Image

ഗുജറാത്ത് വ്യവസായികള്‍ക്ക് ആകര്‍ഷക സംസ്ഥാനം - അവതരണ സമ്മേളനം 2019

ജോര്‍ജ് ജോണ്‍ Published on 28 September, 2018
ഗുജറാത്ത് വ്യവസായികള്‍ക്ക് ആകര്‍ഷക സംസ്ഥാനം - അവതരണ സമ്മേളനം 2019
ഫ്രാങ്ക്ഫര്‍ട്ട്: ഗുജറാത്ത് സംസ്ഥാനം 2019  എന്ന വിഷയം ആധാരമാക്കി ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ച് ഒരു അവതരണ സമ്മേളനം നടത്തി.  ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍കോണ്‍ണ്ടിനെന്റല്‍ ഹോട്ടല്‍ ഹാളില്‍ നടത്തിയ ഈ അവതരണ സമ്മേളനം ഇന്ത്യന്‍ കോണ്‍സുലേറ്റും, ഗുജറാത്ത് സംസ്ഥാന ഗവര്‍മെന്റും സംയുക്തമായിട്ടാണ് നടത്തിയത്. ക്ഷണിക്കപ്പെട്ട ജര്‍മന്‍, ഇന്ത്യന്‍ വ്യവസായികള്‍, ജര്‍മന്‍ ഇറക്കുമതി പ്രതിനിധികള്‍, ചെംബര്‍ ഓഫ് കൊമേഷ്‌സ് എന്നിവര്‍ ഈ അവതരണത്തില്‍ പങ്കെടുത്തു. 

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കര്‍ ഗുജറാത്ത് സംസ്ഥാന ഗവര്‍മെന്റ് പ്രതിനിധികളെയും, ക്ഷണിക്കപ്പെട്ട അതിധികളെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഗുജറാത്ത് സംസ്ഥാന വ്യവസായ കമ്മീഷണര്‍ ശ്രീമതി മമതാ വര്‍മ്മ ഗുജറാത്തിനെക്കുറിച്ചും, ഗുജറാത്തിലെ വ്യവസായങ്ങളെക്കുറിച്ചും വിഷ്വല്‍ മീഡിയായുടെ സഹകരണത്തോടെ വിവരിച്ചു. കഴിഞ്ഞ വര്‍ഷം 2017 വര്‍ഷത്തെ ഇന്ത്യന്‍ ജി.എസ്.ഡി.പി. യില്‍ 35.5 ശതമാനം ഗുജറാത്തില്‍ നിന്നു ആണന്ന് വര്‍മ്മ പറഞ്ഞു. കൂടാതെ വജ്ര കയറ്റുമതിയില്‍ 80 ശതമാനം, കോട്ടണ്‍ തുണികളുടെ കയറ്റുമതിയില്‍ 65 ശതമാനം, ഔഷധ കയറ്റുമതിയില്‍ 45 ശതമാനം എന്നിങ്ങനെ പോകുന്നു ഗുജറാത്ത് വ്യവസായം.

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി താരതമ്യേന കുറഞ്ഞ ചിലവില്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാന വ്യവസായ കമ്മീഷണര്‍ ശ്രീമതി മമതാ വര്‍മ്മ യൂറോപ്യന്‍ വ്യവസായികളെ ഗുജറാത്തിലേക്ക് ക്ഷണിച്ചു. ജര്‍മന്‍ ട്രഷ്‌ലര്‍ കമ്പനിയും, ഗുജറാത്ത്  സംസ്ഥാന വ്യവസായ വകുപ്പുമായി കൂടുതല്‍ വ്യവസായ വികസനത്തിനായി ഒരു എം.ഒ.യു. ഒപ്പിട്ടു.

ഗുജറാത്ത് വ്യവസായികള്‍ക്ക് ആകര്‍ഷക സംസ്ഥാനം - അവതരണ സമ്മേളനം 2019 ഗുജറാത്ത് വ്യവസായികള്‍ക്ക് ആകര്‍ഷക സംസ്ഥാനം - അവതരണ സമ്മേളനം 2019
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക