Image

തോമസ് ചാണ്ടിക്കെതിരായ കേസ്: ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Published on 18 September, 2018
തോമസ് ചാണ്ടിക്കെതിരായ കേസ്: ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കന്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കന്പനി പൊതുസ്ഥലം കൈയേറി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ നടക്കുന്ന അന്വേഷണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി.

തോമസ് ചാണ്ടിയുടെ കന്പനി എംപി ഫണ്ട് ഉപയോഗിച്ച്‌ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മിച്ചുവെന്നും ഇത് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് കോട്ടയം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് വാട്ടര്‍ വേള്‍ഡ് കന്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വാട്ടര്‍ വേള്‍ഡ് കന്പനിക്കെതിരേ അനധികൃത റോഡ് നിര്‍മാണത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് വിജിലന്‍സ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. സ്വന്തം റിസോര്‍ട്ടിന് വേണ്ടി പൊതുസ്ഥലം കൈയേറിയ വിഷയത്തിലാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക