Image

നൃത്താഞ്ജലി & കലോത്സവം 2018: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 25 September, 2018
നൃത്താഞ്ജലി & കലോത്സവം 2018: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് നവംബര്‍ 2 ,3 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്ന 'നൃത്താഞ്ജലി & കലോത്സവം 2018 'ത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ,പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കുവാനും സുഗമമായ നടത്തിപ്പും മൂല്യനിര്‍ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

5 ഇനങ്ങളിലോ അതില്‍ കൂടുതലോ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്‍ 10% ഡിസ്‌കൗണ്ട് ലഭിക്കും. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്.

രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ: www.nrithanjali.com

ഈ വര്‍ഷത്തെ പുതിയ ഇനമായി ജൂണിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായി 'ഐറിഷ് ഡാന്‍സ്' മത്സരവും സീനിയര്‍ വിഭാഗത്തില്‍ മലയാളം ചെറുകഥാ മത്സരവും ഉണ്ടാവും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കളറിംഗ്, ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങള്‍, ഡബ്ല്യുഎംസി മലയാളം ലൈബ്രറി ഏര്‍പ്പെടുത്തുന്ന പ്രത്യേക മത്സരങ്ങളായ മലയാളം അക്ഷരമെഴുത്ത്, മലയാളം ചെറുകഥാ രചനാ മത്സരങ്ങളും ആദ്യദിനമായ നവംബര്‍ ര!ണ്ടിന് നടക്കും. 

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങള്‍ ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക് : കിംഗ് കുമാര്‍ വിജയരാജന്‍  0872365378, ബിജോയ് ജോസഫ്  0876135856, സജേഷ് സുദര്‍ശന്‍  0833715000, സെറിന്‍ ഫിലിപ്പ്  0879646100.

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക