Image

ആന്‍ റിയ അബുദാബി ധനസഹായവിതരണം നടത്തി

Published on 25 September, 2018
ആന്‍ റിയ അബുദാബി ധനസഹായവിതരണം നടത്തി

അബുദാബി: അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ അബുദാബിയുടെ (ആന്റിയ അബുദാബി) ആഭിമുഖ്യത്തില്‍, 'സാന്ത്വനം അങ്കമാലിക്കാരു കൈത്താങ്ങ്' എന്ന കാന്പയിനിലൂടെ സമാഹരിച്ച തുക 66 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.

സെപ്റ്റംബര്‍ 16ന് അങ്കമാലി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ റോജി എം. ജോണ്‍ എംഎല്‍എ സഹായങ്ങള്‍ വിതരണം ചെയ്തു. ആന്റിയ അബുദാബി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോര്‍ജ് പടയാട്ടില്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.എ ഗ്രേസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നിക്‌സണ്‍ മാവേലി, ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് കമ്മിറ്റി കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. ലോനപ്പന്‍, അല്‍ഫോന്‍സ വര്‍ഗീസ്, റീന രാജന്‍, ആന്റിയ മുന്‍ ഭാരവാഹികളായ ജിജോ മണവാളന്‍, സി.കെ. സൈമണ്‍, നൈജോ ഏബ്രഹാം, ബെന്നി മൂഞ്ഞേലി എന്നിവരും പങ്കെടുത്തു. 
സന്നിഹിതരായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളായ കെ.ജെ. സ്വരാജ്, രാജേഷ് കുമാര്‍, ബോബി സണ്ണി, സാജു ജോസഫ് എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക