Image

ബാലഭാസ്കറിന്‍റെ ആരോ​ഗ്യസ്ഥിതിയിൽ മാറ്റമില്ല,എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാര്‍ എത്തും

Published on 28 September, 2018
 ബാലഭാസ്കറിന്‍റെ ആരോ​ഗ്യസ്ഥിതിയിൽ മാറ്റമില്ല,എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാര്‍ എത്തും

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന ബാലഭാസ്കറിന്‍റെ ആരോ​ഗ്യസ്ഥിതിയിൽ മാറ്റമില്ല. ഇരുവരുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാരുടെ സംഘത്തെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. 

ഇന്നലെ രാത്രി ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇരുവരും അബോധാവസ്ഥയില്‍ തുടരുകയാണ്. 

നട്ടെല്ലിലെ ശാസ്ത്രക്രിയയക്ക് ശേഷം ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇതിനിടെ ഇന്നലെ രാത്രി വയറിലെ അണുബാധ നീക്കം ചെയ്യുന്നതിനായി ലക്ഷ്മിക്ക് ഒരു ശാസ്ത്രക്രിയ കൂടി നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക