Image

സിസ്റ്റര്‍ അനുപമയ്ക്കും മറ്റു കന്യാസ്ത്രീമാര്‍ക്കും താങ്ങുംതണലുമായത് പിതാവ് വര്‍ഗീസിന്റെ മനക്കരുത്ത്

Published on 23 September, 2018
സിസ്റ്റര്‍ അനുപമയ്ക്കും മറ്റു കന്യാസ്ത്രീമാര്‍ക്കും താങ്ങുംതണലുമായത് പിതാവ് വര്‍ഗീസിന്റെ മനക്കരുത്ത്

ചേര്‍ത്തല: ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കൊച്ചിയിലെ കന്യാസ്ത്രീമാരുടെ സമരം വിജയത്തില്‍ എത്തിച്ചതില്‍ മുഖ്യ കണ്ണിയായത് പള്ളിപ്പുറം സ്വദേശി വര്‍ഗീസ്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരസ്യമായി രംഗത്തിറങ്ങിയ സിസ്റ്റര്‍ അനുപമയുടെ പിതാവാണു പള്ളിപ്പുറം കേളമംഗലത്തുവെളി കെ.എം. വര്‍ഗീസ്(68).

കൊച്ചിയില്‍ സമരം തുടങ്ങിയ അന്നുമുതല്‍ മകള്‍ക്കും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീമാര്‍ക്കും താങ്ങുംതണലുമായി അദ്ദേഹവും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ നേടിയത് 25ശതമാനം വിജയം മാത്രമാണെന്നും കന്യാസ്ത്രീകള്‍ക്ക് പൂര്‍ണമായും നീതി ഉറപ്പിച്ച ശേഷമേ പോരാട്ടത്തില്‍നിന്നു പിന്മാറുകയുള്ളൂവെന്നു  വര്‍ഗീസ് പറഞ്ഞു. ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ നാവായാണു സിസ്റ്റര്‍ അനുപമ പ്രവര്‍ത്തിച്ചത്. ഒരു വര്‍ഷം മുമ്പാണു കന്യാസ്ത്രീ പീഡനത്തിനിരയായ വിവരം മകള്‍ വഴി അറിഞ്ഞതെന്നു വര്‍ഗീസ് പറഞ്ഞു.

 അന്നു തുടങ്ങിയതാണു നീതിക്കുവേണ്ടിയുള്ള പോരാട്ടം. അനുനയിപ്പിക്കല്‍, ഭീഷണി, പോലീസ് കേസ് പലതരത്തിലുള്ള ഭീഷണികള്‍  ഉണ്ടായെങ്കിലും തളരാതെ പോരാട്ടം തുടരുകയായിരുന്നു.
പീഡനത്തിനിരയായ കന്യാസ്ത്രീ വര്‍ഗീസിനൊപ്പമാണു കര്‍ദിനാളിനു പരാതി നല്‍കാന്‍ പോയത്. 2017 നവംബര്‍ 23നാണു കര്‍ദിനാളിനെ കണ്ടത്. ആദ്യം പരാതി തയാറാക്കി കര്‍ദിനാളിനു തപാലില്‍ അയച്ചിരുന്നു. 

കന്യാസ്ത്രീകളുടെ ജീവന്‍പോലും അപകടത്തിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.  ബിഷപ് ഫ്രാങ്കോയുടേത് ഭീഷണിയുടെ സ്വരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു

Join WhatsApp News
josecheripuram 2018-09-23 15:57:03
Let me tell you something the persons who talk against an establishment and to be their member is something I don't agree.Come out of that .It's like I hate my husband but I want live with him because he is my husband.Leave your VOWS & Boldly come out & see how many support you.
josecheripuram 2018-09-23 16:09:49
I Asked a Catholic priest "How about your sex life" he said None today none tomorrow.(I didn't know the none he meant was nun).
josecheripuram 2018-09-23 17:19:31
Jesus never told I want virgin woman to be my bride,Then who made that so called "CHRIUTUVINTE MANAVATTY.OK when you choose a profession you have to take bad with good.I being a catholic I contribute to all the clergy &their needs.If followers like me stop donating money how you or Bishop going to survive.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക