ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി ബാധിച്ച് 79 പേര്‍ മരിച്ചു. പനി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരാതിരിക്കാനും ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
ബറേലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 24 പേരാണ് പനി ബാധിച്ച് അവിടെ മരിച്ചത്. ബദൗണില്‍ 23 പേരും ഹര്‍ദോയില്‍ 12 പേരും സിതാപുരില്‍ എട്ടും ബറൈച്ചിയില്‍ ആറും പിലിഭിത്തില്‍ നാലും ഷാജഹാന്‍പുരില്‍ രണ്ടുപേരുമാണ് മരിച്ചത്.
പനിയുടെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് രോഗികളെയും മരിച്ചവരുടെ റിപ്പോര്‍ട്ടുകളും പരിശോധിച്ചുവരികയാണ്. കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബറേലിയിലും ബദൗണിലും മൂന്ന് ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.