Image

ബിഷപ്പ് പറയുന്നത് പച്ചക്കള്ളം- സിസ്റ്റര്‍ അനുപമ

Published on 19 September, 2018
ബിഷപ്പ് പറയുന്നത് പച്ചക്കള്ളം- സിസ്റ്റര്‍ അനുപമ
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുംതോറും തെളിവുകള്‍ അട്ടിമറിക്കാന്‍ സാധ്യത കൂടുമെന്ന് കന്യാസ്ത്രീകള്‍.

ശരിയായ രീതിയില്‍ ചോദ്യംചെയ്താല്‍ സത്യം പുറത്തുവരും. സഭ പറയുമ്പോള്‍ പോകാന്‍ വന്നവരല്ല ഞങ്ങള്‍-സിസ്റ്റര്‍ അനുപമ പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീ കടുത്ത മനോവിഷമത്തിലാണ്. ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്ന പ്രാര്‍ഥനയിലാണവര്‍. മഠത്തിലെ ജീവിതം തീരെ സുരക്ഷിതമല്ല. ബിഷപ്പിനെതിരെ പരാതി നല്‍കിയതിനാല്‍ മഠം നടത്തിപ്പുകാര്‍ക്ക് കടുത്ത ശത്രുതയുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍പോലും അവര്‍ മടിക്കില്ല. ഇതരസംസ്ഥാനക്കാരാണ് പാചകക്കാര്‍.

പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ നിറംപിടിപ്പിച്ച കഥകള്‍ പ്രചരിക്കുന്നുണ്ട്. വരുന്നതുവരട്ടെ എന്നാണ് തങ്ങളുടെ നിലപാട്. വീട്ടുകാര്‍ തങ്ങളുടെ കൂടെയുണ്ട്. അയല്‍ക്കാര്‍വഴി സ്വാധീനിക്കാന്‍ ശ്രമമുണ്ട്. ജനങ്ങളുടെ നല്ല പിന്തുണയുണ്ട്. ജാതിമത ഭേദമന്യേ നാടിന്റെ പലഭാഗത്തുനിന്നും ആളുകള്‍ വരുന്നു. അതാണ് ഏറ്റവും വലിയ സന്തോഷവും ആശ്വാസവും -അവര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക