Image

'കന്യാചര്‍മ്മം എന്ന വാക്ക് തന്നെ തെറ്റാണ്'

ഡോ. ഷിനു ശ്യാമളന്‍ /FB Published on 19 September, 2018
'കന്യാചര്‍മ്മം എന്ന വാക്ക് തന്നെ തെറ്റാണ്'
കന്യാചര്‍മ്മം എന്ന വാക്ക് തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം.

പെണ്കുട്ടികള്‍ക്ക് എല്ലാര്‍ക്കും ആദ്യമായി ശരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബ്ലീഡിങ് ഉണ്ടാകില്ല. ഇപ്പോഴും മറിച്ചു ചിന്തിക്കുന്ന പുരുഷന്മാര്‍ നമ്മുടെയിടയില്‍ ഉണ്ട്.

ജീവിതത്തില്‍ ഇന്നേവരെ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എനിക്ക് ബ്ലീഡിംഗ് ഉണ്ടായിട്ടില്ല. എന്റെ കന്യാചര്‍മ്മം എവിടെ പോയോ എന്തോ.

ഡാന്‍സ് ചെയ്യുന്നവര്‍, സ്‌പോര്‍ട്‌സ് ചെയ്യുന്നവര്‍, ജിമ്മില്‍ പോകുന്നവര്‍ തുടങ്ങിയവരില്‍ ബ്ലീഡിങ് ഉണ്ടാകണം എന്നില്ല. ഇതൊന്നും ചെയ്യാത്തവരും ബ്ലീഡ് ചെയ്യണം എന്നില്ല.

കന്യാചര്‍മ്മം എന്ന വാക്ക് തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. കന്യാചര്‍മ്മം ഉണ്ടെങ്കില്‍ കന്യകയാകാം. പക്ഷെ ഇല്ലെന്ന് കരുതി കന്യകയല്ല എന്നു പറയുവാന്‍ പറ്റുമോ ഇത് കാരണം ജീവിതം തന്നെ നശിച്ച പോയ പെണ്കുട്ടികള്‍ ഉണ്ട്. കന്യക അല്ലെങ്കില്‍ തന്നെ എന്ത് തേങ്ങയാണ് ഒരു പെണ്ണിന് നഷ്ടപ്പെടാന്‍. ഒന്നുമില്ല. നഷ്ടപ്പെടുന്നത് ആ വിഡ്ഢികള്‍ക്കാണ്. സ്വന്തം കാമുകി, അല്ലെങ്കില്‍ ഭാര്യയെ ആദ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ രക്തം വന്നില്ല എന്ന കാരണത്താല്‍ പിഴച്ചവള്‍ എന്ന് മുദ്ര കുത്തിയ പുരുഷന്മാരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍.

ആദ്യ തവണ സെക്‌സ് ചെയ്യുമ്പോള്‍ ബ്ലഡ് വന്നില്ലാത്തത് കൊണ്ട് 'അവള്‍ പോക്ക് കേസാണ്' എന്നു കേട്ടിട്ടുള്ളവര്‍ ഉണ്ട്. തുറന്ന് പറയട്ടെ, ആ പെണ്കുട്ടികള്‍ അല്ല, അങ്ങനെ പറഞ്ഞു നടക്കുന്ന ആണ്കുട്ടികളാണ് ശെരിക്കും വിഡ്ഢികള്‍. സയന്‍സിന്റെ abcd അറിയാതെ പെണ്കുട്ടികളെ കൂട്ടം കൂടിയിരുന്നു വേശ്യകളാക്കുന്ന ചില ആണ്കുട്ടികള്‍.

സ്‌നേഹിക്കുന്ന പെണ്കുട്ടി കന്യകയാണോ എന്നറിയുവാന്‍ വേണ്ടി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാരുമുണ്ട്. എന്താല്ലേ വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് വീമ്പിളക്കുമ്പോളും സെക്‌സിന്റെ കാര്യത്തില്‍ പലരുടെയും അറിവ് വട്ട പൂജ്യമാണ്.

കട്ടിലില്‍ ആദ്യരാത്രിയില്‍ വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റ് വിരിക്കുന്ന വിദ്വാന്‍മാരുമുണ്ട്. എന്തിനെന്നോ ഭാര്യയുടെ കന്യാചര്‍മ്മം പൊട്ടി രക്തം വന്നോ എന്നറിയാന്‍. ബെഡില്‍ വെള്ള ഷീറ്റ് വിരിക്കുന്നതിലും ഭേദം മൂക്കില്‍ 2 പഞ്ഞിയും വെച്ചു മുകളില്‍ ഷീറ്റ് വിരിച്ചു 6 അടി മണ്ണില്‍ കിടക്കുന്നതാണ്. ഒരു പെണ്ണിന്റെ ജീവിതമെങ്കിലും രക്ഷപ്പെടും.

DrShinu Syamalan
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക