Image

ഗോ​വ​യി​ല്‍ അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ്

Published on 17 September, 2018
ഗോ​വ​യി​ല്‍ അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ്
ഗോ​വ​യി​ല്‍ അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ഗ​വ​ര്‍​ണ​ര്‍ മൃ​ദു​ല സി​ന്‍​ഹയെ കാ​ണാ​ന്‍ രാ​ജ്ഭ​വ​നി​ലെ​ത്തി. സം​സ്ഥാ​നം ഭ​ര​ണ​സ്തം​ഭ​ന​ത്തി​ല്‍ എ​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​തൃ​മാ​റ്റ​ത്തി​ന് ബി​ജെ​പി ആ​ലോ​ച​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത നീ​ക്കം കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​ത്. ഗോ​വ​യി​ലെ നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച തീ​രു​മാ​നം ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് വി​ട്ടി​രു​ന്നു. . ദേ​ശീ​യ നി​രീ​ക്ഷ​ക​ര്‍ സം​സ്ഥാ​ന​ത്ത് ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​വ​ര​ങ്ങ​ള്‍ അ​മി​ത് ഷാ​യെ അ​റി​യി​ക്കും.

40 അം​ഗ സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് 14 അം​ഗ​ങ്ങ​ളു​ണ്ട്. ഗോ​വ ഫോ​ര്‍​വേ​ഡ് പാ​ര്‍​ട്ടി​ക്കും എം​ജി​പി​ക്കും മൂ​ന്ന് അം​ഗ​ങ്ങ​ള്‍ വീ​ത​വും. മൂ​ന്നു സ്വ​ത​ന്ത്ര​രും സ​ര്‍​ക്കാ​രി​നൊ​പ്പ​മാ​ണ്. പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​ന് 16 അം​ഗ​ങ്ങ​ളു​ണ്ട്. എ​ന്‍​സി​പി​യു​ടെ ഏ​ക എം​എ​ല്‍​എ​യും പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക