Image

പെട്രോളിന് അന്‍പത് രൂപ; തെരെഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ കാര്യമായി എടുക്കാമോ എന്ന് ശ്രീധരന്‍ പിള്ള

Published on 17 September, 2018
പെട്രോളിന് അന്‍പത് രൂപ; തെരെഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ കാര്യമായി എടുക്കാമോ എന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കാറുണ്ടോ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പെട്രോള്‍ വില 50 രൂപയാക്കുമെന്ന് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങളുമായി യാഥാര്‍ഥ്യത്തിന് ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി.

കോണ്‍ഗ്രസ് എന്തെങ്കിലും നടപ്പാക്കിയോ  പെട്രോള്‍ വില കുറയ്ക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്. ഞാന്‍ എന്റെ പാര്‍ട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങള്‍ക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാം ശ്രീധരന്‍ പിള്ള പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക