Image

അബ്ദുള്‍ ഗഫൂര്‍ (സംസം ഗഫൂര്‍) നാട്ടില്‍ നിര്യാതനായി

Published on 23 September, 2018
അബ്ദുള്‍ ഗഫൂര്‍  (സംസം ഗഫൂര്‍) നാട്ടില്‍ നിര്യാതനായി
റിയാദ് നാടകവേദിയുടെ സജീവ പ്രവര്‍ത്തകനും, സമിതിയുടെനാടകമായിരുന്ന കുഞ്ഞാലിമരക്കാരിലെ പ്രധാനപ്പെട്ട ഒരു കഥാ പത്രം ചെയ്ത (കുഞ്ഞാലി മരക്കാരുടെ അമ്മാവന്‍) റിയാദിലെ വ്യവസായ പ്രമുഖനുമായിരുന്ന ശ്രീ.അബ്ദുള്‍ ഗഫൂര്‍ എന്ന സംസം ഗഫൂര്‍ നാട്ടില്‍ നിര്യാതനായി. 

തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ അദ്ദേഹം 2 വര്‍ഷത്തിലേറെയായി നാട്ടില്‍ വെച്ച് വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നു. 

35 വര്‍ഷങ്ങളായി റിയാദില്‍ വിവിധ വ്യാപാര മേഖലകളില്‍ അദ്ദേഹം സജീവമായിരുന്നു. അറക്കല്‍ ഗ്രൂപ്പിന്റെ കീഴില്‍ സന്‍സാര്‍ റസ്റ്റോറന്റ്, സംസം റസ്റ്റോറന്റ്, സംസം സ്റ്റുഡിയോ, ഓഷ്യന്‍ ഗേറ്റ് ഹെയര്‍ ഫിക്‌സിങ്ങ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആദ്ദേഹത്തിന്റേതായിരുന്നു. 
അബ്ദുള്‍ ഗഫൂര്‍  (സംസം ഗഫൂര്‍) നാട്ടില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക