Image

പ്രമുഖ ബോളിവുഡ്‌ സംവിധായിക കല്‍പ്പന ലാജ്‌മി അന്തരിച്ചു

Published on 23 September, 2018
പ്രമുഖ ബോളിവുഡ്‌ സംവിധായിക കല്‍പ്പന ലാജ്‌മി അന്തരിച്ചു


മുംബൈ: പ്രമുഖ ബോളിവുഡ്‌ സംവിധായിക കല്‍പ്പന ലാജ്‌മി (64) അന്തരിച്ചു. മുംബയിലായിരുന്നു അന്ത്യം. വൃക്ക രോഗ ബാധയെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. സ്‌ത്രീ പ്രാധാന്യമുള്ള അനേകം ചിത്രങ്ങള്‍ കല്‍പ്പന സംവിധാനം ചെയ്‌തിട്ടുണ്ട്‌.

റുഡാലി, ചിംഗാരി, ഏക്‌ പല്‍, ദമന്‍ എന്നിവ കല്‍പ്പനയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്‌. പ്രശസ്‌ത ഗായകന്‍ ഭൂപന്‍ ഹസാരികയെയാണ്‌ കല്‍പ്പന ജീവിത പങ്കാളിയായി സ്വീകരിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക