വസിക്കുന്ന സ്ഥാപിത മതസ്ഥര്‍ ലക്ഷ്യമാക്കുന്നത് സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗത്തിലെ സുവുമാണ്. എന്നാല്‍, സ്വര്‍ഗ്ഗസും ശാശ്വതമല്ലെന്ന് ഹിന്ദുമത തത്വങ്ങളെ ആധാരമാക്കി പുന്താനം പറയുന്നു,
സുകൃതങ്ങളൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജാതരായ് ദുരിതം ചെയ്തു ചത്തവര്‍
വന്നൊരാ ദുരിതത്തിന്‍ ഫലമായി
പിന്നെപ്പോയ് നരകങ്ങളില്‍ വീഴുന്നു.

ജനിമൃതിയാകുന്ന ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. സ്വര്‍ഗ്ഗം പ്രാപിക്ലവരുടെ സുകൃതം അവസാനിക്കുമ്പോള്‍ അവര്‍ വീണ്ടും ഭുമിയില്‍ പതിക്കുന്നു. വീണ്ടും ദുഷ്ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി നരകത്തില്‍ തന്നെ പതിക്കുന്നു. "കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍' ജനിമൃതിയില്‍ നിന്ന് രക്ഷപ്പെടുന്നില്ല
.
ചണ്ഡകര്‍മ്മങ്ങള്‍ ചെയ്തവന്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍ പിറക്കുന്നു
അസുരന്മാര്‍ സുരന്മാരായീടുന്നു
അമരന്മാര്‍ മരങ്ങളായീടുന്നു

സത്വരജസ്തമോഗുണങ്ങളും ഞാന്‍ എന്ന ഭാവവും യജിക്കപ്പെടണം. അപ്പോള്‍ പ്രപഞ്ചതത്വം അനുഭവവേദ്യമാവുകയും പരമാനന്ദത്തെ പ്രാപിക്കുകയും ചെയ്യും. നല്ല മാതാപിതക്കന്മാരുടെ മകന്‍ ദുഷ്ടനാകുന്നതിനും ദുഷ്ടന്റെ മകന്‍ ശിഷ്ടനാകുന്നതിനും ഉദാഹരനങ്ങളുണ്ട്. ദുഷ്ടന്റെ മകന്‍ ശിഷ്ടനാകുന്നതിന്റെ ഉത്തമോദാഹരണമാണ് പ്രഹളാദന്‍.

നരിചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ് പോകുന്നു
കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ
കര്‍മ്മഫലമനുസരിച്ച് അടുത്ത ജന്മത്തില്‍ പട്ടിയായും പൂച്ചയായും ഈച്ചയായും കൃമിയായും മറ്റും ജനിക്കുമെന്ന് കേള്‍ക്കുമ്പോള്‍ അത് മനുഷ്യരില്‍ ഒരു തരം ഭയം ജനിപ്പിച്ച് തിന്മയില്‍ നിന്ന് അകന്നു നിന്ന് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് പ്രേരണ നല്‍കുന്നുണ്ടായിരിക്കാം. മനുഷ്യരെ നേര്‍വഴിക്ക് നയിക്കാനുള്ള ഒരു ഉപാധി. ജീവാത്മാവ് പരിപക്വത നേടി പരമാത്മാവില്‍ ലയം പ്രാപിക്കാന്‍ യോഗ്യമാകുന്നതുവരെ ജനിമൃതി എന്ന പരിണാമപ്രക്രിയ നടന്നുകൊണ്ടിരിക്കുമെന്ന് ഭോഗേച്ഛുക്കള്‍ മനസ്സിലാക്കുന്നില്ല. "കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ'. അതുകൊണ്ട് അവര്‍ വീണ്ടും വീണ്ടും ജനനമരണത്തെ പ്രാപിക്കുന്നു. ജീവാത്മാവ് പരമാത്മാവില്‍ ലയിച്ച് ഒന്നായിത്തിരുന്നതിനെ യോഗം എന്നു പറയുന്നു. കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം, രാജയോഗം എന്നിവയാണ് യോഗമാര്‍ഗ്ഗങ്ങള്‍.

നിരവധി തത്വസംഹിതകള്‍ ലോകത്തിനു സമ്മാനിച്ചുകൊണ്ട് അവരവരുടെ യോഗ്യതാനുസരണം മാനസികവും ശാരീകവുമായ പാകതക്കനുസരിച്ച് തനിക്കനുയോജ്യമായത് തെരഞ്ഞെടുത്തുകൊള്ളാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഒരു ധര്‍മ്മസംഹിതയുടെ ഭാഗമാണീ യോഗമാര്‍ഗ്ഗങ്ങള്‍. അതുകൊണ്ട് ഓരോരുത്തരുടേയും മാനസികഘടനയനുസരിച്ച്് എതു യോഗം വേണമെങ്കിലും അഭ്യസിച്ച് സായൂജ്യം നേടാവുന്നതാണ്. കാമഭോഗത്തിനു വണ്ടി മാത്രം ശ്രമിച്ച് ആസുരജീവിതം നയിക്കാതെ, മനുഷ്യന്‍ മനുഷ്യനായി ജീവിച്ച് ഉയരണമിങ്കില്‍ ഏതെങ്കിലും യോഗമാര്‍ഗ്ഗം അവലംബിക്കുന്നത് നന്നായിരിക്കുമെന്നാണ് തത്വശാസ്ര്തം ഉല്‍ഘോഷിക്കുന്നത്. ആത്മാവിനെ ആത്മാവിനെ കൊണ്ടു തന്നെ ഉദ്ധരിക്കണമെന്ന് ഗീതോപദേശം.

ഉദ്ധരേദാത്മാനാത്മാനം നാത്മാനമവസദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈ രിപുരത്മനഃ 6.5

തന്റെ ഭാഗ്യവിധാതാവ് താന്‍ തന്നെയാണ്. തന്റെ ശത്രുവും മിത്രവും താന്‍ തന്നെ. അവനവനെ അവനവന്‍ തന്നെ ഉയര്‍ത്തണം. അര്‍ജ്ജുനാ, നീ നിന്നെത്തന്നെ ഉദ്ധരിക്കണം - ആത്മോദ്ധാരണം സ്വയം ചെയ്യണം എന്ന് കൃഷ്ണന്‍ ഗീതയില്‍ പറയുമ്പോഴും ഭൗതിക ശരീരം നശിച്ചതിനു ശേഷം അതില്‍ കുടികൊണ്ടിരുന്ന ആത്മാവിന്റെ മോക്ഷത്തിനും നിത്യശാന്തിക്കുമായി പ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും നടത്താറുണ്ട്. ലോകനന്മക്കായി പ്രവര്‍ത്തിച്ചിട്ടുള്ളവരെ സ്മരിക്കുകയും അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവരോട് നീതി പുലര്‍ത്തിയതായി കണക്കാക്കാം. മനുഷ്യജന്മത്തിലൂടെ മാത്രമേ സ്വയം ആത്മാവിനെ ശുദ്ധീകരിച്ച്് മുക്തി നേടാന്‍ കഴിയു എന്ന് തത്വങ്ങള്‍ നിഷ്കര്‍ഷിക്കുമ്പോള്‍ പ്രാര്‍ത്ഥനയിലൂടേയും മറ്റും മരിച്ചവരുടെ ആത്മാവിന് നിത്യശാന്തിയും മോക്ഷവും നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നത് തത്വവിരോധമല്ലേ?

കര്‍മ്മങ്ങളുടെ ഉത്ഭവവും നാശവും സംഭവിക്കുന്നത് ഭൂമിയില്‍ തന്നെയാണെന്നും ആ ഭൂമി ഭാരതഭൂമിയാണെന്നുമാണ് പുന്താനത്തിന്റെ അഭിപ്രായം.
കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിര്‍ണ്ണയം
ഭാഗവതത്തെ അനുകരിച്ച് ഭാരതത്തെ കര്‍മ്മക്ഷേത്രം അഥവ കര്‍മ്മഭൂമി എന്നാണ് പൂന്താനം വിശേഷിപ്പിക്കുന്നത്.
ഭാരതമൊഴിച്ച് എവിടെ ജനിച്ചാലും ജനിമൃതികളില്‍ നിന്ന് മോചനം നേടി മോക്ഷത്തെ പ്രാപിക്കാന്‍ സാധിക്കുകയില്ല എന്നാണ് പുന്താനം പറയുന്നത്,
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായുള്ള ണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം
അത്ര മു്യമായുള്ളൊരു ഭാരത-
മി പ്രദേശമെന്നെല്ലാരുമോര്‍ക്കണം.

പുനര്‍ജ്ജന്മസിന്താന്തം ഹിന്ദുമതത്തില്‍ ഇന്ന് ഉത്ഭവിച്ചതുകൊണ്ടും ഭാരതം ഹിന്ദുധര്‍മ്മത്തിന്റെ
മൂലസ്ഥാനമായതുകൊണ്ടുമായിരിക്കാം പൂന്താനം മോക്ഷ്പ്രാപ്തിക്ക് ഭാരതത്തേക്കാള്‍ ഉപരിയായ മറ്റൊരിടമില്ലെന്ന് ധരിച്ചത്. ഭാരതത്തില്‍ ജനിച്ചാല്‍ മത്രം പോര, ഭഗവത് നാമം ജപിക്കുകയും വേണം. ഇഷ്ടദേവതയെ ഭജിക്കുന്നതിനാണക്ലോ ഏവര്‍ക്കും താല്‍പര്യം. അമിതമായ കൃഷ്ണഭക്തികൊണ്ടായിരിക്കാം

കൃഷ്ണ! കൃഷ്ണ! മുകുന്ദാ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമ കീര്‍ത്തനമെന്നിയേ
മറ്റില്ലേതുമേ യത്‌നമറിഞ്ഞാലും

എന്ന് പുന്താനം പറയുന്നത്. കൃഷ്ണന്‍ ഈശ്വരന്റെ അവതാരമായതിനാല്‍ "കൃഷ്ണ' എന്നതിനു പരമാത്മാവ് എന്ന് അര്‍ത്ഥം കല്‍പിക്ലാല്‍ ആനന്ദസ്വരൂപനായ പരമാത്മാവിനെ ധ്യാനിച്ച് മോക്ഷം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതാം.

ഗുരുനാഥന്‍ തുണചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍

ഇഷ്ടദൈവനാമങ്ങള്‍ നാവിന്മേല്‍ കളിയാടണമെന്നും ജ്ഞാനപ്പാനയുടെ തുടക്കത്തില്‍ തന്നെ കവി ഗുരുവിനെ പ്രര്‍ത്ഥിക്കുന്നു. ഏവര്‍ക്കും ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ആവശ്യമാണെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.

മോക്ഷം ലഭിക്കണമെങ്കില്‍ ഭാരതത്തില്‍ തന്നെ ജനിക്കണമെന്നാണ് പുന്താനം പറയുന്നതെങ്കില്‍ ശ്രീ ശങ്കരാചാര്യര്‍ ഒരു പടി കൂടി കര്‍ക്കശനാകുന്നു. പുരുഷജന്മം കൊണ്ടു മാത്രമേ ജന്മസാഫല്യം നേടാന്‍ കഴിയൂ എന്ന് അദ്ദേഹം വിവേകചൂഡാമണി'യില്‍ പറഞ്ഞു വെച്ചിരിക്കുന്നു. അത് പുരുഷമേധാവിത്വവും സ്ര്തികളോടുള്ള അവഗണനയുമല്ലേ സൂചിപ്പിക്കുന്നത്? ശങ്കരാചാര്യര്‍ സ്ര്തീകളോടു കാണിക്കുന്ന അവഗണനയാണിതെന്ന് ആരെങ്കിലും വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്ലാല്‍, ശങ്കരാചാര്യര്‍ ഉപയോഗില്ല "പുരുഷന്‍' എന്ന പദത്തിന് "മനുഷ്യന്‍" എന്നാണ് അര്‍ത്ഥം കല്‍പ്പിക്കേണ്ടത് എന്ന വാദവുമായി ശങ്കരാനുഭാവികള്‍ മുന്നോട്ടു വരും. ഭാരതീയ സംസ്കൃതിയോടുള്ള പൂന്താനത്തിന്റെ അമിതമായ മമത മൂലമായിരിക്കാം ഭാരതത്തില്‍ ജനിച്ചാല്‍ മത്രമേ മുക്തി ലഭിക്കുകയുള്ളു എന്ന് പൂന്താനം നിഷ്ക്കര്‍ഷിക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തു ജനിച്ചാലും അവരില്‍ നന്മയുണ്ടെങ്കില്‍, ഒന്നും എന്റേതല്ല ഈശ്വരന്റേതാണെന്ന സമര്‍പ്പണമനോഭാവത്തോടെ ഈശ്വരോന്മുമായി ജീവിതം നയിക്കുന്നുവെങ്കില്‍ അവര്‍ക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് ചിന്തിക്കുന്നതല്ലേ ഉത്തമം. ഭവസാഗരത്തില്‍ വീണു പോയ എല്ലാവരേയും രക്ഷിക്കാന്‍ ഈശ്വരനു മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ നാരായണഗുരു എഴുതി നമുക്ക് സമ്മാനിച്ച സാര്‍വ്വലൗകികമായ പ്രാര്‍ത്ഥനാഗീതം ഇങ്ങനെ തുടങ്ങുന്നു:
ദൈവമേ കാത്തുകൊള്‍കങ്ങ്,
കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവി വന്‍തോണി നിന്‍ പദം
ഞങ്ങള്‍ എന്ന പദപ്രയോഗത്തില്‍ സമസ്തരും അടങ്ങിയിരിക്കുന്നു.

ജനനമരണമാകുന്ന സംസാരചക്രത്തില്‍ നിന്ന് ജീവാത്മാവിനെ ബന്ധിച്ചിരിക്കുന്ന ആശാപാശങ്ങളെ
സല്‍ക്കര്‍മ്മങ്ങള്‍കൊണ്ടു ഭേദിച്ച് ആനന്ദസ്വരൂപനായ പരമാത്മാവിനോട് യോജിപ്പിക്കുന്നതുവരെ പുനര്‍ജ്ജന്മം എന്ന പരിണാമപ്രക്രിയ നടന്നുകൊണ്ടിരിക്കുമെന്ന് തത്വശാസ്ര്തം അനുശാസിക്കുന്നതായി നാം കണ്ടു.

വിധിച്ചീടുന്ന കര്‍മ്മങ്ങമൊടുങ്ങുമ്പോള്‍
പതിക്ലീടുന്നു ദേഹമൊരേടത്ത്
കൊതിച്ചീടുന്ന ബ്രഹ്മത്തെ കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴെ
നമുക്ക് വിധിച്ച കര്‍മ്മബന്ധം അവസാനിക്കുമ്പോള്‍ ജീവന്‍ ജഡത്തെ ഉപേക്ഷിച്ച്ബ്രഹ്മലോകത്തിലേക്ക് കുതിച്ചു ചെന്ന് പരമാത്മാവിനെ - ബ്രഹ്മത്തെ പ്രാപിക്കുന്നു. അമൃതത്വത്തിന്റെ സന്താനങ്ങളെ എന്നാണ് 'ഷീശ്വരന്മാര്‍ മനുഷ്യരെ
സംബോധന ചെയ്യുന്നത്. അമൃതത്വം സ്വയം നേടിയെടുക്കണം. പാപം ചെയ്യുന്നവര്‍ക്കും സാത്വികതയില്‍ നിന്നും ഉയര്‍ന്ന ഗുണവിശേഷത്തിലെത്തി കര്‍മ്മനാശം വരുത്തി ഇന്നല്ലെങ്കില്‍ നാളെ, അടുത്ത ജന്മത്തില്‍ അല്ലെങ്കില്‍ ജന്മാന്തരങ്ങളിലൂടെ ജീവന് മോക്ഷം ലഭിക്കാതിക്കുകയില്ല എന്ന്
നിഷ്ക്കര്‍ഷിക്കുന്ന ഈ സിദ്ധാന്തം ശാസ്ര്തങ്ങളുടെ അടിസ്ഥാനത്തിലും പഠിച്ചറിയാവുന്നതാണ്.
അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗ്ഗമയ
മൃത്യോര്‍മാ അമൃതം ഗമയാ

നശ്വരമായ അസത്തില്‍ നിന്ന് അനശ്വരമായ സത്യത്തിലേക്കും അജ്ഞാനമായ അന്ധകാരത്തില്‍ നിന്ന് ജ്ഞാനമാകുന്ന പ്രകാശത്തിലേക്കും മരണത്തില്‍ നിന്ന് അമരത്വത്തിലേക്കും നയിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം. ജ്ഞാനപ്പാനയില്‍ പൂന്താനം വളരെ തന്മയത്വത്തോടെ പുനര്‍ജ്ജന്മസിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നത് ജ്ഞാനപ്പാന സമൂഹത്തിന് ഇന്നും സ്വീകാര്യമാകാന്‍ കാരണമായി എന്നു തോന്നുന്നു.

(തുടരും)
Join WhatsApp News
Ninan Mathulla 2018-09-30 08:26:43

Appreciate the deep knowledge Vasudev has in Hindu Philosophy. I like to point out that quoting Jesus here in Bible is not right. Jesus did not support reincarnation theory here. Jesus said the situation the blind man is not from the sin of his parents or his own sin (refute reincarnation). The situation is because it was necessary for Jesus to heal him and thus to glorify God’s name here on earth.

 

India was not the original land in which reincarnation philosophy was believed. Different cultures in the Euphrates Tigris River valley civilization from where the Aryans came had philosophies close to reincarnation. Their believes in seasons as they come one after another and the regeneration observed in nature and in the agriculture they practiced was connected to reincarnation philosophy. In those cultures, other philosophies or religious faiths like Christianity and Islam took the place of the older philosophies while in India still the old philosophy is practiced.

 

So here you notice that one religion give way to another religion. God is the ultimate reality, and God interact with man his creation. Man searches for his creator and God interact in this search through prophets, Acharyans and Munis of different religions. The revelations came through prophets of different religions like Moses, Buddha, Krishna, Christ and Muhammad. Thus through different religions in different cultures God gives directions to people as to how to lead their life here. Apart from the theology in these religions all religions more or less agree on the moral and ethics part as to how to treat fellow human beings. Rituals and practices not given by God through Acharyans or prophets got into all religions with time, and this was passed on to the next generation and the process continued.

 

Many due to their respect for their parents do not question the faith taught by their parents and remain in the faith of their parents. Others question the old faith and accept faiths better to them or philosophies that can better explain life. Either way, you and I are nobody to say that they will or will not reach ‘Moksha’ by following the newer or older practices as ‘Moksha’ or heaven is in the right of God as heaven belongs to God.

 

Thus we see that God gives new philosophies through prophets. Some stick to the old philosophy while other embrace the new philosophy just as some remained as Jews or Hindus and others embraced the new philosophy of Christianity or Islam. It is fear, insecurity, lack of faith in God, or ignorance that the followers of one religion attack another religion.

 

The story of different religions in different cultures as given by God is explained in the book of ‘Hebrews’ in Bible. ‘Hebrews’ was written to all the cultures of the world that practiced animal sacrifice. So it is written to Hindus also as their ancestors practiced animal sacrifice. ‘Hebrews’ 1:2- “Long ago God spoke to our ancestors in many and various ways by the prophets, but in these last days he has spoken to us by a Son, whom he appointed heir of all things, through whom he also created the world”. In Malayalam it is translated as “Daivam pandu bhagam bhagamayum vividhamayum pravachakanmar mukhanthiram pithakkanmarodu”. This is the story of how different religious philosophies evolved in different cultures.

 

Book of Hebrews was written to the Hebrew race, and we can prove that Hebrew race includes Hindus as all the cultures of the world are descendants of Eber (Hebrews) in Bible (Genesis 1:21) or their mix. Historical evidence can be presented to prove that as children of Abraham through his wife 'Kethura' the Aryans that settled in India between BC 1700-1500 were Hebrews as they belong to the line of 'Eber' through Abraham. The names ‘Brahmin’ and ‘Ram’ were derived from name of Abraham their great ancestor.

 

Those who search for the truth only will find the truth. Those who choose not to question the philosophy of their parents will remain in the old philosophy. To reach ‘Moksha’ either is useful, but the rights and privileges in the new philosophy is greater than the old philosophy of reincarnation. In the old philosophy of reincarnation your spirit joins the God’s spirit and thus looses its identity.  This can be compared to a drop of water flow through the rivers and join the ocean. But with the new philosophy of Christianity, your spirit reaches God, but keeps its separate identity and lives with God for ever. Some live as bride and others as friends or children depending on their fellowship practiced here. In Hindu and Muslim philosophy, their relationship with God is as Master-Slave relationship, and so as servants in eternity. It is your choice which philosophy you want to choose. Hope people will embrace a better philosophy that explain life, and give better rights and privileges in eternity.

Anthappan 2018-09-30 13:35:12
"God is the ultimate reality, and God interact with man his creation. Man searches for his creator and God interact in this search through prophets, Acharyans and Munis of different religions. The revelations came through prophets of different religions like Moses, Buddha, Krishna, Christ and Muhammad. Thus through different religions in different cultures God gives directions to people as to how to lead their life here. Apart from the theology in these religions all religions more or less agree on the moral and ethics part as to how to treat fellow human beings. Rituals and practices not given by God through Acharyans or prophets got into all religions with time, and this was passed on to the next generation and the process continued."

What a complex formula on god !  Some scared rat created god and the rest of the world is searching for that allover the world in the mountains, under water and you name it.  It is a hide and seek story. or like you are trying to catch your own shadow.  How long we have to stand this garbage spat out by morons.  

V.George 2018-09-30 14:38:06
Sri Vasudeva's article explains the philosophy of Poonthanam. However, I doubt whether it justifies the Sanatana Matha views about Atma. Atma is in us like Kadakasa- space inside a pot. When the pot breaks where the inside space go? Atma is like the Sun's shadow in the small pools of water. When the water dries out where the shdow goes. Atma ha no birth or death. It is Anadi, Avyame and it is everywhere, within you, behind you, ahead of you, above you, beneath you and every where. Atma cannot and will not be tainted by any action, vasana or deeds. Human body is Panchabhootham. As long as the panchabhootha body exist intact, the Atma enlighten and energize it. When the body disappears it becomes part and parcel of the five elements and the Atma simply remains as Atma. You cannot cut Atma in to piecces and place it in each individual. Our every moment we are engulfed and surrounded by Atma. Atma is Iswara and it will not be affected by any human deeds. The rebirth is just a theory to console human mind. I also want to comment about Mathulla's opinion. Mathulla's Bible also supports the rebirth theory. People who heard Jesus were in astonishment and started asking each other whether he is a reincarnation of one of the prophets. Even the disciples believed that Prophet Elisha will take a rebirth. When they asked Jesus, Guru (Jesus) replied Elisha has already took a rebirth and they understood that Jesus was talking about John the Baptist. In other words Jesus also believed in rebirth. I like to see an explanation from Shri Vasudev, Shri Mathulla or any other readers who can shed more light on this subject.
വിദ്യാധരൻ 2018-09-30 23:44:31
ആത്മാവുള്ളത്തിൽ കത്തി ജ്വലിക്കുമ്പോൾ 
ആത്മാവുതേടി ഓടി നടക്കുന്നോ ?
*ഏതൊന്നിൻ ശക്തിയാൽ നാം സർവ്വോം കണ്മത് (1 )
ആയതുതന്നെ ആത്മാവെന്നോർത്തിടു 
*ഏത് ദിക്കീന്ന് കാറ്റ് വരുന്നെന്നോ                     (2 )
പോകുന്നതേതു ദിക്കിലേക്കെന്നെന്നോ 
അറിയില്ലതു പോലെയാണാത്മാവെ- 
ന്നേശു ചൊന്ന കാര്യം മറന്നിടാ  
*ബുദ്ധിക്കും മനസ്സിനും അപ്പുറത്താണഹോ   (3 )
പരമാത്മാവാം സത്യത്തിൻ ആസ്ഥാനം
പീഡനംകൊണ്ടു ആണുങ്ങളൊക്കയും 
നീചകർമ്മങ്ങൾ ചെയ്യുന്ന കാരണം
പുനർജന്മത്തിൽ ആണുങ്ങളൊക്കയും 
പെണ്ണാകും പെണ്ണ് ആണാകും തീർച്ചയാ
ആയതാൽ നാമൊക്കെ ആ വഴി വിട്ടിട്ട്  
വീണ്ടുമിങ്ങു ജനിച്ചു മരിച്ചിടാം 
ബ്രഹ്മ ജ്ഞാനത്താൽ ആയതു സാദ്ധ്യമാ
ഭേദമില്ലാതെ ക്രിസ്ത്യനും നായർക്കും 
മാത്തുള്ളെ അത് തന്നെയല്ലേ പണ്ട്  
ഗുരുവാം തന്റെ   യേശു  പറഞ്ഞതും 
നിക്കദീമസിനെന്നാലതിൻ പൊരുൾ 
ഒട്ടുമെ കേറി ഇല്ലവൻ മണ്ടയിൽ 
പോകട്ടെ ആ കഥ ഒക്കെയും 
പുൽകിടാമങ്ങു മറ്റൊരു ചിന്തയെ  
ഒരു ജീവിതം മാത്രമേ ലോകത്തിലുള്ളെന്ന്  
ചിന്തിച്ചേവരും ജീവിച്ചു പോരുകിൽ  
പാഴാക്കേണ്ട നാം നല്ല സമയങ്ങൾ 
പുനർജന്മത്തെ ചിന്തിച്ചു ചിന്തിച്ചു
മാറ്റി വയ്‌ക്കേണ്ട സൽകർമ്മം ചെയ്യുവാൻ 
ആയിടാമത് ഇന്ന് തുടങ്ങിടാം 
കേൾക്കുവാൻ ചെവി യുള്ള ജനങ്ങളെ 
കേൾക്കുകല്ലെങ്കിൽ തള്ളി കളഞ്ഞിടു 


1 )*യച്ചഷു ന പശ്യതി                                   
യേന ചഷുംഷി പശ്യതി 
ത ദേവ ബ്രഹ്മ ത്വം വിദ്ധി (കേനോബിനിഷത്ത് ഒന്നാം ഖണ്ഡം ഏഴാം മന്ത്രം )

ഏതൊന്നിനെയാണോ കണ്ണുകൊണ്ട് കാണാൻ കഴിയാത്തത് ഏതൊന്നിന്റെ പ്രഭാവം കൊണ്ടാണോ കണ്ണുകൾ കാണുന്നത് അത് തന്നെ ബ്രഹ്മം എന്നറിയുക - അങ്ങനെയാണെങ്കിൽ നാം തിരയുന്ന ദൈവം നമ്മളിൽ തന്നെ സ്ഥിതി ചെയ്യുന്നു 


2) കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു. (ജോൺ 3 )

3 )ഇന്ദ്രിയാണി പരാണ്യഹുരിന്ദ്രിയേഭ്യഃ പരംമനഃ
മനസ്സ്തു പരാബുദ്ധിര്യോബുദ്ധേ:പരതസ്തുസഃ  (ഭഗ . ഗീ 3 -42 )

ഇന്ദ്രിയങ്ങൾക്കപ്പുറമാണ് മനസ്സ്. മനസ്സിനപ്പുറമാണ് ബുദ്ധി, ബുദ്ധിക്കപ്പുറമാണ് പരമാത്മ തത്ത്വം    

Ninan Mathulla 2018-10-01 07:55:57

Anthapan called me a moron, but I will not call him names as I am not angry at him. I attacked his ideas only, and it is not personal attack. Vidhyadharan said God is inside you, and there is no God outside. If so, who put this God inside? Instead of confusing readers, please explain in a language readers can understand. Besides, when you write something it must be based on something; either scripture or scientific facts or your own experiences. There is no validity for your imaginations until it is proved. Quoting Vayalar will not help as it is only Vayalar’s imagination.

 

Coming to reincarnation, some in Judaism believed that your sins affect your generations. There were reasons for them to believe in it as in Exodus and Deuteronomy God tells them that He will remember the sins of parents to the fourth generation and good works as blessings for many generations. Nowhere in Bible there is any explicit mention of actual reincarnation. The case of Elijah is figurative usage in language about a prophet coming with the power of Elijah. In Old Testament later God corrects their thinking that just because parents ate something sour the teeth of children will not get sour and that children will not be responsible for parents sins.

Again there is ample evidence that the curse of Noah affected Ham and his children. Even today you can notice that in families were parents did many injustices their generations come with mental disorders, or other problems. But we can not generalize the reason for it, as it can come for no fault of the parents also. As in the case of the blind person Jesus healed the reason for the case was different, and not his parents. From what is said above from Bible, I believe that if you believe in God, and follow the instructions in your scripture, God will not consider the sins of your parents towards you. If you do not believe in God, and do not lead a just life as said in your scripture then the sins of your parents can affect you.

 

Many of my classmates and friends more able and from well to do families desired and tried earnestly to come to this country, but they did not get a chance to come here. The reason you and I got a chance to come here, there must be a reason behind it, as there is a reason for everything, though we do not know the reason always. My mom was a very God fearing woman, and when beggars come to our home, she will not let a single one go empty handed. She will give them something; either money or if no money food to them. She came to USA, and was receiving $450 a month as SSI income and Medical insurance 100% free. I believe her good works the reason God brought her here. With that money she helped many people. Occasionally she helped me and asked me if I need any money. I believe it a miracle that a person who has just finished fourth class and barely read and write is helping me a Masters Degree holder. I have heard of many wonders of the world like Great Wall of China and other wonders. I consider this a greater wonder. Although we filed papers for her to bring her here, I believe it was to bring her here and assure pension and Medical insurance for her that God brought us here first. Some of you can understand what I am talking about. In situations where you could not bring parents here, it was to make your loving, God fearing parents born and brought up in poor circumstances and in thatched houses, see with their own eyes the big mansions that you constructed in Kerala that you were brought here. So there is no doubt that your good works affect your children.

 

Bible was written not to teach science or history. It was for people to be God fearing and do good. Same way Hindu scriptures were written not to teach science. Besides it is the glory of God to keep things hidden. The purpose was for people to be afraid of consequences of doing bad things, and they will do good things and God get a chance to bless them.

Anthappan 2018-10-01 09:31:02
There is no point in wasting time with Matthulla. There is nothing to learn form him  because his mind is calibrated to speak about god who sits in heaven and control everything with his staff. Men and women are slaves and they are supposed to dance according to hym he and his angels playing.  Your feedoom of choice signify nothing. 
അയ്യപ്പ ബൈജു 2018-10-01 12:14:58
 ഷാപ്പ്  അടക്കാന്‍ തുടങ്ങുമ്പോള്‍ നല്ല അന്തി പുലരി നിന്ന്  അടിച്ചിട്ട്  വഴി തെറ്റി വരുന്ന വഴി എടാ അളിയാ നിന്നേ നോക്കി നടന്നു വഴി തെറ്റി എന്ന് പറഞ്ഞു മയില്‍ കുറ്റിയില്‍ മുള്ളിയാല്‍ എങ്ങനെ ഇരിക്കും?
അത് പോലെ ആണേ മാത്തുള്ളയുടെ കലുങ്കില്‍ പ്രസംഗം. എന്തിനാ അന്തപ്പാ മോനേ വെറുതെ സമയം കളയുന്നത്. അങ്ങേര്‍ നന്നാവുല്ല. ടോം ഇയാളുടെ അളിയന്‍ എന്ന് തോന്നുന്നു. 
Sudhir Panikkaveetil 2018-10-01 12:28:22
ദൈവത്തിന്റെ പേരും പറഞ്ഞു മനുഷ്യർ 
കലഹിക്കുന്നത് ദയനീയം. ഓരോ കാലത്ത്
ഓരോരുത്തർക്ക് തോന്നിയതും അനുഭവപ്പെട്ടതും 
എഴുതിവച്ചതിന്റെ പേരിൽ എന്തിനു മനുഷ്യ നീ 
വഴക്കടിക്കുന്നു.  ദൈവത്തിന്റെ പേരും പറഞ്ഞു എത്രയോ 
ജന്മങ്ങൾ ഈ ഭൂമിയിൽ പൊഴിഞ്ഞു. അപ്പോഴൊന്നും ഈ 
കരുണാമയൻ  കണ്ണ് തുറന്നിട്ടില്ലെന്നു 
ചരിത്രം പറയുന്നു. ശബരിമലയിൽ സ്ത്രീകൾ 
പോയാൽ അവിടത്തെ മാന്ത്രിക ശക്തി 
നഷ്ടപ്പെടുമെന്ന് ചിലർ വാദിക്കുന്നു. എങ്കിൽ പട്ടിണി 
മാറ്റാൻ അവിടെ പോകുന്ന ഒരു ഭക്‌തന്റെ പട്ടിണി 
എന്തേ മാറാത്തത്. സുഖമായി ജീവിക്കുന്ന 
മനുഷ്യൻ അതിനു മാർഗ്ഗമില്ലാത്തവനെ 
പറ്റിക്കാൻ എന്തെല്ലാം ന്യായങ്ങൾ പറയുന്നു.
നമുക്ക് ശ്രീ മാത്തുള്ള സാറും അന്തപ്പൻ സാറും
പറയുന്നത് കേൾക്കാം. അവർ അവരുടെ വിശ്വാസം 
വച്ച് പുലർത്തട്ടെ.  ദൈവമുണ്ടെന്നു മനുഷ്യന് 
വിശ്വാസം വരാത്ത പക്ഷം അവൻ വിശ്വസിക്കുകയില്ല.
അതിനു വേണ്ടി ശ്രമിക്കുന്നത് പാഴ്വേലയാണ്.
ലോകത്തിലെ പല കാര്യങ്ങളും ദൈവമില്ലെന്നു 
വിശ്വസിക്കാൻ മനുഷ്യരെ നിർബന്ധിതനാക്കുന്നു.
ശാസ്ത്രം പുരോഗമിച്ചപ്പോൾ പണ്ടത്തെപോലെ 
ആരെയും പറ്റിക്കാൻ പറ്റുന്നില്ല. 

വിദ്യാധരൻ 2018-10-01 13:46:35
മനുഷ്യൻ സംജാതനായ നാളുതൊട്ടേ 
തിരയുകയാണവനു ജന്മം എകിയോനെ 
എവിടുന്നു വന്നെവിടേക്കു പോണു മർത്ത്യർ 
അതിനുത്തരം കിട്ടാതവർ അലഞ്ഞുപോന്നു 
ഒടുവിൽ അവനവന്റെ ഭാവന മൂശയിങ്കൽ 
മെനഞ്ഞെടുത്തൊരു  ഈശ്വരനെ 
അവനുകൊടുത്തു സർവ്വാധികാരവുമീ 
അണ്ഡകടാഹം അടച്ചു വാഴാൻ 
(അധികാരം കിട്ടിയാൽ ദൈവമല്ല 
ദൈവത്തിന്റപ്പനും   ഭാവം മാറും )
അധികാരം കാക്കുവാൻ കട്ടിടുവാൻ 
അവരുടെ അതിക്രമം കാത്തിടുവാൻ 
അവർ തേടി പല പല മാർഗ്ഗങ്ങളും 
ഒടുവിലവർ  തീർത്തൊരു ചാവേർ സേനതന്നെ 
അവരുടെ തലയിലെ ചോറു മാറ്റി 
അവിടൊക്കെ തിരുകി ചകിരി കേറ്റി 
ഒരു ചരടു പിടിച്ചു വലിച്ചാലപ്പോൾ തന്നെ 
ആടും അവർ ഒരു പാവക്കുട്ടിപോലെ  
അതുകൂടാതവരുടെ മണ്ടക്കുള്ളിൽ 
ഭയത്തിന്റെ വിത്തുകൾ വിതറി വാരി 
ഭയത്താൽ വിറപൂണ്ട മിക്കപേരും 
മൂത്രമൊഴിച്ചു പ്രമേഹ രോഗിയെപ്പോൽ 
പലവിധ ദുഃഖം രോഗം  വ്യാധികളാൽ 
പ്രകൃതിക്ഷോഭംപ്രളയം  അപകടത്താൽ 
അവർ നിന്നു തുള്ളി മലമ്പനി വന്നപോലെ
അവരുടെ ഭയവും അങ്കലാപ്പും കണ്ടു ദൈവം 
ആർത്തട്ടഹസിച്ചതോ ഭ്രാന്തനെപ്പോൽ 
കൊണ്ട് തന്നീടു പത്തിലൊന്നു കൂടാതെ 
സ്വർണ്ണത്തിൽ തീർത്ത ബിംബങ്ങൾ പണ്ഡങ്ങളും 
അതുകൂടാതെ ദൈവത്തിൻ കാര്യസ്ഥന്മാർ 
വാഴുന്ന സ്ഥലമൊക്കെ പോയി വണങ്ങിടേണം 
ശബരിഗിരി ശാസ്താവ് ഗുരുവായൂരപ്പൻ 
മലയാറ്റൂർ മുത്തപ്പൻ പിറവത്ത് കോഴിവെട്ട് 
വേളാങ്കണ്ണി 'അമ്മ കൂടാതെ ആൾ ദൈവങ്ങൾ 
ഇവർക്കൊക്കെ കാണിക്ക വച്ചിടേണം 
ഭയം കേറി വിറ പൂണ്ട ഭക്ത ജനം 
നാലുപാടുമോടി നേര്ച്ച കാഴ്ചയുമായി 
പണവും സ്വർണ്ണവും കാണ്ടമാത്ര 
കാര്യസ്ഥന്മാരുടെ കണ്ണ് മഞ്ഞളിച്ചു 
ദൈവത്തിൻ കാര്യം അവർ മറന്നു 
അതിൽനിന്നവർ മിക്കതും അടിച്ചുമാറ്റി 
കുഴിച്ചിട്ടു ചിലരൊക്കെ കുഴികുഴിച്ച് 
ചിലർ  സ്വിസ്സ് ബാങ്കിന്റെ സുരക്ഷിത പെട്ടിക്കുള്ളിൽ 
ഒരു ദിനം പെരുമഴ ആർത്തു പെയ്തു 
നിറുത്താതെ നിറുത്താതെ ആർത്തുപെയ്യുതു 
ഉരുൾ പൊട്ടി മലകൾ ഇടിഞ്ഞു വീണു 
തടയേണ്ട ദൈവങ്ങൾ കാര്യസ്ഥരും 
മൗനമായെങ്ങോ പോയൊളിച്ചു 
നാടിന്റെ കഴുത്തറ്റം വെള്ളമായി 
ഭക്ത ജനങ്ങൾ പലരും ഒലിച്ചുപോയി 
മനുഷ്യന്റെ ദൈവങ്ങൾ എവിടെയെന്നു 
പിടികിട്ടാതെ ജനം കരഞ്ഞു കേണു 
മഴപോയി മുകിൽ മാറി സൂര്യൻ പുറത്തു വന്നു 
ചെളി മാറ്റി ജനം സജ്ജീവരായി 
തലപൊക്കി ദൈവങ്ങൾ മെല്ലെ മെല്ലെ 
കരഞ്ഞു കൈ നീട്ടി കാശിനായി 
ഞങ്ങളെ സൃഷ്ടിച്ചത് നിങ്ങളല്ലേ 
ഞങ്ങളെ പട്ടിണി ആക്കിടല്ലേ 
മാനുഷരല്ലേ അവർ നല്ലൊരല്ലേ 
അവരുടെ ഹൃദയം അതുകേട്ടലിഞ്ഞുപോയി 
നമ്മൾ ചാത്താലും ജീവിച്ചാലും 
ദൈവങ്ങൾ കുഞ്ഞുങ്ങൾ ജീവിക്കേണം 
വീണ്ടും തുടങ്ങിയർ ദൈവത്തെ കണ്ടിടുവാൻ 
കാഴ്ചകൾ നേർച്ചകൾ കെട്ടു കെട്ടി 
ആരെല്ലാം എന്തല്ലാം ചെയ്തെന്നാലും 
ദൈവം മരിക്കില്ലവൻ സനാതനാ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക