Image

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ; ശാസ്‌ത്രമേള നവംബറില്‍ കണ്ണൂരില്‍

Published on 17 September, 2018
സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ; ശാസ്‌ത്രമേള നവംബറില്‍ കണ്ണൂരില്‍


തിരുവനന്തപുരം: സംസ്ഥാനത്ത്‌ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരപാടികള്‍ വേണ്ടെന്ന വെച്ചിരുന്ന സര്‍ക്കാര്‍ നിലപാടില്‍ നിന്ന്‌ പിന്നോട്ട്‌ പോകുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടക്കും. ശാസ്‌ത്ര മേള നവംബറില്‍ കണ്ണൂരിലും, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്തും നടക്കും. കായികമേള തിരുവനന്തപുരത്ത്‌ അടുത്ത മാസം നടത്താനും ധാരണയായി.

ആഘോഷ പരിപാടികള്‍ ഒഴിവാക്കിയായിരിക്കും മേളകള്‍ സംഘടിപ്പിക്കുക. എല്‍പി യുപി തലത്തിലെ കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിപ്പിക്കും. കുടുംബ ശ്രീയ്‌ക്കായിരിക്കും ഭക്ഷണത്തിന്റെ ചുമതല നല്‍കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക