Image

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം നയപരമായ തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു

Published on 19 September, 2018
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം നയപരമായ തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം നയപരമായ കൂടുതല്‍ തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി നഷ്ടപരിഹാരം വേഗത്തിലാക്കാന്‍ യോഗം തീരുമാനമെടുത്തു.

പുനര്‍നിര്‍മ്മാണത്തിനുള്ള വിഭവസമാഹരണത്തിന്‌ ക്രൗഡ്‌ ഫണ്ടിംഗ്‌ രൂപരേഖയ്‌ക്കും യോഗം അംഗീകാരം നല്‍കി. ഇപി ജയരാജന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്‌.

മുഖ്യമന്ത്രി ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക്‌ പോയ ശേഷം തുടര്‍ച്ചയായ രണ്ടാഴ്‌ചകളിലും മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിസഭായോഗം ചേരാന്‍ കഴിയാത്തത്‌ സംസ്ഥാനത്ത്‌ ഭരണസ്‌തംഭനമുണ്ടാക്കിയെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, വിവിധ വകതുപ്പുകളില്‍ തസ്‌തികകള്‍ സൃഷ്ടിക്കല്‍, ഭൂമി അനുവദിക്കല്‍ തുടങ്ങി 12 അജണ്ടകളാണ്‌ മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്‌. എന്നാല്‍ ഇത്തരം കാര്യങ്ങളിലൊന്നും നയപരമായ തീരുമാനങ്ങളെടുത്തിട്ടില്ലെന്നാണ്‌ സൂചന.

മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം 27ന്‌ നടക്കുന്ന യോഗത്തില്‍ ഈ അജണ്ടകള്‍ ഒരിക്കല്‍ക്കൂടി പരിഗണിച്ചേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക