Image

നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്ന് കര്‍ദിനാള്‍

Published on 21 September, 2018
നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്ന്  കര്‍ദിനാള്‍
ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസില്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഗ്രസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു. നിയമം അതിന്റെ വഴിയില്‍ അന്വേഷിക്കുമ്പോള്‍ സത്യം തെളിഞ്ഞു വരും. ഈഘട്ടത്തില്‍ പ്രാര്‍ഥനയാണ് മുറിവുണക്കല്‍. 

ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടിയും കന്യാസ്ത്രീക്കു വേണ്ടിയും ജലന്തര്‍ രൂപതയ്ക്കു വേണ്ടിയും മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭയ്ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക