Image

സഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സിസ്റ്ററിനെതിരെ നടപടി ,എന്തു കാരണത്താലാണു നടപടിയെടുത്തതെന്ന് അറിയില്ലെന്നു സിസ്റ്റര്‍ ലൂസി

Published on 23 September, 2018
 സഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സിസ്റ്ററിനെതിരെ നടപടി ,എന്തു കാരണത്താലാണു നടപടിയെടുത്തതെന്ന് അറിയില്ലെന്നു സിസ്റ്റര്‍ ലൂസി

കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ നീതി തേടി തെരുവില്‍ സംഘടിച്ചതിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി രംഗത്ത്. സഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സിസ്റ്ററിനെതിരെ നടപടി എടുത്തത്. എന്തു കാരണത്താലാണു നടപടിയെടുത്തതെന്ന് അറിയില്ലെന്നു സിസ്റ്റര്‍ ലൂസി പറഞ്ഞു. ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണം.

മദര്‍ സൂപ്പീരിയറാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കണമെന്ന് അറിയിച്ചതെന്നും അവര്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ എഫ്‌സിസി സന്യാസമൂഹം മദര്‍ സുപ്പീരിയര്‍ നടപടിയെടുത്തിരുന്നു. പ്രാര്‍ഥന, ആരാധന, കുര്‍ബാന എന്നീ ചുമതലകളില്‍നിന്നാണ് സിസ്റ്റര്‍ ലൂസിക്ക് വിലക്കേര്‍പ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളില്‍ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു നടപടി. മൂന്നു മാസം മുന്‍പു മാനന്തവാടി രൂപത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നുവെന്നാണ് എഫ്‌സിസി സന്യാസമൂഹം അധികൃതരുടെ വിശദീകരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക