Image

മെത്രാന്മാര്‍ക്കെതിരേ ആക്ഷേപം; സി.കെ. പത്മനാഭനെതിരേ കെ.എല്‍.സി.എ

Published on 16 September, 2018
മെത്രാന്മാര്‍ക്കെതിരേ ആക്ഷേപം; സി.കെ. പത്മനാഭനെതിരേ കെ.എല്‍.സി.എ

കൊച്ചി: കത്തോലിക്കാ സഭയിലെ മുഴുവന്‍ ബിഷപ്പുമാരെയും അധിക്ഷേപിച്ച ബിജെപി. നേതാവ്‌ സി.കെ. പത്മനാഭനെതിരേ കെ.എല്‍.സി.എ.

യുവമോര്‍ച്ചയുടെ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ പത്മനാഭന്‍ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെ ആക്ഷേപിച്ച്‌ സംസാരിച്ചത്‌.

ഇഷ്ടം പോലെ നല്ല ഭക്ഷണം കഴിച്ച്‌ തിന്നുകുടിച്ച്‌ കൊഴുത്തുനടക്കുന്ന ആളുകള്‍ക്ക്‌ അവരുടേതായ ജൈവികമായ പ്രശ്‌നങ്ങളുണ്ടാകുമെന്നും വിയറ്റ്‌നാമില്‍ മുഴുവന്‍സമയ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ക്കു പാര്‍ട്ടി വൈഫ്‌ സംവിധാനമുണ്ടെന്നും അതുപോലെ സഭയ്‌ക്കകത്തും എന്തെങ്കിലും സംവിധാനം ഉണ്ടാകുന്നത്‌ നല്ലതാണെന്നുമാണ്‌ പത്മനാഭന്‍ പറഞ്ഞത്‌.

സഭയെ ആകമാനം സാമാന്യവല്‍ക്കരിച്ചു നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും മതത്തെയും മതാചാര്യന്മാരയും അവഹേളിക്കലാണെന്നും ആരോപിച്ചു കെ.എല്‍.സി.എ. സംസ്ഥാന സമിതി ബിജെപി. അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കു പരാതി നല്‍കി. കത്തിന്റെ പകര്‍പ്പ്‌ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍പിള്ളയ്‌ക്കും നല്‍കി.

പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടികളിലേക്കു കടക്കുമെന്നു സംസ്ഥാന പ്രസിഡന്റ്‌ ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്‌ എന്നിവര്‍ ചേര്‍ന്നു നല്‍കിയ കത്തില്‍ പറയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക