Image

ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കണ്ട പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് നോക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി

Published on 18 September, 2018
ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കണ്ട പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് നോക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കുറ്റാരോപിതരുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദ്ദേശം. ജാമ്യഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതികള്‍ കേസിന്റെ മെറിറ്റിലേക്ക് പോകേണ്ടന്നും പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്നും സുപ്രീം കോടതി നിര്‍ദ്ദേശം.

കൊലക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ഒഡീഷ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദ്ദേശം. കൊലക്കേസില്‍ പ്രതിയായ ഒഡീഷ വ്യവസായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്റെ എതിരാളിയുടെ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരെ കൊന്ന കേസില്‍ പ്രതിയായ മഹിമാനന്ദ മിശ്രയ്ക്കാണ് ഒഡീഷ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

ഒഡീഷ ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് എം. ശന്തനു ഗൗഡര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് റദ്ദാക്കിയത്. കൊലപാതകത്തിന് ശേഷം ചെന്നൈയിലും ഡല്‍ഹിയിലും കറങ്ങിയ മഹിമാനന്ദ പിന്നീട് നേപ്പാളിലേക്കും അവിടുന്ന് തായ്‌ലന്‍ഡിലേക്കും രക്ഷപെട്ടിരുന്നു. പിന്നീട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് ഇയാളെ പിടികൂടിയത്. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് ഒഡീഷ ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. 

കുറ്റാരോപിതരുടെ ജാമ്യഹര്‍ജികളില്‍ ഭാവിയിലെ കേസുകളെ കൂടി സ്വാധീനിക്കുന്ന നിര്‍ണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക