Image

മരുന്നുകളുടെ നിരോധനം: മൂന്ന് വേദന സംഹാരികള്‍ക്ക് സുപ്രീം കോടതി ഇളവ് നല്‍കി

Published on 17 September, 2018
മരുന്നുകളുടെ നിരോധനം: മൂന്ന് വേദന സംഹാരികള്‍ക്ക് സുപ്രീം കോടതി ഇളവ് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിരോധിച്ച 328 ഇനം ഡോസ് കോമ്പിനേഷന്‍ മരുന്നുകളില്‍ നിന്ന് മൂന്ന് വേദന സംഹാരികളെ സുപ്രീം കോടതി ഒഴിവാക്കി. ടമൃശറീി, ജശൃശീേി, ഉമൃ േഎന്നിവയുടെ വില്‍നയ്ക്കാണ് ഇളവ് അനുവദിച്ചത്. 1988 നു മുന്‍പ് നിര്‍മ്മാണത്തിലിരുന്ന ഫിക്‌സഡ് ഡോസ് കോമ്പിഷേന്‍ മരുന്നുകള്‍ (എഫ്.ഡി.സി)നിരോധിച്ചതില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണവും തേടി.

ഇനം ഫിക്‌സഡ് ഡോസ് കോമ്പനിനേഷന്‍ മരുന്നുകളുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും നിരോധിച്ച് ഇക്കഴിഞ്ഞ 13നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്. ആറ് ഇനം മരുന്നുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. 2016 മാര്‍ച്ചില്‍ 349 ഇനം എഫ്.ഡി.സികളുടെ നിര്‍മ്മാണവും വില്‍പ്പനയും വിതരണവും കേന്ദ്രം നിരോധിച്ചിരുന്നു. 

2017 ഡിസംബറിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്‌വൈസറി ബോര്‍ഡ് (ഡി.ടി.എ.ബി) പരിശോധിച്ച് നല്‍കുന്ന റിപേ്ാപര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മരുന്നുകളുടെ നിരോധനത്തിന് ശിപാര്‍ശ ചെയ്യാന്‍ കേന്ദ്രത്തിന് കഴിയൂ. എഫ്.ഡി.സിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചേരുവകള്‍ മനുഷ്യര്‍ക്ക് ഹാനികരമാണോയെന്നതിന് ചികിത്സാപരമാവയ ഒരു ന്യായീകരണവുമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്ന. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേരത്തെ ഒരു വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തിയിരുന്നു. 

ഡി.റ്റി.എ.ബിയുടെയും വിദഗ്ധ സമിതിയുടെയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒരു ഗസറ്റ് നോട്ടിഫിക്കേഷനിലൂടെയാണ് എഫ്.ഡി.സികള്‍ നിരോധിച്ചതായി അറിയിപ്പ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക