Image

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു

Published on 17 September, 2018
നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു
നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. വില്ലന്‍ വേഷങ്ങളിലും സ്വഭാവ റോളുകളിലും ഒരു പോലെ തിളങ്ങിയ അതുല്യ നടനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് അനുശോചന സന്ദേശത്തില്‍ കോടിയേരി പറഞ്ഞു.

പട്ടാളത്തില്‍ നിന്നും കലാലോകത്തിലെത്തി ഇതുപോലെ മികവ് കാട്ടിയ മറ്റൊരാളെ കാണുക അപൂര്‍വ്വമാണ്. ഇന്ത്യന്‍ സേനയുടെ ക്യാപ്റ്റനായിരുന്ന രാജു അഭ്രപാളിയിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ തന്‍മയത്തം കാട്ടി. സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തിയ കലാകാരനായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പല ഘട്ടങ്ങളിലും ജനപക്ഷ നിലപാട് സ്വീകരിച്ചു. 37 വര്‍ഷം മുമ്ബ് ചലച്ചിത്ര നടനായ രാജു ഏഴ് ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച്‌ ജനഹൃദയങ്ങളില്‍ ഇടംനേടുകയായിരുന്നു. - കോടിയേരി പറഞ്ഞു. രാജുവിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക