Image

ടാക്‌സി െ്രെഡവറുമായുണ്ടായ തര്‍ക്കത്തിനിടെ ബൈക്കില്‍നിന്ന് വീണ വീട്ടമ്മ ബസ് കയറി മരിച്ചു

Published on 18 September, 2018
ടാക്‌സി െ്രെഡവറുമായുണ്ടായ തര്‍ക്കത്തിനിടെ ബൈക്കില്‍നിന്ന് വീണ വീട്ടമ്മ ബസ് കയറി മരിച്ചു

ചെങ്ങന്നൂര്‍: കാറില്‍ ബൈക്ക് തട്ടിയെന്നാരോപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെ ബൈക്കില്‍നിന്ന് വീണ വീട്ടമ്മ ബസ് കയറി മരിച്ചു. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. ടാക്‌സി കാറിന്റെ െ്രെഡവര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തപ്പോള്‍ ഹാന്‍ഡില്‍ ലോക്കായതിനെ തുടര്‍ന്നാണ് വീട്ടമ്മ വീണതെന്നാണ് പരാതി. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് ജംക്ഷനിലാണ് സംഭവം. 

ബൈക്കില്‍  നിന്നും വീണ വീട്ടമ്മ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ടാണ് മരിച്ചത്. മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ ടാക്‌സി കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുവെന്നാരോപിച്ച് കാര്‍ െ്രെഡവര്‍ ബൈക്കിന്റെ താക്കോല്‍ വലിച്ചെടുത്തു. ഇതിനു പിന്നാലെ വീട്ടമ്മ ബൈക്കില്‍നിന്ന് താഴെ വീണുവെന്നാണ് പരാതി. ടാക്‌സി െ്രെഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക