Image

ജന്മദിനത്തില്‍ കാശിവിശ്വനാഥ ക്ഷേത്രദര്‍ശനം നടത്തി മോദി

Published on 17 September, 2018
 ജന്മദിനത്തില്‍ കാശിവിശ്വനാഥ ക്ഷേത്രദര്‍ശനം നടത്തി മോദി

 ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 68-ാം പിറന്നാള്‍. തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ വ്യത്യസ്തമായി തന്നെയാണ് പ്രിയ നേതാവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനമായ(സെപ്റ്റംബര്‍ 17) തിങ്കളാഴ്ച ജനിക്കുന്ന ശിശുക്കള്‍ക്ക് സന്തോഷസൂചകമായി സ്വര്‍ണമോതിരം സമ്മാനം നല്‍കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

തമിഴ്‌നാട് സംസ്ഥാന ബിജെപി അധ്യക്ഷയും ഗൈനക്കോളജിസ്റ്റുമായ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം സമ്മാനിച്ചു.തമിഴ്‌നാട്ടില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിലപിടിച്ച സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. ഈ കൊല്ലം ഫെബ്രുവരിയില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാളിന് ആ ദിവസം ജനിച്ച ഏഴു ശിശുക്കള്‍ക്ക് എഐഎഡിഎംകെ സ്വര്‍ണ മോതിരം സമ്മാനിച്ചിരുന്നു. മന്ത്രിയായിരുന്ന ഡി ജയകുമാര്‍ ഗവണ്‍മെന്റ് രാജാ സര്‍ രാമസ്വാമി മുതലിയാര്‍ സന്ദര്‍ശിക്കുകയും ഇത്തരത്തില്‍ സ്വര്‍ണമോതിരം നല്‍കുകയും ചെയ്തിരുന്നു.

തന്റെ പിറന്നാള്‍ ദിനം നരേന്ദ്ര മോദി വാരാണസിയില്‍ ചെലവഴിക്കുമെന്നാണ് ഔദ്യോഗിക വിവരം. കാശി വിശ്വനാഥക്ഷേത്രസന്ദര്‍ശനത്തിന് ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചലോ ജീത്തേ ഹൈ എന്ന ചലച്ചിത്രം കാണും. ഈ ചിത്രം മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ചതാണ്. നിരവധി നൂതന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക