Image

നിലയ്ക്കല്‍- പമ്ബ റൂട്ടില്‍ വര്‍ധിപ്പിച്ച കെഎസ്‌ആര്‍ടിസി ടിക്കറ്റുനിരക്ക് കുറയ്ക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍

Published on 17 September, 2018
നിലയ്ക്കല്‍- പമ്ബ റൂട്ടില്‍ വര്‍ധിപ്പിച്ച കെഎസ്‌ആര്‍ടിസി ടിക്കറ്റുനിരക്ക് കുറയ്ക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍

നിലയ്ക്കല്‍- പമ്ബ റൂട്ടില്‍ വര്‍ധിപ്പിച്ച കെഎസ്‌ആര്‍ടിസി ടിക്കറ്റുനിരക്ക് കുറയ്ക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇന്ധനവിലയില്‍ വന്ന വര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കെഎസ്‌ആര്‍ടിസി പിന്‍മാറുമെന്നും മന്ത്രി വ്യക്തമാക്കി. ത്യാഗം സഹിച്ചു കെഎസ്‌ആര്‍ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.


പമ്ബയില്‍ കെഎസ്‌ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ല. നിരക്ക് ഉടന്‍ കുറയ്ക്കണം. അല്ലെങ്കില്‍ ബസ് വാടകയ്ക്കെടുത്തു പകരം സംവിധാനമൊരുക്കും.കെഎസ്‌ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടതു ഭക്തരെ ഉപയോഗിച്ചല്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക