Image

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കുന്നു; ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി

Published on 17 September, 2018
മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കുന്നു; ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്ക് രൂപപ്പെടും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ബാങ്ക് ലയനം പ്രഖ്യാപിച്ചത്. ലയനം ബാങ്കുകളെ ശക്തവും സുസ്ഥിരവുമാക്കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ലയന നടപടി ബാങ്കുകളുടെ കടം കൊടുക്കല്‍ ശേഷി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു

വായ്പകളുടെ ബാഹുല്യവും വര്‍ധിക്കുന്ന നിഷ്‌ക്രിയ ആസ്തിയും പല ബാങ്കുകളെയും ദുര്‍ബലമാക്കി. ഈ ലയനം ബാങ്കുകളെ ശക്തമാക്കും. മൂന്ന് ബാങ്കുകളിലേയും നിലവിലെ ജീവനക്കാരെ ബാധിക്കില്ലെന്നും ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു. ലയന നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മൂന്ന് ബാങ്കുകളുടേയും ബോര്‍ഡ് യോഗം ചേരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. ബാങ്കുകളുടെ പ്രവര്‍ത്തനത്തിനും ഉപഭോക്താക്കള്‍ക്കും ലയനം നേട്ടമാകുമെന്നും ധനകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ലയിപ്പിക്കുന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മൂലധന പിന്തുണ തുടരുമെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക