Image

ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു

Published on 17 September, 2018
ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു
ദമ്മാം: പ്രശസ്ത ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജു . മലയാളവും തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം സ്വഭാവനടനായും, ഹാസ്യകഥാപാത്രങ്ങളായും തിളങ്ങിയിരുന്നു. ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ആവനാഴിയിലെ സത്യരാജ്, ആഗസ്ത്- ഒന്നിലെ ഗോമസ്, വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍, നാടോടിക്കാറ്റിലെ പവനായി, തുടങ്ങിയ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളിമനസില്‍ ഇടംനേടിയ നടനെയാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക