സഭ നടപടികള്‍ സ്വീകരിക്കുന്നതു വിഷമിപ്പിക്കുന്നുവെന്നു കന്യാസ്ത്രീകള്‍
Published on 23 September, 2018
കോട്ടയം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരത്തെ അനുകൂലിച്ചവര്‍ക്കെതിരെ സഭ നടപടികള്‍ സ്വീകരിക്കുന്നതു വിഷമിപ്പിക്കുന്നുവെന്നു കന്യാസ്ത്രീകള്‍. സത്യത്തിനുവേണ്ടി നില്‍ക്കുന്നവരെ എന്തിനാണു സഭ ക്രൂശിക്കുന്നതെന്നു സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന സിസ്റ്റര്‍ അനുപമ ചോദിച്ചു. തങ്ങള്‍ക്കെതിരെയും പ്രതികാര നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. നടപടി ഉണ്ടായാല്‍ പ്രതിഷേധിക്കുമോയെന്നു അപ്പോള്‍ തീരുമാനിക്കുമെന്നും സിസ്റ്റര്‍ പറഞ്ഞു.
സമരത്തെ പിന്തുണച്ച യൂഹാനോന്‍ റമ്പാനെതിരെ യാക്കോബായ സഭയും നടപടി സ്വീകരിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നു യൂഹാനോന്‍ റമ്പാനെ സഭ വിലക്കി. വിലക്കു ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നു താക്കീതും നല്‍കി. പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണു നടപടിയെന്നാണു സഭാനേതൃത്വത്തിന്റെ വിശദീകരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല