Image

കൊക്കകോള കഞ്ചാവ് ചേരുവയാക്കിയ പാനീയങ്ങള്‍ ഇറക്കുന്നു

ജോര്‍ജ് ജോണ്‍ Published on 18 September, 2018
  കൊക്കകോള കഞ്ചാവ് ചേരുവയാക്കിയ പാനീയങ്ങള്‍ ഇറക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ പ്രമുഖ പാനീയ നിര്‍മ്മാതാക്കളായ കൊക്കകോള പുതിയ പാനീയം വിപണിയിലെത്തിക്കുന്നു. കഞ്ചാവ് ചേരുവയാക്കിയ പാനീയങ്ങള്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം.  ഇതിന്റെ പ്രാരംഭനടപടികളുടെ ഭാഗമായി കനേഡിയന്‍ കമ്പിനിയായ അറോറ കാനബീസുമായി കൊക്കകോള ചര്‍ച്ചകള്‍ നടത്തി.

ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ കഴിയുന്ന പാനീയങ്ങള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് കൊക്കകോള പറയുന്നത്.  കഞ്ചാവിന്റെ ഔഷധ ഗുണത്തെ പ്രയോജനപ്പെടുത്തുന്ന പാനീയമാണ് കമ്പനി പുറത്തിറക്കുന്നത്. ഔഷധ നിര്‍മാണത്തിനായി കഞ്ചാവിനെ ഉപയോഗപ്പെടുത്തുന്ന കമ്പനിയാണ് അറോറ കാനബിസ്. ഇവരുമായി കൈകോര്‍കത്ത് വിപണി കീഴടക്കാനാണ് കൊക്കകോളയുടെ ലക്ഷ്യം. വേദന, നാഡീരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്കായി കഞ്ചാവിനെ ഉപയോഗിക്കുന്നുണ്ട്. കഞ്ചാവിന്റെ ഔഷധഗുണങ്ങളെ പ്രയോജനപ്പെടുത്തി കൂടുതല്‍ വിപണി പിടിക്കാനാണ് കൊക്കകോളയുടെ നീക്കം.



  കൊക്കകോള കഞ്ചാവ് ചേരുവയാക്കിയ പാനീയങ്ങള്‍ ഇറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക