Image

ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ച്‌ പ്രവര്‍ത്തകന്‍; വിവാദം കത്തുന്നു

Published on 17 September, 2018
ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ച്‌ പ്രവര്‍ത്തകന്‍; വിവാദം കത്തുന്നു
ഗോദ്ദാ: ബിജെപി എംപിയുടെ കാല്‍ ക!ഴുകി വെള്ളം കുടിച്ച്‌ പാര്‍ട്ടിപ്രവര്‍ത്തകന്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്‌ത്‌ ബിജെപി എംപി. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സംഭവത്തില്‍ തെറ്റില്ലെന്ന വാദവുമായി എം. പി തന്നെ രംഗത്തെത്തി.

ജാര്‍ഖണ്ടിലെ ഗോദ മണ്ഡലത്തിലെ എംപിയായ നിഷികാന്ത്‌ ദുബെയുടെ കാലുകളാണ്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍ ക!ഴുകി വെള്ളം കുടിക്കുന്നത്‌.

കാലു കഴുകി വെള്ളം കുടിക്കുന്നതാ സംസ്‌കാരത്തിന്‍റെ ഭാഗമാണ്‌. അതില്‍ തെറ്റൊന്നുമില്ല.അഥിതികളുടെ കാലു കഴുകുന്നത്‌ സാധാരണയാണെന്നും. ചിന്തിക്കാനുള്ള കഴിവില്ലാത്തവരാണ്‌ ഇത്തരത്തിലെ വിമര്‍ഷനങ്ങള്‍ ഉന്നയിക്കുന്നതെന്നും എം.പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക