Image

മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ... (ശ്രീശ്രീരവിശങ്കര്‍ )

ശ്രീ.ശ്രീ.രവിശങ്കര്‍ Published on 19 September, 2018
മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )
ബാംഗ്‌ളൂര്‍ സെപ്റ്റംബര്‍16 : മഹാത്മ ഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ''സ്വച്ഛതാ ഹി സേവ '' അഥവാ 'ശുചിത്വമാണ് സേവ' എന്ന പദ്ധതിക്ക്  ആര്‍ട്  ഓഫ് ലിവിംഗ് അന്താരാഷട്ര ആസ്ഥാനമായ ബാംഗളൂര്‍ ആശ്രമത്തില്‍ ശ്രീശ്രീരവിശങ്കര്‍ജി  ആയിരത്തിലേറെ അനുയായികള്‍ക്കൊപ്പം ശുഭാരംഭംകുറിച്ചു.

 രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ  ശുചീകരണ സേവനസന്നദ്ധരാക്കിയതിന് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ.നരേന്ദ്ര മോദി ശ്രീശ്രീഗുരുദേവിന്  രാഷ്ട്രത്തിന്റെ കൃതജ്ഞതയര്‍പ്പിച്ചു .
'ആക്രമണോല്‍സുകതയും വിഷാദവുമാണ് ശുചിത്വമില്ലായ്മയുടെ മുഖ്യ കാരണങ്ങള്‍. ഈ രണ്ടു പോരായ്മകളില്‍ നിന്നും പുറത്തു വരാന്‍ നാം അവരില്‍ ആത്മവിശ്വാസം നിറക്കുകയും രാജ്യത്തെ ഉയരങ്ങളിലെത്തിക്കാന്‍ പ്രേരിപ്പിക്കുകയും വേണം.മത രാക്ഷ്ട്രീയ ഭേധങ്ങള്‍ മാറ്റി ചേര്‍ച്ചയില്ലായ്മകളെയെല്ലാം മറന്ന് നാം ഈ മഹദ് ദൗത്യത്തിനായി കൈകോര്‍ക്കണം.' വീഡിയോ കോണ്‍ഫെറെന്‍സില്‍ ശ്രീശ്രീഗുരുദേവ് പറഞ്ഞു. 

തുടര്‍ന്ന് കനക് പൂര റോഡില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിന് AOL  വോളണ്ടിയര്‍മാര്‍ അദ്ദേഹത്തിന്  പിന്നില്‍ അണിനിരന്നു. അജ്മീര്‍ ഷെരീഫ് ദര്‍ഗയെ പ്രതിനിധീകരിച്ച് വീഡിയോ കോണ്‍ഫെറെന്‍സില്‍ പങ്കെടുത്ത പ്രതിനിധികള്‍,  പള്ളിയില്‍  അര്‍പ്പിക്കുന്ന പൂക്കള്‍  ദര്‍ഗക്ക് സമീപം സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിന് ഒരു മാലിന്യനിര്‍മാര്‍ജന പ്ലാന്റ് നിര്‍മിക്കാന്‍ സഹായിച്ചതിന് ഗുരുജിയോട് പ്രത്യേകം കൃതജ്ഞത അറിയിക്കുകയുമുണ്ടായി.

 ആര്‍ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ  സഹായത്തോടുകൂടി  രാജ്യത്താകമാനം 62000 ശൗചാലയങ്ങള്‍ പണിതു കഴിഞ്ഞു. കൂടാതെ  1000 ബയോഗ്യാസ് പ്ലാന്റുകള്‍, 11 മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, എന്നിവയിലൂടെ അമ്പലങ്ങള്‍, പള്ളികള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവ വഴി 11. 5 ലക്ഷം കിലോ ഗ്രാം മാലിന്യം സംസ്‌കരിക്കപ്പെടുന്നുമുണ്ട്. ഇതിനകം 40,500 ശുചികരണ യജ്ഞങ്ങള്‍ 52,466 ശുചിത്വ ബോധന ക്യാമ്പുകള്‍ എന്നിവആര്‍ട് ഓഫ് ലിവിംഗ് വോളന്റിയേഴ്‌സ് ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. 

വീഡിയോ കോണ്‍ഫെറെന്‍സില്‍ ശ്രീശ്രീയെ കൂടാതെ അമിതാബ് ബച്ചന്‍, രത്തന്‍ ടാറ്റാ, ദൈനിക് ജാഗരണ്‍ ഗ്രൂപ്പ്, ആസ്സാമിലും ദില്‍ബര്‍ഗ യിലും നിന്നുള്ള നവോദയ സ്‌കൂളുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കുകയുണ്ടായി.

മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )  മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )  മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )  മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )  മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )  മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )  മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )  മത രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റി വെക്കാം  ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ ...  (ശ്രീശ്രീരവിശങ്കര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക