ഫ്രാങ്ക്ഫര്‍ട്ട്: ഒക്ടോബര്‍ 10 മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് മെസെ ഹാളില്‍ എഴുപതാമത് അന്തരാഷ്ട്ര ബുക്ക്ഫെയര്‍ ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ബുക്ക്ഫെയറിന്റെ മുഖ്യതിഥി രാജ്യം ജോര്‍ജിയന്‍ ആണ്. ഈ വര്‍ഷം 102 രാജ്യങ്ങളില്‍ നിന്നായി 7300 ഫ്രദര്ശകര് പങ്കെടുക്കുന്നു. ഒക്ടോബര്‍ 09 ന് വൈകുന്നേരം 06 മണിക്ക് ജോര്‍ജിയന്‍ പ്രസിഡന്റ് മാര്ഗ്വെലാഷ്വില്ലിയും, ഹെസനിലെ മുഖ്യമന്ത്രി വോള്‍ക്കര്‍ വോയ്ഫര്, മെസെ പ്രസിഡന്റ് വോള്ഫാങ്ങ് മാര്സിന് എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും.
ഹാള്‍ 6, 4 എ എന്നിവയില്‍ ഇന്ത്യയില്‍ നിന്നും 36 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്നും ഡി.സി. ബുക്സ് ഹാള്‍ 4.0 ല്‍ സി. 78 ല്‍ ആണ്.