Image

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വര്‍ണശബളമായി

ജോയിച്ചന്‍ പുതുക്കുളം Published on 27 September, 2018
ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വര്‍ണശബളമായി
ഒര്‍ലാന്റോ: ഫോമാ സണ്‍ഷൈന്‍ റീജിയന്റെ 2018- 2020 പ്രവര്‍ത്തനവര്‍ഷത്തിന്റെ ഉല്‍ഘാടനം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സെപ്റ്റംബര്‍ 22-നു ശനിയാഴ്ച ഒര്‍ലാന്റോയിലെ ജോര്‍ജ് പെര്‍കിന്‍സ് സിവിക് സെന്റെറില്‍ വച്ച് വര്‍ണാഭമായി കൊണ്ടാടി. കേരളീയ തനിമയാര്‍ന്ന താലപ്പൊലിയുടെയും ശിങ്ങാരിമേളത്തിന്റെയും നിരപ്പകിട്ടാര്‍ന്ന അകമ്പടിയോടെ വിശിഷ്ട വ്യക്തികളെ വേദിയിലേക്കാനയിച്ചുകൊണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനാലപനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ആര്‍.വി.പി ബിജു തോണിക്കടവിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ദേശീയ കമ്മറ്റി അംഗമായ പൗലോസ് കുയിലാടന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനപരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. ബിജു തോണിക്കടവില്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഫോമാ വില്ലജ് പദ്ധതിക്കായി ഒരു ഏക്കര്‍ സ്ഥലം സംഭാവനചെയ്ത സണ്‍ഷൈന്‍ റീജിയന്റെ ദേശീയ കമ്മറ്റി അംഗമായ നോയേല്‍ മാത്യുവിന്റെയും പ്രസ്തുത പദ്ധതിക്കായീ ഒരുവീട് സംഭാവനചെയ്ത പൗലോസ്കുയിലാടന്റെയും ഹൃദയവിശാലതയെയും അര്‍പ്പണബോധത്തെയും പ്രശംസിച്ചതോടൊപ്പം നമ്മുടെ റീജിയനിലെ 10 സംഘടനകളും ആത്മാര്ഥമായി പരിശ്രമിച്ചാല്‍ 10 വീടുകള്‍ നമ്മുടെ റീജിയനില്‍നിന്ന് തന്നെ നിര്‍മ്മിച്ച് നല്‍കുവാന്‌സാധിക്കുമെന്നും അതിലേക്കായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

ഫോമായുടെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മഹാപ്രളയത്തില്‍ ജന്മനാടിനായി ഫോമാ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെകുറിച്ചും, ഫോമാ വില്ലജ് പദ്ധതിയെകുറിച്ചും വിവരിച്ചു. പ്രസ്തുതപദ്ധതിക്കായി സണ്‍ഷൈന്‍ റീജിയന്‍ നല്‍കിയ ആത്മാര്‍ത്ഥമായ സഹകരണത്തെ മുക്തകണ്ഠം പ്രശംസിച്ചു. ഫോമായുടെ ദേശിയനേതാക്കളായ സെക്രട്ടറി ജോസ് അബ്രാഹം, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, വനിതാ പ്രതിനിധിയായ അനു ഉല്ലാസ്, സണ്‍ഷൈന്‍ റീജിയന്റെ മുന്‍ ആര്‍.വി.പി ബിനു മാമ്പള്ളി, ഫോമായുടെ മുന്‍ ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവരും റീജനിലെ പത്ത്‌സംഘടനകളുടെ പ്രതിനിധീകരിച്ചു സണ്ണി കൈതമറ്റം, ബോബന്‍ അബ്രഹാം, സജി കരിമ്പന്നൂര്‍, ജോമോന്‍ തെക്കേത്തോട്ടിയില്‍, നെവിന്‍ ജോസ്, ഡോ. ജഗതി നായര്‍, പദ്മകുമാര്‍ നായര്‍ എന്നിവരും ഈ ധന്ന്യമുഹൂര്‍ത്തത്തിന് സാഷികള്‍ ആകുകയും ആശംസ അര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് പൗലോസ് കുയിലാടനും ദയാ കാമ്പിയിലും നേതൃത്വം വഹിച്ചു. അശോക് മേനോനും വര്‍ഗീസ് ജോസഫും കലാപരിപാടികളുടെ മുഖ്യഅവതാരകരായിരുന്നു. ഫ്‌ലോറിഡയിലെ 10 അസോസിയേഷനുകളില്‍ നിന്നും എത്തിച്ചേര്‍ന്ന അനുഗ്രഹീത കലാകാരികളും കലാകാരന്മാരും അണിയിച്ചൊരുക്കിയ കലാസന്ധ്യ കാണികള്‍ക്ക് ദൃശ്യവിസ്മയമൊരുക്കി. കേരളത്തിലെ മഹാപ്രളയത്തെ ആസ്പദമാക്കി പൌലോസ് കുയിലാടന്‍ സംവിധാനം ചെയ്ത സ്കിറ്റ് അഭിനേതാക്കളുടെ മികവുറ്റ പ്രകടനത്താല്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനു നോബിള്‍ ജനാര്‍ദ്ദനനും ബാബു ചിയേഴത്തും ചുക്കാന്‍ പിടിച്ചപ്പോള്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ജോര്‍ജ് കുര്യനാണ്, സോണി തോമസ്, ചാക്കോച്ചന്‍ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നോയേല്‍ മാത്യു എല്ലാവര്‍ക്കും കൃതജ്ഞത രേഘപ്പെടുത്തി. സ്വാദിഷ്ടമായ ഡിന്നറിനു ശേഷം യോഗം പര്യവസാനിച്ചു. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ഈ ആഘോഷം ശ്രദ്ധേയമാകുകയും ചെയ്തു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വര്‍ണശബളമായി ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വര്‍ണശബളമായി ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വര്‍ണശബളമായി ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വര്‍ണശബളമായി ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വര്‍ണശബളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക