Image

ഫോര്‍കക്ക് പുതിയ നേതൃത്വം

Published on 15 September, 2018
ഫോര്‍കക്ക് പുതിയ നേതൃത്വം

റിയാദ്: റിയാദിലെ മലയാളി പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി സത്താര്‍ കായകുളം (ചെയര്‍മാന്‍) , ഉമ്മര്‍ മുക്കം (ജനറല്‍ കണ്‍വീനര്‍) ,അലി ആലുവ (ട്രഷറര്‍) , സെയ്തു മീഞ്ചന്ത, ഷംസു പൊന്നാനി (വൈസ് ചെയര്‍മാന്‍), ഷഫീഖ് തലശേരി , റഹ്മാന്‍ മുനമ്പത്ത് (കണ്‍വീനര്‍മാര്‍) വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി പി.സി. അബ്ദുല്‍ മജീദ് പി.സി. (കായികം, കല ) സക്കീര്‍ മണ്ണാര്‍മല (സാംസ്‌കാരികം), ഗഫൂര്‍ കൊയിലാണ്ടി (ജീവകാരുണ്യം) എന്നിവരെ തെരഞ്ഞെടുത്തു.

നാസര്‍ കാരന്തൂര്‍ മുഖ്യരക്ഷാധികാരിയും സാം സാമുവല്‍ പാറയ്ക്കല്‍, വിജയന്‍ നെയ്യാറ്റിന്‍കര, സനൂപ് പയ്യന്നൂര്‍, സോണി കുട്ടനാട് തുടങ്ങിയവര്‍ രക്ഷാധികാരികളുമാണ്. 

മലസ് ഭാരത് റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റുമായ ഉദയകുമാര്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അവതരിപ്പിച്ച പാനല്‍ ജനറല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അംഗീകരിച്ചു. സൗദിവത്കരണത്തിന്റെ വെല്ലുവിളികള്‍ നേരിടുവാനും പുനധിവാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

സാം സാമുവല്‍ പാറക്കല്‍ ആമുഖപ്രസംഗം നടത്തി. സെയ്തു മീഞ്ചന്ത സ്വാഗതവും ഉമ്മര്‍ മുക്കം നന്ദിയും പറഞ്ഞു. അബ്ദുല്‍ മജീദ് പയ്യന്നൂര്‍, ഹാഷിം ആലപ്പുഴ, സക്കീര്‍ മണ്ണാര്‍മല, അനില്‍ വടകര, റഷീദ് മലപ്പുറം,ഷഫീര്‍ തിരൂര്‍,കൃഷ്ണന്‍ കണ്ണൂര്‍, ബാവ തിരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക