Image

പ്രളയം: കെഎസ്‌ഇബിക്ക്‌ നഷ്ടം 850 കോടി; മന്ത്രി മണി

Published on 18 September, 2018
പ്രളയം: കെഎസ്‌ഇബിക്ക്‌ നഷ്ടം 850 കോടി;  മന്ത്രി മണി
കേരളം മുങ്ങിയ മഹാ പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന്‌ 850 കോടിയുടെ നഷ്ടമുണ്ടായെന്ന്‌ വൈദ്യുതി മന്ത്രി എംഎം മണി. പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വില നല്‍കി വാങ്ങേണ്ട സ്ഥിതിയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയകാലത്ത്‌ വൈദ്യുതി ബോര്‍ഡ്‌ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണ്‌. ഒമ്പത്‌ വൈദ്യുതി നിലയങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണ്‌. ഇതില്‍ ആറെണ്ണം ബോര്‍ഡിന്റെയും മൂന്നെണ്ണം സ്വകാര്യ മേഖലയിലേതുമാണ്‌. 350 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പാദനം കുറഞ്ഞു.

വൈദ്യുതി പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നാണ്‌ ആലോചിക്കുന്നത്‌. വിലയ്‌ക്കുവാങ്ങി കൊടുക്കുന്നില്ലെങ്കില്‍ കറന്റ്‌ കട്ട്‌ അനിവാര്യമായി തീരും. വാങ്ങിയാലും വൈദ്യുതി കൊടുക്കണമെന്നാണ്‌ തീരുമാനം.
 മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക